Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ രണ്ട് മാസം കാത്തിരിക്കൂ; പണവും പവറും ഒരുപോലെ വരും..! പ്രണയം വിവാഹത്തിൽ എത്തും

ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായി കണക്കാക്കപ്പെടുന്നു. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരികയും പതിവാണ്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നതിൽ അത്ഭുതമില്ല.

എങ്കിലും രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല എന്ന് മാത്രം.

saturnissues

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്ന് നാം ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ വിശ്വാസികൾ ശ്രദ്ധിക്കാറുണ്ട്.

കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പറയാനുള്ളത്. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്. മറിച്ച് എല്ലായ്പോഴും ശനി എന്ന ഗ്രഹം ദോഷമായി മാറണമെന്നുമില്ല എന്നും ഇത് അർത്ഥമാക്കുന്നുണ്ട്.

ഒരുപാട് ഗ്രഹങ്ങൾ അടുത്ത വർഷം രാശിമാറുന്നുണ്ട്, എങ്കിലും ഏറ്റവും സ്‌പെഷ്യൽ ആയത് ശനിയുടെ മാറ്റം തന്നെയാണെന്ന് പറയേണ്ടി വരും. അതിന് കൃത്യമായ കാരണമുണ്ട്. ശനിയ്ക്ക് പുറമേ വ്യാഴം, സൂര്യന്‍, ചൊവ്വ, രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങളും സ്ഥാനമാറ്റം നടത്തുകയും ജ്യോതിഷപരമായി മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്യുന്നുണ്ട്. 2026ലെ ശനി സംക്രമണമാണ് പ്രധാനപ്പെട്ടതായി കണക്കാക്കുന്നത്. ഏതൊക്കെ രാശികൾക്ക് ഇതിലൂടെ നേട്ടം ലഭിക്കുമെന്ന് നോക്കാം.

ഇടവം രാശി: ഇവർക്ക് അടുത്ത ഉണ്ടാവുന്ന മാറ്റങ്ങള്‍ ചെറുത് ഒന്നും ആയിരിക്കില്ല. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാനസിക സമ്മര്‍ദ്ദം ഇല്ലാതാവുകയും ചെയ്യും. ജീവിതത്തിൽ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. പുതിയ വാഹനം വാങ്ങാൻ ഇവർക്ക് യോഗം ഉണ്ടാവും. കരിയറില്‍ കൂടുതൽ അവസരങ്ങൾ തുറക്കും. പ്രമോഷന് സാധ്യത അധികമാണ്. ഓണ്‍ലൈന്‍ ബിസിനസ്സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകൾ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ അധികാരവും വർധിക്കും.

മിഥുനം രാശി: ജോലിയിൽ ഉത്തരവാദിത്വങ്ങളും ചുമതലകളും കൂടും, സമാന്തരമായി വരുമാനവും കുത്തനെ ഉയരും. സന്തോഷവും സമാധാനവും ഇനി ഇവരെ വിടാതെ പിന്തുടരും. പ്രണയിക്കുന്നവര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് കടകന്ന് ശുഭാവസരം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമാണ് ഉണ്ടാവുക. ഏറെ നാളായി കാത്തിരിക്കുന്ന അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങാം. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനുള്ള യോഗം തെളിയുന്നു.

തുലാം രാശി: അടുത്ത വർഷം ശനി ഇവരെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. പങ്കാളി എല്ലാ കാര്യത്തിലും ഇവർക്ക് ഒപ്പം തന്നെ ഉണ്ടാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും പ്രണയവും പൂത്തുവിടരും. നിക്ഷേപങ്ങളിൽ ഇക്കൂട്ടർക്ക് കനത്ത ലാഭം ഉറപ്പാണ്. മാത്രമല്ല ഇവരുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പാഠമാവും. വിദേശ യാത്രയ്ക്ക് ഉൾപ്പെടെ ഇക്കൂട്ടർക്ക് യോഗം തെളിയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+