Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയും വ്യാഴവും ഒന്നിച്ച് ചേർന്നാൽ നേട്ടമുറപ്പ്; ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റം, പുതിയ വരുമാന മാർഗം തുറക്കും!

ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹിന്ദു മതത്തിൽ കൽപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ പറയുന്നു. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

saturn jupiter conjuction 2026

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഭാരതീയ ജ്യോതിഷം പറയുന്നത് അനുസരിച്ച് ജ്യോതിഷം അനുസരിച്ച്, ശനിയുടെയും വ്യാഴത്തിന്റെയും സംയോജിത സ്വാധീനം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും വരുത്തുക. അത്തരത്തിൽ ഈ ജൂൺ രണ്ടിനാണ് ഇക്കുറി ഇവ രണ്ടും ഒരുമിച്ച് ചേരുന്നത്. ഇത് നാല് രാശികൾക്കാണ് ഗുണകരമാവുക.

വൃശ്ചികം

വരുന്ന ജൂൺ 2ന് ശേഷം വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്. ഒരുപാട് നാളായി തടസപ്പെട്ടിരുന്ന കാര്യങ്ങൾ പൂർത്തിയാകാനും ജോലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് അംഗീകാരവും മുന്നേറ്റവും പ്രതീക്ഷിക്കാം, സ്ഥാനക്കയറ്റം പോലെയുള്ളവ തേടിവരും. ബിസിനസിൽ പുതിയ കരാറുകളും ലാഭകരമായ അവസരങ്ങളും വന്നുചേരും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകുകയും വരുമാനം വർധിക്കാനുള്ള സാധ്യതയും ഉണ്ട്.

ഇടവം രാശി

ഈ കാലയളവ് ഇടവം രാശിക്കാർക്ക് ഭാഗ്യാനുകൂല്യങ്ങൾ നിറഞ്ഞതായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാനുള്ള സാധ്യതകൾ അധികമാണ്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും. കൂടാതെ, പണം ലാഭിക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനും നല്ല അവസരങ്ങൾ ലഭിക്കാനിടയുണ്ട്.

ചിങ്ങം

ശനിയും വ്യാഴവും അനുകൂല സ്ഥാനത്ത് വരുന്നത് ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ജോലിസ്ഥലത്ത് സ്വാധീനവും അംഗീകാരവും ഉയരാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഉന്നത അധികാരികളിൽ നിന്ന് പ്രശംസയും പിന്തുണയും ലഭിക്കാം. ബിസിനസുകാർക്ക് പുതിയ നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം നേടാനാകാം. ദാമ്പത്യ ജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

മകരം

മകരം രാശിക്കാർക്ക് ഈ സമയം വളർച്ചയുടെ ഘട്ടമായിരിക്കും. സാമ്പത്തിക പുരോഗതിക്ക് ശക്തമായ സാധ്യതകളാണ് കാണുന്നത്. പഴയ കടബാധ്യതകളിൽ നിന്നും സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്നും ക്രമേണ ആശ്വാസം ലഭിച്ചേക്കും. പുതിയ സ്വത്ത് വാങ്ങുന്നതിനും ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിനും അനുകൂല സമയമായിരിക്കും. കരിയറിൽ ഉയർച്ചയും പുതിയ അവസരങ്ങളും തേടിയെത്താൻ സാധ്യത ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+