Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറെ കാലത്തെ ആഗ്രഹങ്ങള്‍ നടപ്പാകും, വാഹനം വാങ്ങാന്‍ ബെസ്റ്റ് ടൈം; സൂക്ഷിക്കേണ്ടത് ഈ രാശിക്കാർ

സെപ്തംബര്‍ മാസം എന്ന് പറയുന്നത് പല ഗ്രഹങ്ങളുടേയും രാശി മാറുന്ന സമയമാണ്. ബുധന്‍, ശുക്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളാണ് ഈ വര്‍ഷം സെപ്തംബറില്‍ രാശി മാറുന്നത്. അഞ്ച് രാശിക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട സമയമാണ് ഈ മാസം എന്ന് ജ്യോതിശാസ്ത്രം പറയുന്നു. സെപ്തംബര്‍ മാസം ആരംഭിക്കുന്നത് തന്നെ ശുക്രന്റെ സംക്രമണത്തോടെയായതിനാല്‍ ഇത് എല്ലാ രാശിക്കാരെയും ബാധിക്കും.

പലരുടേയും വ്യക്തിജീവിതത്തിലും സാമ്പത്തിക ശേഷിയിലും ആരോഗ്യത്തിലും വരെ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതായതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചിങ്ങം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് കടന്നുപോകുന്നത്. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ബിസിനസ് രംഗത്തുള്ളവര്‍ അതീവ ശ്രദ്ധ ചെലുത്തണം. നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയമല്ല. വീട്ടില്‍ വിഘ്നേശ്വരബലി, ജയാദുര്‍ഗ്ഗാപൂജ എന്നിവ നടത്തുന്നത് അനുയോജ്യമായിരിക്കും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

1

തുലാം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ദാമ്പത്യ ജീവിതം സുഖകരായി തോന്നില്ല, തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ക്ഷമയോടെ നേരിടുക. വിവാഹിതരാകാത്ത സ്ത്രീകള്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. വീട്ടില്‍ ഒരു നവഗ്രഹപൂജ നടത്തുന്നത് ഉത്തമമായിരിക്കും.

2

ഏറ്റവും കൂടുതല്‍ ജാഗ്രതയോടെ ഈ കാലത്തെ സമീപിക്കേണ്ടവരാണ് വൃശ്ചികം രാശിക്കാര്‍. സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിക്ഷേപകര്‍ ശ്രദ്ധിച്ച് മാത്രം ഇടപാടുകള്‍ നടത്തുക. നഷ്ടം സംഭവിക്കാന്‍ ഏറ്റവും സാധ്യത കൂടുതലുള്ള സമയമാണ്. പുതിയ കാര്യങ്ങളൊന്നും തുടങ്ങുന്നതിന് സമയം അനുകൂലമല്ല. യാത്രാവസരങ്ങളില്‍ ജാഗ്രത പാലിക്കണം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദുഷ്‌ക്കീര്‍ത്തിക്ക് സാധ്യത.

3

ധനു രാശിക്കാര്‍ക്ക് സമ്മിശ്ര മാസമാണ് സെപ്തംബര്‍. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിരന്തര പരിശ്രമം വിജയത്തിലെത്തിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കില്ല. ചില വിഷയങ്ങളില്‍ പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കും. വളരെക്കാലമായി ചിന്തിക്കുന്ന പല നേട്ടങ്ങളും കൈവരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. സ്തീകള്‍ക്ക് അഭീഷ്ടസിദ്ധികൈവരും. വീട്ടില്‍ ജയദുര്‍ഗ്ഗാപുജ നടത്തുന്നത് അത്യുത്തമം.

4

മകരം രാശിക്കാര്‍ക്ക് കരിയറില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ക്ഷമ കൈവിടാതിരിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. ടെന്‍ഷന്‍ കുറയുന്നതിനും ശരിയായി മന:ശക്തി വിനിയോഗം ചെയ്ത് ജീവിതവിജയം കെവരിക്കുന്നതിനും ഉപബോധമനശ്ശക്തിയെ വര്‍ദ്ധിപ്പിക്കുന്ന അതീന്ദ്രീയധ്യാനം ശീലിക്കുന്നത് നന്നായിരിക്കും.

ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?

5

പൊതുവെ ഈ അഞ്ച് രാശിക്കാരെയാണ് സെപ്തംബര്‍ മാസം കഠിനമായി പരീക്ഷിക്കുക. മറ്റ് രാശിക്കാരുടെ സെപ്തംബര്‍ മാസം എങ്ങനെയെന്ന് നോക്കാം. മേട രാശിക്കാര്‍ക്ക് പൊതുവേ അനുഭവങ്ങള്‍ക്ക് മാറ്റം വരും. സാമ്പത്തികപുരോഗതി ഉണ്ടാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാണ്.

6

ഇടവരാശിക്കാര്‍ക്ക് ജീവിതത്തില്‍ അടിസ്ഥാനമാറ്റങ്ങള്‍ക്ക് കാരണമായി പലതുമുണ്ടാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല അഭിലാഷങ്ങളും നടക്കും. സ്ത്രീകള്‍ക്ക് സമയം ഏറ്റവും ഉത്തമമാണ്. മിഥുനരാശിക്കാര്‍ക്ക് പല കാര്യങ്ങള്‍ക്കും പ്രതീക്ഷിക്കാതെ തടസ്സങ്ങള്‍ ഉണ്ടായേക്കാം. പരിഹാരം ചെയ്ത് ഇതിനെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും.

7

കര്‍ക്കടക രാശിക്കാര്‍ക്ക് പ്രവര്‍ത്തനമണ്ഡലം കുറച്ചുകൂടി സ്വസ്ഥമാകും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ മികച്ച സമയമാണ്. സ്ത്രീകള്‍ക്ക് ഉത്തമമായ സമയം. കുടുംബത്തില്‍ സ്വസ്ഥതനിലനില്‍ക്കും. ഗൃഹോപകരണങ്ങള്‍, വാഹനം, പുതിയ വസ്ത്രാഭരണങ്ങള്‍ ഇവ കൈവശം വന്നുചേരും.

8

കന്നി രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ചില വലിയ നേട്ടങ്ങള്‍ കൈവരുന്നതാണ്. ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയേക്കാം. താന്ത്രിക് സമ്പ്രദായത്തിലുള്ള അതീന്ദ്രീയധ്യാനം പരിശീലിക്കുക. തുലാം രാശിക്കാര്‍ക്ക് സാമ്പത്തികസമൃദ്ധി ഉണ്ടാകും എന്നാണ് കാണുന്നത്. കലാരംഗത്തുള്ളവര്‍ക്ക് അപൂര്‍വ്വഭാഗ്യം വന്നുചേരും

9

കുംഭ രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ പലവിധ തടസങ്ങള്‍ നേരിടും. കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ദമ്പതികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍ കലഹസാധ്യതയുണ്ട്. പരിഹാരക്രിയയകള്‍ ചെയ്ത് തടസങ്ങള്‍ തരണം ചെയ്യാം. മീനരാശിക്കാര്‍ക്ക് സമ്മിശ്ര കാലമാണ്. വ്യാപാരികളും സര്‍വ്വീസ് ജീവിതം നയിക്കുന്നവരും വളരെ ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+