Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം റോക്കറ്റ് പോലെ കുതിച്ചുയരും, ആരോഗ്യ പ്രശ്‌നങ്ങൾ നിസാരമായി തള്ളിക്കളയരുത്..; ഈ രാശിക്കാരാണോ?

വേദജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി-നക്ഷത്ര മാറ്റങ്ങൾക്ക് വലിയ പ്രാധാന്യം തന്നെയാണ് കൽപ്പിച്ചു നൽകിയിട്ടുള്ളത്. 12 രാശികളിലും ​ഗ്രഹങ്ങളുടെ ചലനത്തിൽ വരുന്ന മാറ്റത്തിന്റെ സ്വാധീനം ഉണ്ടാവുകയും അവരുടെ ജീവിതത്തിൽ കാര്യമായ പരിവർത്തനത്തിന് സാധ്യത വന്നുചേരുകയും ചെയ്യും. സാധാരണക്കാരുടെ ജീവിതത്തിൽ ​ഗുണവും ദോഷവും ഒക്കെ സംഭവിക്കുന്നത് ​ഗ്രഹങ്ങളുടെ ഈ രാശിമാറ്റത്തിന്റെ ഫലമായി കൂടിയെന്ന് കരുതിപ്പോവുന്നു.

അത്തരത്തിൽ ധാരാളം ശുഭയോഗങ്ങളാണ് ഓരോ രാശിക്കാരെയും നക്ഷത്രക്കാരെയും കാത്തിരിക്കുന്നത്. ഈ യോഗങ്ങൾ ഒരിക്കലും നിങ്ങൾ തീരുമാനിക്കുന്നതിന് അനുസരിച്ച് വന്നുചേരുന്നതല്ല. ചൊവ്വയും ശനിയും ചേർന്ന് ഷഡാഷ്‌ടക യോ​ഗം സൃഷ്‌ടിക്കാൻ പോകുകയാണ്. മീനം രാശിയിലാണ് ഈ ഭാ​ഗ്യം നിറഞ്ഞ സം​ഗമം സംഭവിക്കാൻ പോകുന്നത്. ചൊവ്വ ചിങ്ങം രാശിയിലും ശനി മീനം രാശിയിലും എത്തുമ്പോൾ ഈ യോഗമുണ്ടാവും.

shadashtakayogam2025

ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ചൊവ്വയുടെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുന്നു. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് നമുക്ക് കാണാൻ കഴിയുക.

സാധാരണയായി ചൊവ്വ ഗ്രഹം നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. വളരെയധികം കഷ്‌ടതകളിൽ നിന്നാലും ചൊവ്വയുടെ പിന്തുണ ഉണ്ടെങ്കിൽ ജീവിത വിജയം കൈവരിക്കാൻ കഴിയും.

അതുപോലെ തന്നെ വേദ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനമുള്ള സൗരയൂഥത്തിലെ ​ശക്തനായ ​​ഗ്രഹങ്ങളിലൊന്നായാണ് ശനിയെ കണക്കാക്കുന്നത്. ശനി കുംഭം, മകരം എന്നീ രാശികളുടെ അധിപനാണ്. ശനിയുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ശനിയെന്ന ഗ്രഹം. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇക്കുറി സവിശേഷമായ ഷഡാഷ്‌ടക യോഗം വരുമ്പോൾ ചില രാശിക്കാർക്ക് നല്ല ഭാഗ്യം കൈവരും, ഏതൊക്കെ രാശിക്കാരെയാണ് നേട്ടം കാത്തിരിക്കുന്നതെന്ന് നോക്കാം.

മിഥുനം രാശി: വരാനിരിക്കുന്ന ഷഡാഷ്‌ടക രാജയോഗം ഈ രാശിക്കാർക്ക് ഏറെ ​ഗുണം ചെയ്യും. ഇവർക്ക് ഇതുവരെ ജീവിതത്തിൽ ആ​ഗ്രഹിച്ചതൊക്കെ നേടാനാകും. കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകും. കഠിനാധ്വാനനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. ഇവരുടെ വരുമാനം വർധിക്കും. ബിസിനസ് തുടങ്ങാൻ അനുകൂലമായ സമയമായിരിക്കും ഇത്.

വൃശ്ചികം രാശി: സവിശേഷമായ രാജയോഗത്തിലൂടെ ഇവരുടെ ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മാറും. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. നല്ല സാമ്പത്തിക നേട്ടമുണ്ടാകും. ശമ്പള വർധനവിന് സാധ്യതയുണ്ട്. ബിസിനസിൽ വലിയ ലാഭമുണ്ടാക്കാൻ കഴിയും. കഠിനാധ്വാനത്തിന്റെ ഫലം കൈവരിക്കാൻ കഴിയും. നിക്ഷേപങ്ങൾ ഇവർക്ക് ഭാവിയിൽ ​ഗുണം ചെയ്തേക്കും.

മീനം രാശി: ഏറെ സൗഭാ​ഗ്യങ്ങൾ നൽകുന്നതാണ് ഈ രാജയോഗം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഈ രാശിക്കാരെ തേടിയെത്തും. ആരോ​ഗ്യ പ്രശ്‌നങ്ങളെ ഒരിക്കലും നിസാരമാക്കി കളയരുത്. ആ​ഗ്രഹിക്കുന്നതൊക്കെ ജീവിതത്തിൽ സ്വന്തമാക്കും. ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാവുമെങ്കിലും മുന്നേറ്റം സാധ്യമാണ്. ബിസിനസിലും ജോലിയിലും ഉയരങ്ങൾ കീഴടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+