ശനിയുടെ വക്രഗതിയിൽ ചിലർ വലയും; ഈ രാശിക്കാരുടെ വിവാഹം വരെ മുടങ്ങും, ആരോഗ്യം ശ്രദ്ധിക്കുക
പൊതുവെ ചിലരെങ്കിലും ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. അതിന് കാരണം ഉണ്ട് താനും. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.
എല്ലാവരും അറിയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ശനിയുടെ സ്വാധീനം ഏത് രീതിയിൽ ആണെങ്കിലും അത് നമ്മെ വളരെയധികം ബാധിക്കും. നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് സ്വന്തമായുണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകാറുള്ളത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുക. അത്തരത്തിൽ ചില രാശിക്കാർക്ക് അങ്ങനെയൊരു കാലമാണ് ഇനി വരുന്നത്.

ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി. കർമ്മഫലദാതാവ്, നീതിയുടെ ഗ്രഹം, അച്ചടക്കത്തിന്റെ പ്രതീകം എന്നിങ്ങനെയാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജീവിതത്തിലെ കഠിനാധ്വാനം, ഉത്തരവാദിത്തബോധം, ക്ഷമ, സഹിഷ്‌ണുത എന്നിവയെ പരീക്ഷിക്കുന്ന ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്.
ഒക്ടോബർ മാസം ചില രാശിക്കാർക്ക് നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാലമായിരിക്കും. നിലവിൽ ശനി മീനം രാശിയിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഡിസംബർ വരെ ഈ സ്ഥിതി തുടരുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ശനിയുടെ വക്രഗതി മൂലം ചില രാശിക്കാർക്ക് ദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് വന്നുചേരുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ എന്നറിയാം.
മേടം
ശനി വക്രഗതിയുടെ സ്വാധീനത്തിൽ മേടം രാശിക്കാർക്ക് ജോലികളിൽ കാലതാമസം നേരിടേണ്ടി വരാമെന്നാണ് കരുതുന്നത്. തൊഴിൽ രംഗത്ത് അധിക ഉത്തരവാദിത്വങ്ങൾ വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നത് നല്ലതാണെന്ന് കരുതുന്നു. അപ്രതീക്ഷിത കാര്യങ്ങളിൽ പണം നഷ്‌ടമാവുന്ന അവസ്ഥ ഉണ്ടാവും.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ കുടുംബപരമായ കാര്യങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും ചില സമ്മർദങ്ങൾ അനുഭവപ്പെടാം. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ക്ഷമയോടെ മുന്നോട്ട് പോകുകയും പഴയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യണമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇക്കൂട്ടർക്ക് നിശ്ചിയിച്ചുറപ്പിച്ച വിവാഹം പോലും മുടങ്ങിപ്പോവാൻ സാധ്യത ഉണ്ട്.
തുലാം
തുലാം രാശിക്കാർക്ക് ശനി വക്രഗതി തൊഴിൽ, സാമ്പത്തികം, വ്യക്തിബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ കൊണ്ടുവരാം. ചില പദ്ധതികൾ പ്രതീക്ഷിച്ചതിലും വൈകിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുകയും പഴയ തീരുമാനങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യുന്നത് ഗുണകരമാകും. ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടും.


Click it and Unblock the Notifications
