Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഓണം കളറാവും; വീടോ സ്ഥലമോ വാങ്ങാനുള്ള സാധ്യത, ഭാഗ്യം സദാസമയവും ഇവർക്കൊപ്പം!

സെപ്റ്റംബർ മാസത്തിൽ ഓണം വരാനിരിക്കുകയാണ്. ആദ്യവാരം തന്നെ ഓണം ആഘോഷിക്കാനുള്ള അവസരമാണ് കൈവരുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ഇക്കുറി തിരുവോണം വരുന്നത്. എല്ലാ തരത്തിലും ആഘോഷത്തിന്റെ നാളുകളാണ് ഓണം. എങ്കിലും ചില ആളുകൾക്ക് ഈ കാലയളവ് നല്ല നേട്ടങ്ങൾ ആയിരിക്കും നൽകുക. വരുന്ന മാസം മാത്രം ഒരുപാട് മാറ്റങ്ങൾ കാത്തിരിക്കുന്ന രാശികളും നക്ഷത്രങ്ങളും ഒക്കെയുണ്ട്.

ഇത്തരം മാറ്റങ്ങൾക്ക് കാരണമാവുന്നത് ഗ്രഹങ്ങളുടെ കൂടി മാറ്റമാണ്. ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് വരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.

septzodiacslife

ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് ചെയ്യുക. ഈ ഇടവേളകൾ പലപ്പോഴും നമ്മൾ അറിയുന്നില്ലെന്ന് മാത്രം.

അവിടം കൊണ്ട് ഒന്നും തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് പലപ്പോഴും നടക്കുന്നത്. എന്നാൽ ചില അവസരങ്ങളിൽ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പൊതുവായ നേട്ടങ്ങളും വരാറുണ്ട്. അത്തരത്തിൽ സെപ്റ്റംബറിൽ നേട്ടമുണ്ടാവുന്ന രാശികൾ ഏതൊക്കെയെന്ന് നോക്കാം.

വൃശ്ചികം രാശി: ഇക്കൂട്ടർക്ക് നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഇവരുടെ സാമ്പത്തിക സുരക്ഷിതത്വം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വിവാഹാലോചനകൾക്ക് അനുകൂലമായ മറുപടി ആയിരിക്കും കിട്ടുക. അസുഖങ്ങൾ എല്ലാം മാറി ആരോഗ്യ കാര്യങ്ങളിൽ മികച്ച പുരോഗതി തന്നെയാവും ഇവർക്ക് ഉണ്ടാവുക. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ സാധിക്കും.

ചിങ്ങം രാശി: ഇവർക്ക് സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ഏറെക്കാലമായി നിങ്ങൾ കാത്തിരുന്ന സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താൻ സാധിക്കയും ചെയ്യും. സ്ഥലം, വീട് എന്നിവ വാങ്ങുന്നതിനുള്ള അവസരം കൈവരും. ഇവർ മാനസികമായി വളരെ അധികം സംതൃപ്‌തി അനുഭവിക്കും.

കന്നി രാശി: ഇവർക്ക് ഓണക്കാലത്ത് ഗുണകരമായ അനുഭവങ്ങൾ കൂടുതലായിരിക്കും. ജീവിതത്തിൽ വരുന്ന മാറ്റങ്ങളെല്ലാം ഇവർക്ക് അനുകൂലമായി മാറും. പുതിയ ബിസിനസ് ആശയങ്ങൾ വിജയകരമായി നടപ്പിലാക്കാൻ ഇവരെക്കൊണ്ട് സാധിക്കുമെന്നതാണ് പ്രത്യേകത. ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇവരെക്കൊണ്ട് കഴിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളമായി ഭവിക്കും. ഭാഗ്യം എപ്പോഴും ഇവർക്ക് ഒപ്പം തന്നെ ഉണ്ടാവും.

മേടം രാശി: വരാനിരിക്കുന്ന സമയം ഇവർക്ക് വളരെ അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ മുന്നേറ്റം തന്നെ പ്രതീക്ഷിക്കാം. ജോലിയിലും ബിസിനസിലും നിങ്ങൾ ആഗ്രഹിച്ച ഉയർച്ചകൾ നിങ്ങളെ തേടിയെത്തും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നവർക്ക് രോഗങ്ങളിൽ നിന്ന് മോചനം ഉറപ്പാണ്. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും. ഇവരുടെ കഠിനാധ്വാനം എല്ലാതരത്തിലും ഫലം കാണും. ഇവർക്ക് എല്ലാ ഗുണങ്ങളും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+