ശനിയും ശുക്രനും ചേർന്നാൽ മാസ് ഡാ; 30 വർഷത്തിന് ശേഷം അപൂർവ യോഗം, പണം നിങ്ങൾക്ക് പ്രശ്‌നമാവില്ല
വേദ ജ്യോതിഷ പ്രകാരം അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ പലപ്പോഴും കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുന്നു.
അതുപോലെ തന്നെ മറ്റൊരു പ്രധാന ഗ്രഹമാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്നാണ് പറയപ്പെടുന്നത്.

നവഗ്രഹങ്ങളിലെ തന്നെ രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ഇവയെന്ന കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ. വ്യത്യസ്‌ത തലങ്ങളിലുള്ള ഇവ രണ്ടും 2024വും 2025ലും ആയി രണ്ട് തവണയാണ് സംയോഗം നടത്തുന്നത്. ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ഇരട്ട സംയോഗം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകുമെന്നാണ് കരുതപ്പെടുന്നത്.
എല്ലാ രാശിക്കാരെയും ഒരുപരിധിവരെ ഈ മാറ്റം സ്വാധീനിക്കും എന്നത് വാസ്‌തവമാണ്. എങ്കിലും ചില രാശികൾക്ക് പ്രത്യേക ഗുണങ്ങൾ ഈ സംയോഗം കൊണ്ട് വരും. സാമ്പത്തികമായ നേട്ടങ്ങളും വിദ്യാഭ്യാസപരമായ കാര്യങ്ങളിലെയും ബിസിനസിലെയും മുന്നേറ്റവും ഒക്കെ ഇതിന്റെ ഭാഗമായിരിക്കും. ഏതൊക്കെയാണ് ഈ രാശികൾ എന്നും അവയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും നമുക്ക് പരിശോധിക്കാം.
കുംഭം രാശി: ശനിയുടെ പ്രിയപ്പെട്ട രാശികളിൽ ഒന്നായാണ് കുംഭത്തെ കണക്കാക്കുന്നത്. ഈ രാശിക്കാർക്ക് ശനി-ശുക്ര ഇരട്ട സംയോഗം നിരവധി ഗുണങ്ങൾ നൽകുമെന്നാണ് കരുതപ്പെടുന്നത്. കുംഭം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ ഗ്രഹങ്ങളുടെ ഇരട്ട സംയോഗം നടക്കുന്നത്. അതിനാൽ കുംഭം രാശിക്കാർക്ക് വലിയ മുന്നേറ്റമാവും ജീവിതത്തിൽ ഉണ്ടാവുക. ഇവരുടെ സമ്പത്ത് വലിയ തോതിൽ വർധിക്കും. ബിസിനസിൽ കാര്യമായ വളർച്ചയുണ്ടാകും.
മകരം രാശി: ഈ സംയോഗത്തിലൂടെ നേട്ടം കൊണ്ടുവരുന്ന മറ്റൊരു രാശിയാണ് ഇത്. എന്നാൽ മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനിയുടെയും ശുക്രന്റെയും ഇരട്ട സംയോഗം നടക്കുക എന്ന പ്രത്യേകത കൂടിയുണ്ട്. ഇവർക്ക് സാമ്പത്തിക നേട്ടവും ബിസിനസിൽ ലാഭവും ഉറപ്പായും വന്നുചേരും. ജോലിയിൽ നല്ല ഉയർച്ചയുണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറും.
ഇടവം രാശി: ശനി-ശുക്ര ഇരട്ട സംയോഗം ഇടവം രാശിക്കാർക്ക് ജീവിതത്തിൽ ഒട്ടേറെ സൗഭാഗ്യങ്ങൾ വന്നുചേരാൻ നിമിത്തമാവും. ഈ രാശിക്കാർക്ക് അവരുടെ ജോലിയിലും ബിസിനസിലും നല്ല ഉയർച്ചയുണ്ടാകും. ഇവരുടെ വരുമാനം ഇക്കാരണത്താൽ വർധിക്കും. ഇവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.












Click it and Unblock the Notifications