പുതുവർഷത്തിൽ ശനി കനിയും; ഈ നക്ഷത്രത്തിലേക്ക് മാറും; പിന്നെ 365 ദിവസവും ഭാഗ്യം, പണം കുമിഞ്ഞുകൂടും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് കണക്കാക്കുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.
ശനിക്ക് ചില സമയത്ത് നല്ല മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കൊണ്ട് താരാനാവും. പുതിയ വർഷത്തിൽ ശനി ഉത്രട്ടാതിയിലേക്ക് പ്രവേശിക്കുകയാണ്. സാമ്പത്തിക ഭദ്രത, ഉയര്‍ന്ന ജീവിത നിലവാരം, ജീവിതത്തില്‍ വിജയം, സന്തോഷകരമായ പല മാറ്റങ്ങള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടാവാനാണ് സാധ്യത. ഏതൊക്കെ രാശിക്കാർക്ക് ഇത് നേട്ടങ്ങൾ നൽകുമെന്ന് നോക്കാം.
മേടം രാശി: ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശനിയുടെ അനുഗ്രഹം മികച്ചതായി മാറും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ അനുകൂലമായി വരുന്നു. സ്ഥാനമാനങ്ങളും കീര്‍ത്തിയും ആളുകളുടെ പ്രശംസയും ഒക്കെ നിങ്ങളെ തേടി എത്തും.
മിഥുനം രാശി: ഇവർക്ക് ഈ സമയം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ആയിരിക്കും നൽകുക. അതില്‍ തന്നെ ഇവരെ ഭാഗ്യം കടാക്ഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വിദേശയാത്രക്കുള്ള സാധ്യതകൾ ഏറെയാണ്. അച്ഛനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ ഇടയുണ്ട്. മാത്രമല്ല അച്ഛനില്‍ നിന്ന് പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനും യോഗം കാണുന്നു. ഉന്നതപദവികള്‍ ഉൾപ്പെടെ ഇക്കൂട്ടരെ തേടി എത്തുന്നു.
ചിങ്ങം രാശി: ഈ രാശിക്കാർക്ക് പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ജീവിതത്തില്‍ അനുകൂല സമയമാണ്. ഇവരുടെ ആഗ്രഹങ്ങള്‍ പലതും സഫലമായിരിക്കുന്ന സമയമാണ് വരാനിരിക്കുന്നത്. കുടുംബത്തിലെ പൈതൃക സ്വത്ത് നിങ്ങള്‍ക്ക് തേടി എത്തും. സാമ്പത്തിക സ്ഥിതി എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കാൻ ശേഷിയുള്ളതാണ്. ജീവിതം തന്നെ നല്ല രീതിയിൽ മുന്നോട്ട് പോവും.
തുലാം രാശി: ശനിയുടെ നക്ഷത്രമാറ്റം മൂലം ഒരുപാട് നല്ല കാര്യങ്ങൾ ഇവർക്ക് സംഭവിക്കുന്നു. കല, സാഹിത്യം, മത്സര പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് നല്ല വിജയങ്ങൾ നേടാൻ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുക സ്വാഭാവികം. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ഇവർക്കുണ്ടാവും. ജീവിതത്തില്‍ ഉയര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന മാറ്റങ്ങളാവും ഇവർക്ക് ഉണ്ടാവുക.












Click it and Unblock the Notifications