Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ദിനങ്ങൾ കൂടി ഇവർക്ക് നല്ല കാലം; വീടോ വസ്‌തുവോ പുതുതായി വാങ്ങാൻ സാധിക്കും! വിവാഹം നടക്കും

ഓരോ മാസം കഴിയുന്തോറും ഓരോ മാറ്റങ്ങൾ നമ്മെ തേടി വരുന്നത് നമ്മളൊക്കെ ശ്രദ്ധിക്കാറുണ്ടാവും. വളരെയധികം തിരക്കേറിയ ജീവിതത്തിൽ എത്ര പേർ ജ്യോതിഷത്തിനും അതുപോലെയുള്ള കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നും പറയാൻ കഴിയുകയുമില്ല. പറഞ്ഞു വന്നത് ജ്യോതിഷത്തിലെ ഓരോ മാറ്റങ്ങളെ കുറിച്ചാണ്. മാസങ്ങൾ വേണ്ട, മണിക്കൂറുകളുടെ വ്യത്യാസത്തിൽ പോലും ജീവിതം മാറിമാറിയാൻ സാധ്യത ഉണ്ടെന്നാണ് ജ്യോതിഷം പറയുന്നത്.

സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കാര്യമായ നേട്ടങ്ങൾ കൊണ്ട് വരുന്ന സംഭവമാണ്. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമായി കാണുന്നെങ്കിലും അതിന് ഒട്ടേറെ നേട്ടങ്ങളുണ്ട്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമായിരിക്കും.

septastro

പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് കൂടിയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഈ യോഗങ്ങളും ഒന്നും തന്നെ ഇല്ലാതെ നിങ്ങളുടെ ജീവിതം മാറുമോ? ഈ ചോദ്യത്തിന് ഉത്തരം ലളിതമാണ്.

മാറാൻ സാധ്യതയുണ്ടെന്നാണ് അത്. എന്തെന്നാൽ ഓരോ ദിവസവും ഓരോ രീതിയിലും ആകാശ ഗോളങ്ങളെ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ജാതകകാരൻമാരുടെ ജീവിതത്തിലെ മാറ്റങ്ങളും അതുപോലെ തന്നെ ആയിരിക്കും. ഇക്കുറി കന്നി മാസം തുടങ്ങാനിരിക്കെ അത്തരം മാറ്റങ്ങൾ വരുന്നുണ്ട്. സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്‌ചയിൽ ഇനി ശേഷിക്കുന്ന നാല് ദിനങ്ങൾ ചിലർക്ക് നല്ല നാളുകളായിരിക്കും. ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണകരമാവും എന്ന് നോക്കാം.

മേടം രാശി: ഈ ദിനങ്ങളിൽ മേടം രാശിക്കാർക്ക് ഇഷ്‌ട ഭക്ഷണം ധാരാളമായി കഴിക്കാൻ ഭാഗ്യമുണ്ടാവും. കുടുംബത്തിൽ സുഖവും സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നീങ്ങാൻ സാധ്യത. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. വീട്, വസ്‌തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്.ഒരു മാറ്റത്തിന് സാധ്യതയുണ്ട്. വിവാഹാലോചനകൾ വന്നുചേരികയും ഈ ദിനങ്ങളിൽ തീരുമാനത്തിൽ എത്താൻ സാധിക്കുകയും ചെയ്യും.

ഇടവം രാശി: ഇവർക്ക് അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ഉറപ്പായും സാധിക്കും. ബിസിനസ് രംഗത്ത് ദൈനംദിന വരുമാനം ഉയരുകയും മുന്നേറ്റം സാധ്യമാവുകയും ചെയ്യും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും ദൈവാധീനത്താൽ അവ തരണം ചെയ്യാൻ കഴിയും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും അംഗീകാരങ്ങൾ ലഭിക്കുന്നതാണ് ഈ കാലയളവിൽ. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.

ചിങ്ങം രാശി: പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്താനാകും. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും അംഗീകാരങ്ങളും പ്രശസ്‌തിയും വന്നുചേരും. ബിസിനസ് രംഗത്ത് ശോഭിക്കും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. മത്സര പരീക്ഷകളിൽ ജയിക്കാനുള്ള സാധ്യത ഏറെയാണ്.

ധനുരാശി:ഇക്കൂട്ടരുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്നതാണ്. വ്യാപാര രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതാണ്. വിദ്യാർഥികൾ ഊർജസ്വലതയോടെ പഠനത്തിൽ ഏർപ്പെടുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകുന്നതിനും കടബാധ്യതകൾ വീട്ടി തീർക്കാനും ഇവർക്ക് സാധിക്കും. വിവാഹ കാര്യങ്ങൾക്ക് ഇത് അനുകൂല വാരമാണ്. ദമ്പതികളുടെ ഇടയിലെ ബന്ധം സന്തോഷകരമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. മാത്രമല്ല സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം പുലർത്താൻ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+