ഈ രാശിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കും; ഭൂമിയും സ്വത്തും ഇവരെ തേടിവരും! ആരോഗ്യം മെച്ചപ്പെടും
വേദ ജ്യോതിഷത്തിൽ സാധാരണയായി ഒരുപാട് രാജയോഗങ്ങളെ കുറിച്ച് എടുത്തുപറയുന്നുണ്ട്. അതിൽ കൂടുതൽ എണ്ണവും പല രാശിക്കാർക്കും നല്ല നേട്ടങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഇതിന്റെ കാരണം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ രാശിക്കാരെ തേടി എത്തുക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി മാറുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്ന കാര്യം. അത്തരത്തിലൊരു യോഗമാണ് സവിശേഷമായ ഷഡാഷ്‍ടക രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്നാണ്.

പ്രത്യേക സംയോജനങ്ങളിലൊന്ന് ശനിയും ബുധനും തമ്മിൽ അടുത്ത ദിവസങ്ങളിൽ തന്നെ നടക്കാനിരിക്കുന്നത്. അതിലൂടെ ഷഡാഷ്‌ടകയോഗം ഉണ്ടാവുകയാണ് ചെയ്യുന്നത്. അതായത് സാധാരണഗതിയിൽ ഷഡാഷ്‌ടകയോഗത്തിന്റെ രൂപീകരണം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ആയിരിക്കും കൊണ്ട് വരിക. അതൊരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ചെറിയ നേട്ടങ്ങൾ ആയിരിക്കുകയില്ല.
ജ്യോതിഷം പറയുന്നത് അനുസരിച്ച് ശനിയും ബുധനും ഒക്ടോബർ 5ന് രാവിലെ 6 മണിക്ക് പരസ്‌പരം 150 ഡിഗ്രിയിൽ സ്ഥിതി ചെയ്യാനിരിക്കുകയാണ്. ഇത് സവിശേഷമായ ഈ രാജയോഗത്തെ സൃഷ്‌ടിക്കാൻ കാരണമാവും. എന്തെന്നാൽ ആ സമയത്ത് ബുധൻ തുലാം രാശിയിലായിരിക്കും നിലകൊള്ളുന്നത്. നിലവിൽ ശനി മീനരാശിയിൽ വക്രഗതിയിലാണ്, 2027 ജൂൺ വരെ അവിടെ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞത്.
എല്ലാവർക്കും അറിയുന്നത് പോലെ ജ്യോതിഷത്തിൽ ശനിയെ കർമ്മദാതാവായും, ന്യായാധിപനായും, ശിക്ഷകനായുമാണ് ഒക്കെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശനിയുടെ സ്വാധീനം പ്രതിഫലിക്കും. ഇപ്പോഴിതാ ബുധനുമായി ചേർന്നുള്ള ഈ രാജയോഗ രൂപീകരണം ചില രാശിക്കാർക്ക് ചില്ലറ നേട്ടങ്ങൾ ഒന്നുമല്ല കൊണ്ട് തരുന്നത്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.
മേടം രാശി: അടുത്ത ദിവസം തന്നെ രൂപീകരിക്കുന്ന ഷഡാഷ്‌ടകയോഗം ഈ രാശിയിൽ ജനിച്ചവർക്ക് വളരെ ഗുണകരമായി ഭവിക്കാനാണ് സാധ്യത. ഈ സമയത്ത്, ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ തന്നെ ലഭിക്കും, കൂടാതെ അവരുടെ ജീവിതത്തിലെ നെഗറ്റീവിറ്റി നന്നേ കുറയുകയും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയുകയും ചെയ്യും. ഇവരുടെ അനാവശ്യ ചെലവുകൾ ഇല്ലാതാവും, ഒപ്പം സമ്പാദ്യം കൂടുകയും ചെയ്യും. ഏറെനാളായുള്ള ഇവരുടെ വിദേശത്ത് ജോലി ചെയ്യാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടേക്കും.
മീനം രാശി: ഇവർക്ക് വരാനിരിക്കുന്ന രാജയോഗം വളരെ ഗുണകരമായി മാറും. ഇത് അവർക്ക് പല മേഖലകളിലും വിജയവും ലാഭവും നൽകും. നിലവിൽ പിന്നോക്കാവസ്ഥയിലുള്ള ഇവരുടെ ജീവിതത്തിന് പുതുവെളിച്ചം ലഭിക്കും. ഇവർക്ക് ബിസിനസ്സ്, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ കാര്യമായ വിജയം ഉറപ്പാണ്. നിങ്ങൾക്ക് ജീവിതത്തിൽ ഇപ്പോഴുള്ള ഏറ്റവും പ്രധാന പ്രശ്‌നം തന്നെ പരിഹരിക്കപ്പെടും. ശാരീരികവും മാനസികവുമായ ആരോഗ്യം നന്നായി മെച്ചപ്പെടുകയും രോഗങ്ങൾ ഒഴിയുകയും ചെയ്യും.
കർക്കിടകം രാശി: ഇതിൽ ജനിച്ചവർക്ക് ശനി-ബുധ സംയോഗം മൂലമുണ്ടാവുന്ന ഷഡാഷ്‌ടക യോഗം ഒരുപാട് നേട്ടങ്ങൾ നൽകാൻ സഹായിക്കും. നേരത്തെ തടസങ്ങളും തിരിച്ചടികളും നേരിട്ടിരുന്ന ദീർഘകാല ജോലികൾ എളുപ്പത്തിൽ പൂർത്തിയാവും. ഗാർഹിക, കുടുംബ ജീവിതത്തിലെ ദീർഘകാല പ്രതിസന്ധികൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മാനസിക സമാധാനം കൂടും. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല ഫലങ്ങൾ ഇവരെ തേടിയെത്തും.












Click it and Unblock the Notifications