ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കണം; കടം പെരുകും, പിന്നാലെ രോഗങ്ങൾക്കും സാധ്യത, നിയമ നടപടി ഭയക്കണം!
വേദ ജ്യോതിഷത്തിൽ ചൊവ്വയെ സേനാപതിയായാണ് കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഭദ്രകാളിയായിരിക്കും ആ സ്ഥാനത്ത്. നല്ലതും ചീത്തയുമായ ഒട്ടേറെ ഗുണങ്ങൾ ചൊവ്വാ ഗ്രഹത്തിനുണ്ട്.
പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുകയും ചെയ്യാറുണ്ട്.

വിവിധ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരുന്ന രാജയോഗം പോലെ തന്നെ ദോഷങ്ങൾക്ക് കാരണമാകുന്ന യോഗമാണ് ഷഡാ അഷ്‌ടക യോഗം. ജൂൺ 20നാണ് ഈ യോഗം രൂപം കൊള്ളുക. ചില രാശിക്കാരിൽ വലിയ ദോഷഫലങ്ങളുണ്ടാക്കുന്ന ഒരു യോഗമാണ് ഇത്. ഷഡാഷ്‌ടക യോഗം ഏതെല്ലാം രാശിക്കാരിലാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും അതിന്റെ പ്രത്യേകതകൾ എന്തെന്നും.
സാധാരണഗതിയിൽ ജ്യോതിഷപ്രകാരം ശനി-ചൊവ്വ സംഗമം ഒരു ജാതകത്തിലോ ഗോചരത്തിലോ സംഭവിക്കുമ്പോൾ, അത് ശക്തമായ ഫലങ്ങൾ നൽകാം. പ്രത്യേകിച്ച് ദോഷസ്ഥാനങ്ങളിൽ (6, 8, 12) അല്ലെങ്കിൽ പ്രതികൂല ഭാവങ്ങളിൽ (1, 4, 7, 10) വന്നാൽ. ശനിയും ചൊവ്വയും പാപഗ്രഹങ്ങളായതിനാൽ, ഇവയുടെ സംഗമം പലപ്പോഴും പ്രതിസന്ധികൾ, തടസ്സങ്ങൾ, അല്ലെങ്കിൽ കഠിനമായ സാഹചര്യങ്ങൾ ഉണ്ടാക്കുകയാണ് പതിവ്.
എന്നാൽ, ഈ യോഗത്തിന്റെ ഫലങ്ങൾ ജാതകത്തിലെ ഗ്രഹങ്ങളുടെ ബലം, രാശി, ഭാവസ്ഥാനം, ദൃഷ്‌ടി, ലഗ്നം എന്നിവയെ ആശ്രയിച്ചിരിക്കും. വേദ ജ്യോതിഷപ്രകാരം ഈ ഗ്രഹങ്ങളുടെ സവിശേഷതകളിൽ അധികവും നമുക്ക് നല്ല ഗുണങ്ങൾ നൽകുന്നവ അല്ല. പലപ്പോഴും രാശിമാറ്റത്തിലൂടെ മാത്രമാണ് ഈ ഗ്രഹങ്ങൾ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ നമുക്ക് കൈമാറുന്നത്.
ജ്യോതിഷികൾ പറയുന്നത് ശനി-ചൊവ്വ സംഗമം ദോഷസ്ഥാനങ്ങളിൽ (6, 8, 12) വന്നാൽ, മനോവിഷമം, ദേഷ്യം, വാദപ്രതിവാദം, കുടുംബകലഹം എന്നിവ ഉണ്ടാകാം എന്നാണ്. കൂടാതെ വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ച് ദാമ്പത്യജീവിതത്തിൽ, തെറ്റിദ്ധാരണകൾ വർധിക്കാനും അതുമൂലം ബന്ധത്തിൽ വിള്ളൽ വീഴാനുമുള്ള സാധ്യതകൾ പ്രബലമാണ്.
കർക്കിടക രാശി: ഷഡാഷ്‌ടക യോഗത്തിലൂടെ കർക്കടക രാശിക്കാർക്ക് ദോഷഫലങ്ങൾ മാത്രമാണ് ജീവിതത്തിൽ വന്നുചേരുക. ജോലിയിൽ വിവിധ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ജൂൺ 20ന് ശേഷം ജോലി നഷ്‍ടപ്പെടാനുള്ള വരെ സാധ്യതയുണ്ട്. ഇക്കൂട്ടർ നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെ നിസാരമായി കാണരുത്. വാഹനം ഉപയോഗിക്കുമ്പോൾ കാര്യമായി ശ്രദ്ധിക്കുക.
മകരം രാശി: ഷഡാഷ്‌ടക യോഗം ഈ രാശിക്കാർക്ക് ജീവിതത്തിൽ പല പ്രതികൂല സാഹചര്യങ്ങളും സൃഷ്‌ടിക്കും എന്നതാണ് പ്രത്യേകത. ഇവരുടെ ജീവിതത്തിൽ കാര്യമായ പ്രതിസന്ധികൾ വർധിക്കും. പണം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. ദേഷ്യം നിയന്ത്രിക്കേണ്ടത് പ്രധാന കാര്യമാണ്. ഇവർക്ക് ജോലിഭാരം വർധിക്കും. ഇതിന് പുറമേ കടം പെരുകാനും സാധ്യതയേറെയാണ്.
തുലാം രാശി: ഇവർക്ക് ഈ യോഗത്തിലൂടെ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരും എന്നതാണ് പ്രധാന കാര്യം. ഇക്കൂട്ടരുടെ ആരോഗ്യം മോശമാകാൻ സാധ്യത. അനാവശ്യ ചിലവുകൾ ഉണ്ടാകും. സാമ്പത്തികമായി വിട്ടുമാറാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അപകടങ്ങളുണ്ടാകുകയും ഗുരുതരാവസ്ഥയിലേക്ക് അവ നയിക്കുകയും ചെയ്യാം. നിയമനടപടി ഉൾപ്പെടെയുള്ള കാര്യങ്ങളെ ഭയക്കുക തന്നെ വേണം. ഏത് കാര്യത്തിൽ ആയാലും എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതെ ആലോചിക്കാൻ ശ്രമിക്കുക.












Click it and Unblock the Notifications