ശനിയും ബുധനും ഒന്നിക്കുന്നു; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, പ്രണയിക്കുന്നവർക്ക് സന്തോഷ വാർത്ത!
ജ്യോതിഷത്തിൽ പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നതും ഭയക്കുന്നതും. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഗ്രഹം തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പക്ഷേ നൽകുക.

നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. എന്തെന്നാൽ ചില അവസരങ്ങളിൽ ശനി പലരുടെയും ജീവിതത്തിൽ നേട്ടത്തിന്റെ നാമ്പുകൾ നടാറുണ്ട്.
സമാനമായി ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ നമ്മുടെ സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ്. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ നമുക്കിടയിൽ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ്.
ജ്യോതിഷത്തിൽ വളരെ പ്രധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശനിയും ബുധനും. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ഉടൻ തന്നെ സംഭവിക്കുമെന്നതാണ് കാര്യം. വർഷങ്ങൾക്ക് ശേഷമാണ് ബുധൻ വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് മാറാൻ പോകുന്നത്. നിലവിൽ ശനി ഈ രാശിയിലാണ് ഉള്ളത്. അതോടെ ഇവയുടെ സംയോഗത്തിന് വഴി തുറക്കുകയാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
ഇടവം രാശി
വരാനിരിക്കുന്ന ശനി-ബുധ സംയോഗം ജീവിതത്തിൽ ഗുണകരമായ നിരവധി മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്നതാണ് പ്രത്യേകത. ഇക്കൂട്ടർക്ക് ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ഇവരുടെ വരുമാനം ഇരട്ടിയാകും. ഉത്തരവാദിത്തങ്ങളെല്ലാം കൃത്യമായി ചെയ്‌ത് തീർക്കാനും സാധിക്കും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. പ്രണയത്തിൽ നല്ല വാർത്തകൾ വന്നേക്കും. വിവാഹവും തീരുമാനിക്കപ്പെട്ടേക്കാം.
തുലാം രാശി
ഇവർക്ക് ഭാഗ്യം തേടിയെത്തുന്ന സമയമായിരിക്കും ഇത്. തൊഴിൽ, ബിസിനസ് എന്നിവയിലെല്ലാം നേട്ടങ്ങളുണ്ടാകും. ജോലിയിൽ ഇവർ അഗ്രഹിച്ച മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നേട്ടം ഉറപ്പാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. എല്ലായിടത്തും ഇവർ ജയിക്കും. പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ തേടിയെത്തും. ബന്ധുക്കൾ കൂടെ നിൽക്കും. സുഹൃത്തുക്കൾ പ്രതിസന്ധികളിൽ താങ്ങായി മാറും.
മിഥുനം രാശി
ബുധനും ശനിയും ചേരുന്നതിനാൽ ഇവർക്ക് അനുകൂലമായ സമയമാണിത്. ഇക്കൂട്ടരുടെ ദൈനംദിന വരുമാനം വർധിക്കും. തൊഴിലിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ജോലിയിൽ ഉയർച്ചയും സ്ഥാനക്കയറ്റവുമൊക്കെ ലഭിക്കാനിട.നല്ല സാമ്പത്തിക നേട്ടമുണ്ടാകും. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ ഈ കാലയളവിൽ ഇവർക്ക് സാധിക്കും. മാറ്റത്തിന്റെ സൂചനകൾ കാണാൻ കഴിയും. കുടുംബത്തിൽ ഭിന്നതകൾ നീങ്ങും.












Click it and Unblock the Notifications