സൂക്ഷിക്കണം...അത്ര നല്ല സമയമല്ല; പ്രതിസന്ധികളുടെ ഘോഷയാത്ര; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ശനി ഗ്രഹത്തിന്റെ മാറ്റങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. കാരണം, രാശിമാറ്റങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഓരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ചിലര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ വന്നുചേരുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ വന്നുചേരും. ഇപ്പോഴിതാ ശനി ഒരു രാശി മാറ്റത്തിന് ഒരുങ്ങുകയാണ്.

ശനി 30 വര്‍ഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭം രാശിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. 2023 ജനുവരി 17ന് ആണ് ശനി സ്വന്തം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ രാശിമാറ്റം എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ദോഷമാണ് സൃഷ്ടിക്കുക. ചുരുക്കി പറഞ്ഞാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം കഷ്ടപ്പാുകളുടെ നാളുകളാണ്.

സാമ്പത്തിക പ്രതിസന്ധി, മാനസിക പിരിമുറുക്കം, ജോലിയിലെ പ്രശ്‌നങ്ങള്‍ അങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാര്‍ അനുഭവിക്കും. തൊഴില്‍ മേഖലയില്‍ അടക്കമുള്ളവര്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരും. അങ്ങനെയുള്ള രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

മേടം
ശനിയുടെ ഈ രാശിമാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മേടം രാശിക്കാര്‍ക്കാണ്. ഇവരുടെ സാമ്പത്തിക അവസ്ഥയെ കാര്യമായി ബാധിക്കും. നിങ്ങള്‍ സേവ് ചെയ്യുന്ന പണം പോലും അത്യാവശ്യഘട്ടങ്ങളില്‍ ചെലവാക്കേണ്ടി വരും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.

അതിന് വേണ്ടി നിങ്ങള്‍ ഒരുപാട് പണം ചെലവഴിക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. നിങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വന്നേക്കാം. നിങ്ങളുടെ മാനസികാവസ്ഥയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്ത് കാര്യങ്ങല്‍ ചെയ്യുമ്പോഴും സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ ജീവിതത്തിലും ശനി കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. ശനിയുടെ ദോഷഫലങ്ങളാണ് ഇവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുക. പലവിധ പ്രശ്‌നങ്ങളാണ് ഇവരെ തേടിയെത്തുത. തൊഴില്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിട്ടേക്കാം. ജോലിയിലെ പിരിമുറുക്കവും ടെന്‍ഷനും കാരണം ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കണമോ എന്ന ചിന്ത നിങ്ങളെ അലട്ടും.

ധനു
തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു
ധനു രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം പ്രശ്‌നങ്ങളുടെ നാളുകളാണ്. ദോഷകരമായ ഒരുപാട് സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. ഈ രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പല പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ജോലി സ്ഥലത്ത് ആശയക്കുഴപ്പങ്ങളും തടസങ്ങളും നേരിട്ടേക്കാം.

നിങ്ങളുടെ ഓരോ മാസത്തെയും ചെലവുകള്‍ വര്‍ദ്ധിക്കും. ബിസ്‌നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വലിയ സമ്മര്‍ദ്ദം ഈ സമയത്ത് അനുഭവിക്കേണ്ടിവരും. എന്ത് നിക്ഷേപം നടത്തുമ്പോഴും നൂറുവട്ടം ആലോചിക്കണം.

അങ്ങനെ ആലോചിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളുണ്ടാകും. അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രമങ്ങള്‍ വിജയം കാണാന്‍ സാധ്യതയുണ്ട്. വീട് നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പണം ചെലവഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.












Click it and Unblock the Notifications