ബാങ്ക് ബാലൻസ് കണ്ടാൽ കണ്ണ് തള്ളും, അവിവാഹിതർക്ക് മംഗല്യയോഗം; ആരോഗ്യം മെച്ചപ്പെടും, ഈ രാശിക്കാരാണോ?
രാജയോഗങ്ങൾ ജീവിതത്തിൽ വന്നുചേരണമെന്ന് ആഗ്രഹിക്കാത്തവർ അധികമുണ്ടാവില്ല. അവരെ സംബന്ധിച്ച് വലിയ നേട്ടങ്ങൾ തന്നെയാവും ലഭിക്കുകയും ചെയ്യുക. സാധാരണ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമായി രാജയോഗങ്ങൾ കടന്നുവരുമ്പോൾ സവിശേഷമായ ഒട്ടേറെ നേട്ടങ്ങളാവും അത്തരക്കാരെ കാത്തിരിക്കുക. അത് പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറത്തുള്ള കാര്യങ്ങൾ ആയിരിക്കും.
അത്തരത്തിൽ ഒരു രാജയോഗം വരികയാണ്. ശനിയും ശുക്രനും ചേർന്ന് ദ്വിദ്വാശ യോഗം സൃഷ്‌ടിക്കുന്നു എന്നതാണ് അടുത്ത കാലത്തായി ചില രാശിക്കാരെ സ്വാധീനിയ്ക്കാൻ പോവുന്ന പ്രധാന ഘടകം. ഭാരതീയ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ടവയാണ് ഭൂതങ്ങളുടെ ഗുരുവായ ശുക്രനും കർമ്മഫലദാതാവായ ശനിയും.

സന്തോഷം-സമൃദ്ധി, സമ്പത്ത്-ഐശ്വര്യം, സ്നേഹം-ആകർഷണം മുതലായവയുടെ കാരകനാണ് ശുക്രൻ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. മറുവശത്ത് ശനിയാവട്ടെ ന്യത്തത്തിന്റെ ദേവനും അതിലുപരി പലരുടെയും പേടി സ്വപ്‌നവും. യഥാർത്ഥത്തിൽ അങ്ങനെ പേടിക്കേണ്ട ഒരു ഗ്രഹമല്ല ശനിയെന്നതാണ് വാസ്‌തവം. വരുമ്പോലെ, വരേണ്ട രീതിയിൽ വന്നാൽ നിങ്ങളുടെ സംബന്ധിച്ച് ഏറ്റവും നല്ല നേട്ടങ്ങൾ നൽകുക ശനിയായിരിക്കും.
ഈ ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങളും, ചില കാര്യങ്ങളെയും എല്ലാ രാശിക്കാരെയും പല തരത്തിൽ ബാധിക്കും, എന്നാൽ ഒരിക്കലും അത് ഒരേരീതിയിൽ ആയിരിക്കില്ലെന്ന് മാത്രം. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് ദ്വിദ്വാദശ രാജയോഗം സൃഷ്‌ടിക്കുകയാണ്. മൂന്ന് രാശിക്കാർക്കാണ് ഇത്തവണ ഈ രാജയോഗം കൊണ്ട് നേട്ടമുണ്ടാവുക. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.
മേടം രാശി: ഇത്തവണത്തെ സവിശേഷമായ ദ്വിദ്വാദശ യോഗത്തിലൂടെ എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടവും ആണ് മേട രാശിക്കാരെ കാത്തിരിക്കുന്നത്. അവിവാഹിതർക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാനുള്ള യോഗമാണ് തെളിയുന്നത്. വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് അറുതിയുണ്ടാവും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വരുമാനത്തിൽ കാര്യമായ വർധനവ് തന്നെയുണ്ടാവും. ദാമ്പത്യ ജീവിതം കൂടുതൽ സുഖകരമാവും.
മീനം രാശി: ദ്വിദാദശ രാജയോഗം വളരെ അനുകൂലമായ മറ്റൊരു രാശിയാണത്. കരിയറിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ മാറി മുന്നോട്ടുള്ള യാത്ര സുഗമമാവും. നല്ല അവസരങ്ങൾ ആയിരിക്കും ഇവർക്ക് ലഭിക്കുക. മീന രാശിക്കാരെ സംബന്ധിച്ച് അവരുടെ ബിസിനസ് വിപുലീകരിക്കാൻ നല്ല സമയം തന്നെയാണിത്. മാത്രമല്ല ഇവരുടെ ആരോഗ്യം മെച്ചപ്പെടും. സമൂഹത്തിൽ ഇനിയും പ്രശസ്‌തിയുടെ ഉയരങ്ങളിലേക്ക് ഇവർ നടന്നടുക്കും.
ധനു രാശി: ഇവർക്ക് രാജയോഗ സമയത്ത് ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള അവസരം ഇവർക്ക് വന്നുചേരും. നിങ്ങളുടെ ശമ്പളത്തിൽ ദ്രുതഗതിയിലുള്ള ഉയർച്ച ഉണ്ടാവും. സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും. ലാഭം ബിസിനസിൽ ഇവർക്ക് നല്ല രീതിയിൽ വന്നുചേരും. ഈ രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് പൂർണ പിന്തുണയുണ്ടാവും ഇവർക്ക്.












Click it and Unblock the Notifications