Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി പിൻവലിയുന്നു; ഈ രാശിക്കാരുടെ വീടുപണി മുടങ്ങും, ജോലിക്കായി തീരുമാനിച്ച വിദേശയാത്ര ഉപേക്ഷിക്കും!

ജ്യോതിഷം പറയുന്നത് അനുസരിച്ച് രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ലെന്ന് ഉറപ്പിച്ചു പറയാം. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ടെന്നതാണ് പ്രധാനം. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ലെന്ന് മാത്രം.

ബുധൻ എല്ലാ ബുദ്ധിമുട്ടും മാറ്റും; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും വാങ്ങാം, വിദേശത്തേക്ക് പറക്കാം!
ബുധൻ എല്ലാ ബുദ്ധിമുട്ടും മാറ്റും; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും വാങ്ങാം, വിദേശത്തേക്ക് പറക്കാം!

നമുക്ക് എല്ലാവർക്കും അറിയുന്നത് പോലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.

saturn retrograde

പലരും അറിയാത്ത കാര്യം എന്തെന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. ശനിയുടെ പിന്നോക്ക അവസ്ഥ പലപ്പോഴും വലിയ നഷ്‌ടമാവും ചിലരുടെ ജീവിതത്തിൽ ഉണ്ടാക്കുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ കൊണ്ട് വരുമെന്ന് നോക്കാം.

കുംഭം

കഠിനാധ്വാനത്തിന്റെ ഫലം തേടിയെത്തുമെങ്കിലും മാനസികാരോഗ്യം അൽപ്പം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പല കാര്യങ്ങൾക്കും കാലതാമസം നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തണം. ഇല്ലെങ്കിൽ അത് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. ജീവിതത്തിൽ പലരെയും ഭയക്കേണ്ടി വരും. പ്രണയത്തിൽ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാവും.

മീനം

ഇക്കൂട്ടർക്ക് കഴിവതും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. സാമ്പത്തികമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. കൂടാതെ പല കുടുംബ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനാകാതെ വരുന്ന സാഹചര്യവും ഉണ്ടാവും. കൈയിൽ ഉണ്ടായിരുന്ന പണം പോലും നഷ്‍ടമാവുന്ന സാഹചര്യം വരും. കൂടാതെ ജോലി തേടിയുള്ള വിദേശയാത്ര അവസാന നിമിഷം മുടങ്ങാൻ സാധ്യത.

മകരം

ഇവരുടെ കുടുംബത്തിലെ സമാധാനം നഷ്ട്ടപ്പെടും. ശനി കാരണം മാനസിക സമ്മർദ്ദം വർധിക്കുകയും ആകുലതകൾ ഉയരാനും സാധ്യത. ഏതൊരു കാര്യത്തെയും ക്ഷമയോടെ കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കച്ചില്ലെങ്കിൽ അത് മോശമായി മാറും. ധന നഷ്‌ടം, മാനഹാനി എന്നിവ ഉണ്ടാവാൻ ഇടയുണ്ട്. സൗഹൃദങ്ങളിലും മറ്റ് ബന്ധങ്ങളിലും വിള്ളൽ വീണേക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാക്കനിയാവും.

ചിങ്ങം

ശനിയുടെ പിന്നോക്കാവസ്ഥ മൂലം ഇവരുടെ സാമ്പത്തിക ചിലവുകൾ വർധിക്കും. അപ്രതീക്ഷിതമായ യാത്രകൾ നടത്തേണ്ടി വരും. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് ശനിയുടെ മാറ്റം വഴിയൊരുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ പലവിധ വെല്ലുവിളികൾ ഉണ്ടാവും. കൂടാതെ ദാമ്പത്യത്തിൽ ഇതുവരെ ഇല്ലാത്ത വിധത്തിൽ വിള്ളലുകൾ വീണേക്കാം.

ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാർക്ക് ഓഹരിവിപണിയിൽ നേട്ടം, ശത്രുക്കളെ കീഴടക്കും..!
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാർക്ക് ഓഹരിവിപണിയിൽ നേട്ടം, ശത്രുക്കളെ കീഴടക്കും..!

കർക്കിടകം

സഹോദരങ്ങൾക്ക് ഇടയിൽ സ്വത്ത് തർക്കത്തിന് സാധ്യത. സാമ്പത്തിക സ്ഥിതി അൽപം ഗൗരവത്തോടെ നോക്കി കാണണം. ജീവിതത്തിൽ വലിയ കട ബാധ്യതകൾ ഇവരുടെ ചുമലിലാവും. ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതത്തിനായി ഇനിയും കാത്തിരിക്കേണ്ടതായി വരും. വീടുപണി മുടങ്ങുകയും സ്ഥിരമായി സഞ്ചരിക്കുന്ന വാഹനം കേടായി പണം മുടക്കേണ്ടി വരികയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+