Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ലോട്ടറി അടിക്കാൻ സാധ്യത, ആരോഗ്യം മെച്ചപ്പെടും; പ്രമോഷൻ ഉറപ്പാണ്, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം കാര്യമായ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കാരണം ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോഴും മറ്റൊന്നിലേക്ക് കടക്കുമ്പോഴും നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് പലരുടെയും ജീവിതത്തിൽ ഉണ്ടാക്കുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും മാറ്റങ്ങൾ പല താരത്തിലുള്ളതായിരിക്കും.

നമുക്ക് അറിയാവുന്ന എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് ഇതിലെ മറ്റൊരു വിഷയം. എങ്കിലും വ്യത്യസ്‌ത കാലങ്ങളിൽ അവ പല രീതികളിൽ ആയിരിക്കും എന്നത് മാത്രമാണ് പ്രധാന കാര്യം. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുക എന്ന പതിവുകൂടി ഇതിനൊപ്പം ഉണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു വിഷയം.

saturnretrograde

നമ്മൾ പൊതുവെ ഇത്തരം കാര്യങ്ങളിൽ ബോധവാന്മാർ ആയിരിക്കില്ല എന്നതാണ് പ്രത്യേകത. പക്ഷേ നമുക്ക് ഇത് ബോധ്യമാവണം എന്നുണ്ടെങ്കിൽ ഇതിനോട് അനുസരിച്ച് ചില ധനയോഗങ്ങൾ ഉണ്ടാവുകയും അത് നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യണം. അത്തരത്തിൽ ഓരോ ധനയോഗവും നമ്മുടെ കാര്യങ്ങളിൽ ഇടപെടുമ്പോഴാണ് ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ സ്വാധീനം പലപ്പോഴും നാം തിരിച്ചറിയുന്നത്.

സാധാരണഗതിയിൽ ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ വക്ര ഗതിയിലും നേർരേഖയിലും സഞ്ചരിക്കുക എന്ന പതിവുണ്ട്. ഇതിന്റെ സ്വാധീനം ഭൂമിയിലും മനുഷ്യ ജീവിതത്തിലും നമുക്ക് കൃത്യമായി കാണാൻ കഴിയും. കർമ്മദാതാവും വിധികർത്താവുമായ ശനിയും ഇതിൽ നിന്ന് വ്യത്യസ്‌തനല്ല, ഇക്കുറി ജൂലൈ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങുമെന്നതാണ് പ്രത്യേകത.

അതിലൂടെ സവിശേഷമായ ധന രാജയോഗം രൂപപ്പെടുമെന്നതാണ് കാര്യം. ഇതിന്റെ സ്വാധീനം 12 രാശികളിലും പ്രകടമാവുമെങ്കിലും ചിലരെ മാത്രം അത് അധികമായി ബാധിക്കും. ഇത്തരത്തിൽ ജൂലൈ മാസത്തിലെ ശനിയുടെ മാറ്റം ബാധിക്കുക പ്രധാനമായും മൂന്ന് രാശിക്കാരെ ആയിരിക്കും. അവർക്ക് വരുമാനത്തിൽ വർധന, ജോലിയിൽ മുന്നേറ്റം എന്നിങ്ങനെ ഒട്ടേറെ നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

ഇടവം രാശി: ശനിയുടെ മാറ്റം ഇടവ രാശിക്കാർക്ക് ഇക്കുറി അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൽ നല്ല വർധനവ് തന്നെ ഉണ്ടാവാനാണ് സാധ്യത. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഓഹരി വിപണി, വാതുവയ്പ്പ്, ലോട്ടറി എന്നിവയിൽ നിന്ന് ഇവർക്ക് ലാഭം ലഭിക്കാനുള്ള സാധ്യത വളരെ അധികമാണ്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും അവസരം ഒരുങ്ങും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ഉറപ്പാണ്. വിദേശ യാത്രയ്ക്ക് ഉൾപ്പെടെ യോഗമുണ്ടാവും.

കുംഭം രാശി: വരാനിരിക്കുന്ന ധന രാജയോഗം ഇവർക്കും ഗുണമാവും. സമ്പത്തിൽ നല്ല മാറ്റം ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അപ്രതീക്ഷിത സാമ്പത്തിക നേട്ടം തന്നെ ഈ കാലയളവിൽ ഇവർക്ക് ലഭിച്ചേക്കാം. ഇക്കൂട്ടരുടെ സന്തോഷവും സമൃദ്ധിയും സമാധാനവും ഒക്കെ ഉയരും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. ഇവർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം ജനിക്കും.

കർക്കിടകം രാശി: ഇവർക്ക് ശനിയുടെ വക്രഗതി ശുഭകരമായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഈ രാശിയുടെ ഭാഗ്യസ്ഥാനത്താണ് ശനി വക്രഗതിയിലാവുന്നത്. ഈ കാലയളവിൽ കർക്കിടകക്കാരുടെ ഭാഗ്യം തെളിയുക തന്നെ ചെയ്യും. കരിയറിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ വളർച്ചയ്ക്കും സാധ്യത തുറന്നിടും. കൂടുതൽ സ്വാധീനമുള്ള ആളുകളെ നിങ്ങൾ കണ്ടുമുട്ടുകയും അത് ജോലിയിലും ബിസിനസിലും മുന്നേറാൻ കാരണമാവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+