ശ്രാവണ മാസത്തിൽ ഭാഗ്യം വരുന്നു; ഈ രാശിക്കാർക്ക് ലോട്ടറി അടിച്ചേക്കും, ആഗ്രഹിച്ച വാഹനം സ്വന്തമാക്കും!

ശ്രാവണ മാസം അഥവാ സാവൻ മാസം ഹിന്ദുമതത്തിലെ തന്നെ ഏറ്റവും പവിത്രമായ മാസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ചാന്ദ്ര കലണ്ടറിലെ അഞ്ചാമത്തെ മാസമായ ശ്രാവണ മാസം സാധാരണയായി ഗ്രിഗോറിയൻ കലണ്ടറിൽ ജൂലൈ മുതൽ ഓഗസ്‌റ്റ് വരെയാണ് കൂടുതലായും വന്നെത്താറുള്ളത്. ഈ പുണ്യകാലത്ത്, ശിവന്റെ അനുഗ്രഹം തേടി ഭക്തർ വിവിധ മതപരമായ ആചാരങ്ങളും ഉപവാസങ്ങളും അനുഷ്‌ഠിക്കുന്നു.

ശ്രാവണ മാസം വളരെയധികം ആത്മീയ പ്രാധാന്യമുള്ളതും ശിവന് സമർപ്പിച്ചിരിക്കുന്നതുമാണ്, ഓരോ ദിവസവും ആഴത്തിലുള്ള ഭക്തിക്കും മതപരമായ അനുഷ്‌ഠാനത്തിനും ഭക്തർക്കുള്ള അവസരമാണ്. തിങ്കളാഴ്‌ച വ്രതം അഥവാ സോമവാര വ്രതം ഈ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ്. ജീവിതത്തിൽ സമാധാനം, സമൃദ്ധി, സന്തോഷം എന്നിവയ്ക്കായി ഭക്തർ തിങ്കളാഴ്‌ചകളിൽ ഉപവസിക്കുകയും ശിവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

sawan 2026

ഭക്തിയോടെയും ആത്മാർത്ഥതയോടെയും ഈ വ്രതം ആചരിക്കുന്നത് നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആഗ്രഹങ്ങൾ നിറവേറ്റുമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. ശിവമന്ത്രങ്ങൾ ചൊല്ലലും ഭക്തിഗാനങ്ങൾ ആലപിക്കലും ഉൾപ്പെടുന്ന ഈ ഭക്തിപ്രകടനത്തോടൊപ്പമാണ് ശിവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം തേടാനും ലക്ഷ്യമിടുന്നത്.

ഈ വർഷം, ശ്രാവണ മാസം ജൂലൈ 30 മുതലാണ് ആരംഭിക്കുന്നത്. പുണ്യമാസമായ ശ്രാവണ മാസത്തിൽ, നീതിയുടെ ദേവനായ ശനി ദേവൻ പിന്നോക്കാവസ്ഥയിലായിരിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. അറിവിന്റെ ഘടകമായ വ്യാഴം അസ്‌തമിക്കുകയും ചെയ്യും, ജ്ഞാനത്തിന്റെയും ബിസിനസിന്റെയും ദാതാവായ ബുധൻ നേരിട്ട് മാറുകയും എല്ലാ രാശിചിഹ്നങ്ങളെയും അതിന്റെ നേരിട്ടുള്ള ചലനത്തിലൂടെ സ്വാധീനിക്കുകയും ചെയ്യും.

ദൃക് പഞ്ചാംഗം അനുസരിച്ച്, ജൂലൈ 14ന് വ്യാഴം ചില മാറ്റങ്ങൾ നടത്തിയിരുന്നു. അതുപോലെ ജൂലൈ 27ന് ശനി പിന്നോക്കാവസ്ഥയിലേക്ക് പോവും. അതുപോലെ ജൂലൈ 24ന് ബുധൻ നേരിട്ട് മാറുകയും ജൂലൈ 25ന് ഉദിക്കുകയും ചെയ്യാനും സാധ്യത ഉണ്ട്. ഈ ജ്യോതിഷപരമായ മാറ്റങ്ങൾ എല്ലാം തന്നെ ശ്രവണ മാസത്തിൽ ചില രാശികൾക്ക് സവിശേഷമായ നേട്ടങ്ങളാവും നൽകുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

മേടം

ശ്രാവണ മാസം സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ ഇവർക്ക് കൊണ്ട് നൽകും. മൂന്ന് ഗ്രഹങ്ങളുടെയും ചലനം ഇക്കൂട്ടരുടെ ബിസിനസിലും കരിയറിലും പ്രതിഫലിക്കും, നല്ല രീതിയിൽ ആണെന്ന് മാത്രം. സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത അധികമാണ്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ വന്നുചേരും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഒപ്പം ഭാവിയിലെ സ്ഥാനക്കയറ്റങ്ങൾക്ക് ഇപ്പൊഴേ വഴി തുറക്കും.

മിഥുനം

ശ്രാവണ മാസത്തിൽ ശനി, വ്യാഴം, ബുധൻ എന്നിവയുടെ മാറ്റം ഇക്കൂട്ടർക്ക് ഒരു അനുഗ്രഹമായി മാറും. പുതിയ സ്‌റ്റാർട്ടപ്പ് അല്ലെങ്കിൽ ബിസിനസ്സ് ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പ്, അതുപോലെ ലോട്ടറി അടക്കമുള്ള ഭാഗ്യങ്ങൾ ഇവരെ തേടി വരാനും സാധ്യത ഏറെയാണ്. കാലങ്ങളായി സ്വന്തമാക്കാൻ ആഗ്രഹിച്ച വാഹനം ഇക്കൂട്ടർക്ക് ഈ സമയത്ത് സ്വന്തമാക്കാൻ സാധിക്കും.

ചിങ്ങം

ശ്രാവണ മാസത്തിലെ ശനിയുടെ പിന്നോക്ക ചലനവും വ്യാഴത്തിന്റെ സ്ഥാനവും ഭാഗ്യത്തിലേക്കുള്ള വഴി തുറക്കും. ഈ കാലയളവിൽ, പൂർവ്വിക സ്വത്തിൽ നിന്നോ പഴയ നിക്ഷേപത്തിൽ നിന്നോ കാര്യമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത അധികമാണ്. സമൂഹത്തിലും ജോലിസ്ഥലത്തും ഇക്കൂട്ടരുടെ പേര് നന്നായി ഉയർന്നുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+