Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി നല്ലതാണ്; ഈ 3 രാശിക്കാർക്ക് മഹാഭാഗ്യം തരും, കൈനിറയെ പണം വന്നുചേരും, ഒപ്പം ആ നേട്ടവും

ജ്യോതിഷത്തിൽ പൊതുവേ പലരുടെയും പേടി സ്വപ്‌നമാണ് ശനിദേവൻ. പ്രധാന നവഗ്രഹങ്ങളിൽ ഒന്നായ ശനിയെ മോശമായി കാണുക എന്ന പതിവ് പലയിടത്തുമുണ്ട്. എന്നാൽ വളരെയേറെ പ്രത്യേകതയുള്ള ഗ്രഹങ്ങളിൽ ഒന്നാണ് ശനി. ശനിയുടെ നിഴൽ, ശനി ദർശനം, ശനി ദോഷങ്ങളടക്കം എല്ലാം
മനുഷ്യരെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നോർക്കണം. ദൈവങ്ങൾക്ക് പോലും ശനിയെ ഭയപ്പെടേണ്ട സാഹചര്യമുണ്ട്.

നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. ശനി ചിലപ്പോഴൊക്കെ നല്ല ഫലങ്ങളും നൽകാറുണ്ട്. അത്തരമൊരു സമയമാണ് ഇനി വരാനുള്ള പുതുവർഷം.

saturntransit2025

ജ്യോതിഷപ്രകാരം 2025ൽ ശനിയുടെ രാശിമാറ്റം സംഭവിക്കാനുണ്ട്. കുംഭം രാശിയിലായിരുന്നു ഇതുവരെ ശനി സഞ്ചരിച്ചത്. എന്നാൽ അടുത്ത വർഷം ആദ്യത്തോടെ ശനി മീനം രാശിയിലേക്ക് മാറുകയാണ്. മാർച്ച് മാസത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇതൊരു നല്ല മാറ്റം തന്നെയാണ്. എന്നാൽ ആകെയുള്ള 12 രാശികളിൽ 3 രാശിക്കാർക്കാവും എല്ലാവിധ ഗുണങ്ങളും കിട്ടുക.

ഈ കാലയളവിൽ മഹാഭാഗ്യമാണ് അവരെ കാത്തിരിക്കുന്നത്. മികച്ച ധന നേട്ടങ്ങളും മറ്റ് സൗഭാഗ്യങ്ങളും ഈ രാശിക്കാർക്ക് ലഭിക്കുമെന്നതും ആശ്വാസമാണ്. പൊതുവെ ശനിയെ കുറിച്ചുള്ള സങ്കൽപങ്ങളിൽ നിന്ന് വിഭിന്നമായ നേട്ടമാണ് ഈ രാശിക്കാർക്ക് ലഭിക്കുന്നത്. ഏതൊക്കെയാണ് ഈ മൂന്ന് രാശികളെന്നും എന്തൊക്കെയാണ് അവർക്ക് ലഭിക്കുന്ന നേട്ടങ്ങളെന്നും അറിയാം.

മേടം രാശി: അടുത്ത വർഷത്തെ ശനിയുടെ രാശിമാറ്റം ഏറ്റവും കൂടുതൽ ഗുണമാവുന്ന രാശികളിൽ ഒന്നാണ് മേടം. അശ്വതി, ഭരണി എന്നിവയും കാര്‍ത്തിക ആദ്യപാദവും ഇതില്‍ ഉൾപ്പെടുന്നു. ഇത്തവണത്തെ രാശിമാറ്റം ഐശ്വര്യത്തിന്റെ കൊടുമുടിയിലാണ് ഈ രാശിക്കാരെ എത്തിക്കുക. മഹാഭാഗ്യവും അവരെ തേടിയെത്തും. എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാനും ഇത്തരക്കാർക്ക് കഴിയും. എല്ലാ ഐശ്വര്യങ്ങളും ഇവർക്ക് പ്രാപ്‌തമാകും. ശനിയുടെ രാശിമാറ്റം ഇവരുടെ ജീവിതത്തിൽ പുതിയൊരു വെളിച്ചമാവും കൊണ്ട് വരിക.

ഇടവം രാശി: ശനിയുടെ രാശിമാറ്റം ഗുണമാവുന്ന മറ്റൊരു നക്ഷത്രമാണ് ഇടവം. കാർത്തികയുടെ അവസാന 2 പാദം, രോഹിണി, മകയിരം ആദ്യ രണ്ട് പാദം എന്നിങ്ങനെയാണ് ഇതിലെ നക്ഷത്രങ്ങളുടെ സ്ഥാനം. ശനിമാറ്റം ഇവർക്ക് വലിയ നേട്ടങ്ങൾ കൊണ്ട് വരും. ഇവരുടെ സമ്പത്തിൽ മുന്നേറ്റമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളിലും ഗുണപരമായ മാറ്റം പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തും ബുദ്ധിമുട്ടുകൾ ഇല്ലാതാവും. മംഗള കർമ്മങ്ങൾ അവസരം വന്നുചേരും.

മിഥുനം രാശി: ശനി ഗുണം നൽകുന്ന മൂന്നാമത്തെ രാശിയാണ് മിഥുനം. മകയിരം അവസാന രണ്ടുപാദം, തിരുവാതിര, പുനർത്ഥം ആദ്യ മൂന്നു പാദംഎന്നിങ്ങനെയാണ് ഇതിൽ നക്ഷത്രങ്ങളുടെ സ്ഥാനം. വമ്പൻ നേട്ടങ്ങളാണ് മിഥുനം രാശിക്കാർക്ക് മാർച്ച് മാസം മുതൽ ലഭിക്കുക. ജോലിയിൽ ഉയർച്ചയും സമ്പത്തിൽ വർധനവും ഇവർക്ക് പ്രാപ്‌തമാവും. വസ്‌തുവക സ്വന്തമാക്കൽ, വാഹനങ്ങൾ വാങ്ങൽ എന്നിങ്ങനെയുള്ള നേട്ടങ്ങളും ലഭിച്ചേക്കാം. വിദേശത്ത് പോവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഈ സമയത്ത് വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+