ശനിയുടെ വക്രഗതി തുടരുന്നു; ഈ രാശിക്കാർക്ക് ധനലാഭം, ആഗ്രഹിച്ച ജോലി കിട്ടും, പ്രണയവും പൂവണിയും!
സാധാരണയായി ചിലരെങ്കിലും ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പൊതുവെ നൽകുക.
നിങ്ങൾ അറിയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ശനിയുടെ സ്വാധീനം ഏത് രീതിയിൽ ആണെങ്കിലും അത് നമ്മെ വളരെയധികം ബാധിക്കും. നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് സ്വന്തമായുണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകാറുള്ളത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുക. അത്തരത്തിൽ ചില രാശിക്കാർക്ക് അങ്ങനെയൊരു കാലമാണ് ഇനി വരുന്നത്.

ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി. കർമ്മഫലദാതാവ്, നീതിയുടെ ഗ്രഹം, അച്ചടക്കത്തിന്റെ പ്രതീകം എന്നിങ്ങനെയാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജീവിതത്തിലെ കഠിനാധ്വാനം, ഉത്തരവാദിത്തബോധം, ക്ഷമ, സഹിഷ്‌ണുത എന്നിവയെ പരീക്ഷിക്കുന്ന ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്.
അതുകൊണ്ടുതന്നെ ശനിയുടെ ഓരോ രാശിമാറ്റവും ജ്യോതിഷ ലോകത്ത് വലിയ പ്രാധാന്യത്തോടെയാണ് കാണപ്പെടുന്നത്. ജൂലൈ 27 മുതൽ, ശനി മീനരാശിയിൽ എതിർദിശയിൽ സഞ്ചരിക്കുകയാണ് ചെയ്യുക, അതായത്, അത് വളഞ്ഞതായിത്തീരും എന്നർത്ഥം. ശനിയുടെ ഈ പിന്നോക്കാവസ്ഥ ഡിസംബർ 11 വരെ തുടരുമെന്നാണ് കരുതുന്നത്. അത് മൂലം നിലവിൽ നാല് രാശിക്കാർക്ക് ഏറ്റവും നല്ല കാലമാണ് എന്നതാണ് അറിയേണ്ട കാര്യം.
ഇടവം
ശനിയുടെ വക്രഗതി ഇടവം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ പുതിയ ഉത്തരവാദിത്തങ്ങളും അവസരങ്ങളും കൊണ്ടുവരാമെന്നതാണ് കാര്യം. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും മുന്നോട്ട് പോകാനും ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യത അധികമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന സമയമായേക്കാം.
കർക്കടകം
ഈ രാശിക്കാർക്ക് കരിയറിൽ പുരോഗതിയും സാമ്പത്തികമായി ആശ്വാസവും ലഭിക്കാമെന്നാണ് ജ്യോതിഷ പ്രവചനം. മുമ്പ് ചില സാഹചര്യങ്ങളിൽ കുടുങ്ങിക്കിടന്ന പണം ലഭിക്കാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും അവസരമുണ്ടാകാം. ജോലിയിൽ ചെയ്‌ത പരിശ്രമത്തിന് അംഗീകാരം ലഭിക്കാനും സാധ്യത അധികമാണ്. ആഗ്രഹിച്ച ജോലി ഇക്കൂട്ടർക്ക് ലഭിച്ചേക്കും.
കന്നി
കന്നി രാശിക്കാർക്ക് പഴയതും പൂർത്തിയാകാതിരുന്നതുമായ കാര്യങ്ങൾ വീണ്ടും പരിഗണിച്ച് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചേക്കാം. പഴയ പരിചയങ്ങളും ബന്ധങ്ങളും പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കാം. കരിയറിലും ബിസിനസിലും പതുക്കെയെങ്കിലും സ്ഥിരമായ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അളവറ്റ ധനം ഇവരെ തേടിയെത്തുവാൻ സാധ്യത അധികമാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് പ്രധാനപ്പെട്ട പദ്ധതികളിൽ പുരോഗതിയും സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസവും ലഭിക്കാം. മുമ്പുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനും വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കാനും സാധ്യത. എന്നാൽ ശനിയുടെ സ്വഭാവം കണക്കിലെടുത്ത് ക്ഷമയും കൃത്യമായ ആസൂത്രണവും ആവശ്യമാണ്. ഇക്കൂട്ടരുടെ പ്രണയം പൂവണിയാനും അവസരം ഒരുങ്ങും.


Click it and Unblock the Notifications
