Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാവിനെ പോലെ ജീവിച്ചവർ ദരിദ്രരാവും, പ്രണയത്തിൽ കല്ലുകടി; വാഹനം എടുക്കേണ്ട, ഈ രാശിക്കാർ സൂക്ഷിച്ചോളൂ...

വേദ ജ്യോതിഷത്തിൽ വളരെ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഒരു ഗ്രഹമാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്നതാണ് ഇത്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നു. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്ന ഒരു കാര്യമാണ്.

ശനിയുടെ ദശാകാലം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു പ്രധാനവും വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ശനിക്ക് ഗുണങ്ങൾ ഏറെയുണ്ടെങ്കിലും പരിമിതി, നിയന്ത്രണം, തടസ്സങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പലരും ഈ ഗ്രഹത്തെ പേടിയോടെയാണ് വീക്ഷിക്കാറുള്ളത്.

kandakashani

സാധാരണയായി മറ്റ് ഗ്രഹങ്ങളുമായുള്ള ശനിയുടെ സംയോജനം വ്യത്യസ്‌ത ഫലങ്ങൾ നൽകും. ഉദാഹരണത്തിന്, ശനി-വ്യാഴ സംയോജനം ആത്മീയവും ഭൗതികവുമായ പ്രവണതകളുടെ മിശ്രിതത്തെ സൂചിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഇതിലുമൊക്കെ അപ്പുറം കേവലമായ രാശിമാറ്റം പോലും ശനിയുടെ കാര്യത്തിൽ സാരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കാര്യമാണ്.

ഇപ്പോഴിതാ ശനി മീനം രാശിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ശനിയുടെ രാശിമാറ്റത്തിന് ഏഴ് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മാർച്ച് 29ന് ആണ് ശനിയുടെ രാശിമാറ്റം നടക്കുക. രാത്രി 11.01ന് ആണ് ശനി മീനം രാശിയിൽ പ്രവേശിക്കുന്നത്. ഇത് 12 രാശികളും പല മാറ്റങ്ങളും ഉണ്ടാകുന്നതിന് കാരണമാവുന്നു. ചില രാശിക്കാർക്ക് ശനിയുടെ മാറ്റം ​ഗുണകരമാകുമ്പോൾ മറ്റ് ചിലർക്ക് വലിയ ദോഷങ്ങൾ ഉണ്ടാക്കും. ഏതൊക്കെയാണ് രാശികളെന്ന് നോക്കാം.

ചിങ്ങം രാശി: ശനിയുടെ മാറ്റം ചിലപ്പോൾ സാധാരാണക്കാരനെ രാജാവിനെപ്പോലെ ജീവിക്കാനും രാജാവിനെ ദരിദ്രനാക്കാനും ശേഷിയുള്ള ഒന്നാണ്. ചിങ്ങം രാശിക്കാർക്ക് ശനിയുടെ മീനം രാശിയിലൂടെയുള്ള സഞ്ചാരം രണ്ടര വർഷത്തോളം നീണ്ടുനിൽക്കുന്ന കടുപ്പമേറിയ നാളുകൾ സമ്മാനിക്കും. ഈ സമയത്ത് സുഹൃത്തുക്കളായിരുന്നവർ പോലും ശത്രുതയോടെ പെരുമാറാനിടയുണ്ട്.

ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും കല്ലുകടികൾ സ്വാഭാവികമാണ്. ബിസിനസുകാർ സത്യസന്ധതയോടെ മാത്രം പ്രവ‍ർത്തിക്കുക. നിങ്ങളുടെ ചിലവുകൾ കാര്യമായി വ‍‍ർധിക്കും. നിക്ഷേപങ്ങൾ നടത്തുന്നതിന് മു‍ൻപ് പലവട്ടം ചിന്തിക്കുക. വ്യക്തമായി പഠിച്ചതിന് ശേഷം മാത്രം നിക്ഷേപങ്ങൾ നടത്താൻ ശ്രമിക്കുക. ശ്രദ്ധിച്ച് പണം ചിലവഴിക്കാനും കരുതലെടുക്കുക.

കന്നി രാശി: ഇവർക്കും ശനിയുടെ രാശിമാറ്റം പ്രതികൂല അവസ്ഥകൾ ഉണ്ടാക്കാനാണ് സാധ്യത. കരിയറിൽ ശക്തമായ വെല്ലുവിളികളുണ്ടാകും. സാമ്പത്തി ഇടപാടുകളിൽ ജാ​ഗ്രത പുല‍ർത്തേണ്ടത് അനിവാര്യമാണ്. കടം കൊടുക്കുന്നതും വാങ്ങുന്നതും ഒക്കെ പരമാവധി ഒഴിവാക്കുക. വിവാഹം, സൗഹൃദം തുടങ്ങിയ ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവും.

ഈ രാശിക്കാർക്ക് പ്രസ്‌തുത കാലയളവിൽ ആരോ​ഗ്യപ്രശ്‌നങ്ങൾ അലട്ടിയേക്കാം. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കണം. വാഹനം വാങ്ങുന്നത് നീട്ടിവയ്ക്കുന്നതാണ് ഏറ്റവും ഉചിതം. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. കുടുംബാം​ഗങ്ങളുമായി തർക്കം ഒഴിവാക്കി, ഐക്യം നിലനിർത്തുകയാണ് വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+