വിദേശ യാത്രയ്ക്ക് അനുയോജ്യമായ സമയം, ദാമ്പത്യജീവിതത്തിൽ സുഖം, ആരോഗ്യം മെച്ചപ്പെടും, ഈ രാശിക്കാരോ?
സർവ്വാർത്ഥ സിദ്ധിയോഗം എന്നത് വേദ ജ്യോതിഷ പ്രകാരമുള്ള സവിശേഷമായ യോഗമാണ്. ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവരുന്ന യോഗമായാണ് ഇതിനെ പൊതുവെ കണക്കാക്കുന്നത്. ഓരോ യോഗത്തിലും അതിന്റേതായ പ്രത്യേകതകൾ അടങ്ങിയിട്ടുണ്ട്. ഇത് നക്ഷത്രവും വാരവും (ദിവസം) ചേർന്ന് രൂപപ്പെടുന്ന ഒരു പ്രത്യേക ജ്യോതിഷ സംയോജനമാണ്. അതിനാൽ തന്നെ എല്ലാവർക്കും ഒരുപോലെ ഇതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ കഴിയില്ല.
ഈ യോഗം ശുഭകാര്യങ്ങൾക്ക് അനുകൂലമാണ്, പ്രത്യേകിച്ച് യാത്രകൾ, വ്യാപാരം, വിവാഹം, ഗൃഹപ്രവേശം, പുതിയ സംരംഭങ്ങൾ തുടങ്ങൽ എന്നിവയ്ക്ക്. അതിനാൽ തന്നെ ഈ സമയത്ത് ആളുകൾ എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ ഇത് വലിയ വിജയവും സമൃദ്ധിയും ഉറപ്പാക്കുന്നതിന് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഇത്രയൊക്കെ ആണെങ്കിലും സർവ്വാർത്ഥ സിദ്ധിയോഗം ഒരു ദിവസത്തിൽ ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഉണ്ടാകുക, അത് ജ്യോതിഷ പഞ്ചാംഗം അനുസരിച്ച് നിർണയിക്കപ്പെടുന്നു. യാത്രകൾക്ക് ഈ യോഗം പ്രത്യേകിച്ചും ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ എല്ലാവരും ഇത്തരം യോഗങ്ങൾ യാത്രകൾക്ക് തിരഞ്ഞെടുക്കുന്നു.
ജ്യോതിഷത്തിലെ സവിശേഷമായ യോഗങ്ങളുടെ കൂട്ടത്തിൽ പ്രധാന സ്ഥാനം തന്നെയാണ് ഇതിനുമുള്ളത്. ഏറെ പ്രത്യേകതകൾ ഉള്ള ഈ യോഗം വരുമ്പോൾ എല്ലാ രാശിക്കാർക്കും പ്രതീക്ഷയ്ക്ക് വകയുണ്ടെങ്കിലും ചിലർക്ക് അതിനുള്ള സാഹചര്യം അധികമായിരിക്കും. ഏത് ഏതൊക്കെ രാശിക്കാർ ആണെന്നും അവയുടെ പ്രത്യേകതകൾ എന്തൊക്കെയെന്നും അറിയാം.
മേടം: സർവാത്ര സിദ്ധി യോഗം മൂലം ഇവർക്ക് കരിയറിലെ മാറ്റവും വിജയകരമായ പല വാർത്തകളും ഇവരെ തേടി എത്തുന്ന സമയമാണിത്. സാമ്പത്തികമായും ഇക്കൂട്ടർക്ക് നേട്ടങ്ങളുടെ കാലമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുകയും ജോലിയിൽ നിരവധി അംഗീകാരവും മേടം രാശിക്കാരെ തേടിയെത്തും.
കർക്കിടകം: സവിശേഷമായ ഈ യോഗത്തിലൂടെ ഇവരുടെ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കുകയും ജീവിതം കൂടുതൽ സന്തോഷകരമായി മാറും. സാമ്പത്തിക നേട്ടത്തിനൊപ്പം സന്തോഷവും ഇവർക്ക് അനുഭവിക്കാനുള്ള യോഗമുണ്ടാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലെത്തുന്ന സമയം കൂടിയായിരിക്കും ഇത്.
ധനു: ഇവർക്ക് ഈ യോഗത്തിന്റെ വേളയിൽ സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ആത്മീയ കാര്യങ്ങളിലുള്ള താൽപര്യവും വർധിക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിറവേറ്റാൻ മികച്ച സമയമാണിത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും വന്നുചേരും. ഒപ്പം നല്ല മുന്നേറ്റവും സാധ്യമാണ് എന്നതാണ് പ്രധാനം.
കന്നി രാശി: ഇവർക്ക് കരിയറിലും ആരോഗ്യകാര്യത്തിലും മികച്ച നേട്ടങ്ങളാണ് ഈ യോഗത്തിന്റെ ഫലമായി വരാനിരിക്കുന്നത്. ഇക്കൂട്ടർക്ക് ക്രിയേറ്റീവാകാൻ സാധിക്കും. വിദേശത്ത് പോകാൻ പ്ലാനുള്ളവർക്ക് അത് നടപ്പാക്കാൻ ഏറ്റവും മികച്ച സമയമായിരിക്കും ഇത്. ജോലി തേടുന്ന ആളുകൾക്ക് നല്ല ജോലിയും അതിനൊപ്പം ജീവിതത്തിൽ ഉയർച്ചയും വരും.
മീനം: ഇവർക്ക് ജീവിതത്തിൽ പല മാറ്റങ്ങളും വരുന്ന സമയമായിരിക്കും ഇത്. സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവുകയും അതിനൊപ്പം ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവർക്ക് കൈവരും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമെന്നതാണ് പ്രത്യേകത.












Click it and Unblock the Notifications