സർക്കാർ ജോലി തേടുന്നവർക്ക് കിട്ടും, യാത്രകൾക്ക് അവസരം; ജീവിതത്തിൽ സന്തോഷം കളിയാടും, ഈ രാശിക്കാരോ?
ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും. കാരണം ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചില ജാതകകാരൻമാർക്ക് വന്നുചേരുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വേറെ മാറ്റമൊന്നുമില്ല.
എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുക എന്ന പതിവുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.

ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുമെന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കൂടിച്ചേരലാണ് വരാനിരിക്കുന്നത്.
സാധാരണയായി വേദ ജ്യോതിഷ പ്രകാരം അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. ശനിയാവട്ടെ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് മാത്രമാവും നല്ല ഗുണങ്ങൾ നൽകുക.
അതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ടായിരുന്നു പണ്ടൊക്കെ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.
ജ്യോതിഷമനുസരിച്ച് ബുധനും ശനിയും അടുത്ത് തന്നെ പരസ്‌പരം 30 ഡിഗ്രിയിൽ എത്തുകയും അതിലൂടെ രാജയോഗം സൃഷ്‌ടിക്കുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. ബുധ-ശനി സംയോഗത്താൽ ഉണ്ടാകുന്ന ഈ ദ്വിദശ യോഗം എല്ലാ രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകാൻ കെൽപ്പുള്ളതാണ്. എങ്കിലും ചില രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ ഇത് കാരണമാവും. ഏതൊക്കെ രാശിക്കാർ ആണത് എന്ന് നോക്കാം.
മിഥുനം രാശി: ഈ രാശിക്കാർക്ക് വരാനിരിക്കുന്ന ശനിയുടെയും ബുധന്റെയും ദ്വിദ്വാദശയോഗം വളരെ ശുഭകരവും ഗുണകരവുമായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഈ യോഗയുടെ ഫലം ബിസിനസിലും ജോലിയിലും പുരോഗതി ഉണ്ടാക്കാനും ഇടയുണ്ട്. മാത്രമല്ല ബിസിനസിൽ ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരാൻ സാധ്യതയുമുണ്ട്.
തുലാം രാശി: ബുധൻ ശനി സംയോഗം ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുകയും അവരുടെ ജീവിതം മുന്നേറുകയും ചെയ്യും. ഇവർക്കുണ്ടാവുന്ന ദീർഘകാല പ്രശ്‌നങ്ങൾ അവസാനിക്കുകയും ചെയ്യും, ഇവരുടെ പ്രവർത്തന ശൈലി നന്നായി മെച്ചപ്പെടും, മത്സര പരീക്ഷകൾക്കോ സർക്കാർ ജോലികൾക്കോ തയ്യാറെടുക്കുന്നവർക്ക് വിജയം ഉറപ്പാണ്. സ്വത്തു തർക്കങ്ങൾ പരിഹരിക്കപ്പെടും.
കുംഭം രാശി): വരാനിരിക്കുന്ന ശനി-ബുധൻ സംയോഗം കുംഭ രാശിക്കാർക്ക് നല്ല നേട്ടങ്ങളാവും ഉണ്ടാക്കി കൊടുക്കുക. ഇവർക്ക് വരും ദിനങ്ങളിൽ സുഹൃത്തുക്കളോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. ഇവർക്ക് ജീവിതത്തിൽ സന്തോഷം വന്നുചേരും. എല്ലാ മേഖലയിലും വിജയം, ആത്മവിശ്വാസം എന്നിവ വർധിക്കുകയും ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.












Click it and Unblock the Notifications