ഈ രാശിക്കാർ ഭാഗ്യത്തിന്റെ പരകോടിയിൽ എത്തും; മാനസികാരോഗ്യം മെച്ചപ്പെടും, സമ്പാദ്യം ഇരട്ടിയാവും!
ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണെന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് എത്ര പേർ വിശ്വസിക്കുമെന്നറിയില്ല. കാരണം ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചില രാശിക്കാർക്ക് കൊണ്ട് നൽകുക. നവഗ്രഹങ്ങളിൽ ഏതായാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
മാത്രമല്ല എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന വിഷയം. അതിലേക്ക് നയിക്കുന്നത് കാലവും സമയവും ആയിരിക്കുമെന്നതാണ് വാസ്‌തവം. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടതും മനസിലാക്കേണ്ടതും അനിവാര്യമാണ്.

രാശിമാറ്റം പോലെ തന്നെ ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യാറുണ്ടെന്ന് നമുക്ക് കാണാം. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കൂടിച്ചേരലാണ് വരാനിരിക്കുന്നത്.
പൊതുവെ വേദ ജ്യോതിഷ പ്രകാരം അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ പലപ്പോഴും കണക്കാക്കുന്നത്. ശനിയാവട്ടെ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് കൂടിയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് മാത്രമാവും നേട്ടം പ്രദാനം ചെയ്യുക.
സാധാരണയായി ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം ദോഷഫലങ്ങളാണ് കൂടുതലായി നൽകാറുള്ളത്. എങ്കിലും ശനിയുടെ കാര്യത്തിൽ അത് മറിച്ചാണ്. ഇക്കുറി ശനിയുടെ വക്രഗതി സഞ്ചാരം മൂലം നിരവധി രാശികൾക്കാണ് നേട്ടം ലഭ്യമാവുക. ശനിയുടെ മീനം രാശിയിലെ വക്രഗതി സഞ്ചാരത്തിലൂടെ ധനരാജയോഗം രൂപപ്പെടുന്നതാണ് ഇതിന്റെ കാരണം.
മറ്റ് ഗ്രഹങ്ങളെ പോലെയല്ല. വർഷത്തിൽ 138 ദിവസത്തോളം ശനി വക്രഗതിയിൽ സഞ്ചരിക്കുന്നു. ശനിയുടെ മീനത്തിലെ വക്രഗതി സഞ്ചാരം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടു വരുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം. സാമ്പത്തികമായ നേട്ടങ്ങളും കുടുംബത്തിലെ സന്തോഷവും സമാധാനവും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടമെന്നും എന്തൊക്കെയാണ് ആ നേട്ടങ്ങളെന്നും അറിയാം.
മീനം രാശി: വരാനിരിക്കുന്ന ശനിയുടെ വക്രഗതി സഞ്ചാരം ഈ രാശിക്കാർക്ക് ഉണ്ടായേക്കാവുന്ന ഏഴരശനിയുടെ ദോഷഫലങ്ങൾ പൂർണമായി ഇല്ലാതാക്കുന്നു. മാത്രമല്ല ഇവരുടെ കരിയറിൽ ഉയർച്ചയുണ്ടാകുന്നു. ബിസിനസിൽ വലിയ സാമ്പത്തിക ലാഭവും ഇവർക്ക് വന്ന് ചേരാനിടയുണ്ട്. ആരോഗ്യ പ്രതിസന്ധികൾ ഇല്ലാതാവും. മാത്രമല്ല ഇവരിടെ മാനസികാരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുകയും ചെയ്യും.
മകരം രാശി: ഇവർക്ക് ജീവിതത്തിൽ പല അനുകൂല ഫലങ്ങളും നൽകുന്നതാണ് ഈ കാലഘട്ടം. പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ഇവർ ചെയ്യുന്ന കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ട. വിദേശ യാത്രയ്ക്കുള്ള ശക്‌തമായ യോഗം ഇവരിൽ തെളിയുന്നുണ്ട്. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാവാനും തൊഴിൽ രഹിതർക്ക് നല്ല ജോലി ലഭിക്കാനും വഴി തെളിയും.
വൃശ്ചികം രാശി: ശനിയുടെ വക്രഗതി സഞ്ചാരം മൂലം ധനരാജയോഗം സൃഷ്‌ടിക്കുമ്പോൾ ഈ രാശിക്കാർക്ക് നല്ല നേട്ടമാകും കൈവരിക. ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നെത്തുന്ന ദിനങ്ങളാവും ഇവ. ഇക്കൂട്ടരുടെ ആരോഗ്യം മികച്ചതാകും. സമ്പത്ത് ഇരട്ടിയായി മാറും. വിദേശത്ത് ഉന്നതപഠനം നടത്താൻ അവസരം. വിദേശയാത്രയ്ക്കുള്ള അവസരവും തെളിയുന്നുണ്ട്.












Click it and Unblock the Notifications