ശനിയുടെ വക്രഗതി തരും നേട്ടം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് കുത്തനെ കൂടും, പ്രണയം വിവാഹത്തിലേക്ക്!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംക്രമണവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും രാശിക്കാർക്ക് നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാൻ. അവ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരികയോ അത് മാറ്റിമറിക്കുകയോ ഒക്കെ ചെയ്യാൻ കെൽപ്പുള്ളവയാണ്.
പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ശനി, മറിച്ച് സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.

കൂടാതെ നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരനുണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശനിയെ കുറിച്ച് മനസ്സിൽ തോന്നുന്നതെല്ലാം ശരിയാവണം എന്നില്ല. ശനി വിചാരിച്ചാലും നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് സത്യം.
വരുന്ന ജൂലൈ 27ന് ശനി തന്റെ ഗതി മാറ്റും. ഈ ദിവസം, മീനരാശിയിൽ ആയിരിക്കുമ്പോൾ ശനി പിന്നോക്കാവസ്ഥയിലാകും, തുടർന്ന് ഡിസംബർ 11 വരെ ശനി ഈ അവസ്ഥയിൽ തുടരും. അതായത്, ചാതുർമാസം മുഴുവൻ ശനി പിന്നോക്കാവസ്ഥയിലാവും. നവംബർ 20 വരെ ചാതുർമാസം നീണ്ടുനിൽക്കും. ഈ സമയം നാല് രാശിക്കാർക്ക് വളരെയധികം ഗുണങ്ങളായിരിക്കും ലഭിക്കുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മകരം
ശനിയുടെ വക്രഗതി പ്രകാരം മകരം രാശിക്കാർക്ക് ഭാഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്ന സമയമായി ഇത് മാറും. മൂന്നാം ഭാവത്തിലെ ശനി പുതിയ സംരംഭങ്ങൾക്കും ധൈര്യമായ തീരുമാനങ്ങൾക്കും അനുകൂല ഫലങ്ങൾ ആയിരിക്കും നൽകുക. കൂടാതെ ഇവർക്ക് ബിസിനസ് ആരംഭിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കാം. ജോലി രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങളും അംഗീകാരവും ലഭിക്കാൻ സാധ്യത. ബാങ്ക് ബാലൻസ് കുത്തനെ ഉയരും.
മേടം
ഈ രാശിക്കാർക്ക് ശനിയുടെ മാറ്റം ജീവിതത്തിലെ പ്രധാന മാറ്റങ്ങൾക്ക് വഴിയൊരുക്കും. വിദേശ യാത്ര, പുതിയ ജോലി, കരിയർ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ആയിരിക്കും നൽകുക. വിദേശത്ത് ജോലി നേടാനോ പുതിയ അവസരങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. ബിസിനസിൽ, പ്രത്യേകിച്ച് ഇറക്കുമതി-കയറ്റുമതി മേഖലയിൽ, മികച്ച നേട്ടങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.
തുലാം
ശനിയുടെ മാറ്റം ഇവർക്ക് വിജയവും അംഗീകാരവും നൽകുന്ന സമയമായിരിക്കും. ഇവർക്ക് ശനി മത്സരങ്ങളിലും ജോലിസ്ഥലത്തും നേട്ടങ്ങൾ ആയിരിക്കും സമ്മാനിക്കുക. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാനും സ്ഥാനക്കയറ്റത്തിനും ശമ്പളവർധനയ്ക്കും സാധ്യത ഏറെയാണ്. ജോലി സംബന്ധമായ യാത്രകൾ ഭാവിയിൽ ഗുണകരമായി മാറും. പ്രണയം വിവാഹത്തിലേക്ക് എത്തും. ദാമ്പത്യത്തിൽ പരസ്‌പര വിശ്വാസം കൂടും.
ധനു
ബിസിനസിൽ പുതിയ കരാറുകളും സാമ്പത്തിക നേട്ടങ്ങളും ലഭിക്കാൻ സാധ്യത. കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും വർധിക്കാനും ബന്ധങ്ങളിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാനും സാധ്യത. ആരോഗ്യ കാര്യങ്ങളിലും ആത്മവിശ്വാസത്തിലും മുൻകാലത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥ അനുഭവപ്പെടുവാൻ ഇടയുണ്ട്. ഇക്കൂട്ടർക്ക് പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും.














Click it and Unblock the Notifications