Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാവിനെ പോലെ ജീവിക്കാം, പുതിയ ജോലിക്ക് അവസരം; പണം ഇവർക്ക് ഒരു വിഷയമാവില്ല! ഈ രാശിക്കാരാണോ?

ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ ധന യോഗങ്ങൾക്ക് കഴിയും. എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലും അങ്ങനെയല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ ഓരോ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമാവുകയില്ല.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്ന് പൊതുവെ പറയാറുണ്ട്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്ന് കൂടിയാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്ന ഒന്നാണ്.

astrologyshaninew

എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് സുപ്രധാന കാര്യം. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്. അത് ശനിയുടെ സാഹചര്യവും മാറ്റവും ഒക്കെ പോലെയായിരിക്കും.

കൂടുതൽ സമയവും ശനി ഓരോരുത്തരുടെയും പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്നതിൽ വ്യാപൃതനാണ്. എന്നാൽ ഏകദേശം രണ്ടര വർഷത്തെ സമയം വേണം ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനെന്ന പ്രത്യേകത കൂടിയുണ്ട്. രാശി മാറ്റുന്നത് കൂടാതെ ശനി ഇടയ്ക്കിടയ്ക്ക് നക്ഷത്രമാറ്റവും നടത്താറുണ്ട്.

നിലവിൽ ഉതൃട്ടാതി നക്ഷത്രത്തിലാണ് ശനി ഉള്ളത്. എന്നാൽ ഇത് സ്ഥിരമല്ല എന്ന് എടുത്തു പറയേണ്ടതില്ലലോ. ഒക്ടോബർ മാസത്തിൽ ശനി ഐശ്വര്യമായി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഈ രാശിയുടെ അധിപൻ അസുരഗുരുവായ വ്യാഴമാണ്. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ നല്ല ദിവസങ്ങൾക്ക് തുടക്കമാവും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം, എന്തൊക്കെ മാറ്റങ്ങളാണെന്നും അറിയാം.

കുംഭം രാശി: ഈ വർഷം ഉണ്ടാവുന്ന ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് പല തരത്തിൽ ഗുണകരമായിരിക്കും. കാരണം ശനി ഈ രാശിയുടെ ധനഭാവത്തിലേക്കാണ് ചെന്ന് ചേരുന്നത്. അതിനാൽ ഈ സമയത്ത് ഇക്കൂട്ടർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, പൂർവിക സ്വത്തിൽ നിന്ന് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതി, ബഹുമാനം എന്നിവ വർധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ഉറപ്പാണ്. ഈ നക്ഷത്രക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടിയെത്തും. ആരോഗ്യം നല്ല രീതിയിൽ മുന്നോട്ട് പോവും.

തുലാം രാശി: ശനി ഈ രാശിയുടെ ആറാം ഭാവത്തിലേക്കാണ് സഞ്ചരിക്കുക. അതിനാൽ ഈ സമയത്ത് ഇവർക്ക് കോടതി വ്യവഹാരങ്ങളിലും തർക്കങ്ങളിലും വിജയം നേടാൻ സാധിക്കും. ശത്രുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ഉറപ്പാണ്. മനസറിഞ്ഞു ജോലി ചെയ്യുന്നവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുക സാധാരണമാണ്. ഒരു വലിയ കമ്പനിയിൽ ചേരാനുള്ള അവസരം വന്നുചേരും.

മിഥുനം രാശി: ഇവരുടെ കരിയറിലും ബിസിനസിലും ശുഭകരമായ മാറ്റങ്ങൾക്ക് സാധ്യത. ശനിദേവൻ നിങ്ങളുടെ സംക്രമണ ജാതകത്തിൽ നിന്ന് കർമ്മഭാവത്തിലേക്ക് മാറുന്ന സമയമാണ്. അതിനാൽ ഈ സമയത്ത് തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ മൃദുവും എന്നാൽ ശ്രദ്ധേയവുമായ ആശയവിനിമയ ശൈലി ആളുകളെ കൂടുതൽ ആകർഷിക്കും. പണത്തിന്റെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. ജോലിയിൽ നല്ല ഗുണം നിങ്ങൾക്ക് ലഭിക്കും. ബിസിനസുകാർക്ക് നല്ല പണം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+