ശനിയുടെ ശാപം ഇവരെ പിടികൂടും; 3 രാശിക്കാർ സൂക്ഷിക്കുക, ധനനഷ്‌ടം, മാനഹാനി ഉൾപ്പെടെ തേടി വരാം!

വേദ ജ്യോതിഷത്തിൽ കർമ്മഫലദാതാവായി അറിയപ്പെടുന്ന ശനി ഗ്രഹത്തിന്റെ സ്ഥാനമാറ്റങ്ങളും ദൃഷ്‌ടിമാറ്റങ്ങളും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിശ്വാസം. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ, സാമ്പത്തിക പുരോഗതി, തൊഴിൽ രംഗത്തെ മുന്നേറ്റം, കുടുംബജീവിതത്തിലെ സന്തോഷം എന്നിവ ശനിയുടെ അനുഗ്രഹത്താൽ കൈവരുമെന്ന് ജ്യോതിഷ വിദഗ്‌ധർ വിലയിരുത്തുന്നു.

എന്നാൽ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ശനിയുടെ സഞ്ചാരം വളരെ മന്ദഗതിയിലാണ്. അതിനാൽ ശനിയുടെ രാശിമാറ്റത്തിന്റെ ഫലങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുമെന്നാണ് ജ്യോതിഷികൾ പൊതുവെ പറയുന്നത്. നിലവിൽ ശനി മീനം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ ശനി വക്രഗതിയിലുമാണ്. ശനിയുടെ അടുത്ത രാശിമാറ്റത്തിന് ഇനി ഏതാനും മാസങ്ങൾ കൂടി ബാക്കിയുണ്ട്. 2027 ജൂൺ 3ന് മാത്രമാണ് ശനി രാശി മാറുക.

saturn transit 2026

കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശനിയെ കുറിച്ച് മനസിൽ തോന്നുന്നതെല്ലാം ശരിയാവണം എന്നില്ല. ശനി വിചാരിച്ചാലും നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് സത്യം.

എന്നാൽ അടുത്ത രാശിമാറ്റം വരെ കാര്യമായ ബുദ്ധിമുട്ടുകൾ ആയിരിക്കും ചില രാശിക്കാരെ ശനി മൂലം കാത്തിരിക്കുന്നത്. അത് പലരും പ്രതീക്ഷിക്കാത്ത നിലയിലുള്ള മാറ്റങ്ങൾ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. ചിലർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാവാനും അതിനൊപ്പം അല്ലാതെയുള്ള നഷ്‌ടങ്ങൾ നേരിടാനും സാധ്യത അധികമാണ്. കൂടുതൽ അറിയാം.

മേടം

ശനിയുടെ സഞ്ചാരം മേടം രാശിക്കാർക്ക് തൊഴിൽ രംഗത്ത് കൂടുതൽ സമ്മർദവും ഉത്തരവാദിത്വങ്ങളും നൽകാമെന്നാണ് ജ്യോതിഷികളുടെ പ്രവചനം സൂചിപ്പിക്കുന്നത്. ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വൈകാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുകയും അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യുന്നത് നല്ലതാണ്. ധനനഷ്‌ടം, മാനഹാനി തുടങ്ങിയവയ്ക്ക് സാധ്യതകൾ വളരെ അധികമാണ്.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ശനിയുടെ സ്വാധീനം കുടുംബകാര്യങ്ങളിലും ജോലിയിലും ചില വെല്ലുവിളികൾ സൃഷ്ടിക്കാം. പഴയ പ്രശ്‌നങ്ങൾ വീണ്ടും ശ്രദ്ധിക്കേണ്ടി വരാം. പ്രധാന തീരുമാനങ്ങളിൽ തിടുക്കം ഒഴിവാക്കി ക്ഷമയോടെ മുന്നോട്ട് പോകുന്നത് ഗുണകരമാകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ജോലിയിൽ ചില ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ നേരിടേണ്ടി വരും. സാമ്പത്തികമായി ഇവരുടെ ബുദ്ധിമുട്ടുകൾ കൂടി വരികയാണ് ചെയ്യുക.

തുലാം

തുലാം രാശിക്കാർക്ക് തൊഴിൽ, സാമ്പത്തികം, വ്യക്തിബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ ചില തടസങ്ങളും കാലതാമസങ്ങളും നേരിടേണ്ടി വന്നേക്കാം. പദ്ധതികൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വരാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും പഴയ ബാധ്യതകൾ പെട്ടെന്ന് തീർക്കുകയും ചെയ്യുന്നത് ഗുണകരമാവും. ജീവിതത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഇവർക്ക് നേരിടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma