ഈ രാശിക്കാർക്ക് കിട്ടാത്ത ആഡംബരങ്ങളില്ല; പണത്തിന്റെ മഴ തന്നെ! കടങ്ങൾ തീരും, ആരോഗ്യം മെച്ചപ്പെടും
വേദ ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ ഓരോ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നമ്മളിലേക്ക് വരിക.
അങ്ങനെ ഓരോ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അത്തരത്തിലൊരു യോഗമാണ് ഷഡാഷ്‍ടക യോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒരു സംഗതിയും കൂടിയാണ്.

ഈ വരുന്ന സെപ്റ്റംബര്‍ 20നാണ് ശനിയും ചൊവ്വയും ചേര്‍ന്ന് രൂപം കൊള്ളുന്ന ഷഡാഷ്‍ടകയോഗം പ്രാബല്യത്തിലാവുക. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരികയും അവർക്ക് പലവിധ നേട്ടങ്ങൾ നൽകുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. പിതൃപക്ഷത്തിനാണ് ഈ യോഗം രൂപം കൊള്ളുന്നതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
പലപ്പോഴും അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണെന്നതാണ് വാസ്‌തവം. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുന്നു, അതാണ് അതിന്റെ പ്രത്യേകത.
അതുപോലെ തന്നെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനമുള്ള ഗ്രഹമാണ് ചൊവ്വ. പല പണ്ഡിതരും ചൊവ്വയെ സേനാപതിയായാണ്] പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവത. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും.
ഈ രണ്ട് ഗ്രഹങ്ങളുടെ മാറ്റമാണ് ഇനിയുള്ള ഷഡാഷ്‍ടക യോഗത്തിന് കാരണമാവുന്നത്. സെപ്റ്റംബർ 20 ശനിയാഴ്‌ച മുതൽ ഈ യോഗം രൂപം കൊള്ളുമെന്നതാണ് പ്രത്യേകത. ഇതുമൂലം എല്ലാ രാശിക്കാർക്കും ചില ഗുണഫലങ്ങൾ ഉണ്ടാവുമെങ്കിലും ചിലർക്ക് അത് അധികമായിരിക്കും. അത്തരത്തിൽ എന്തൊക്കെ നേട്ടങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കുമെന്നും ഏതൊക്കെ രാശിക്കാർക്ക് ആയിരിക്കും അത് ലഭിക്കുകയെന്നും നമുക്ക് നോക്കാം.
മേടം രാശി: ഈ രാജയോഗം വളരെയധികം ഭാഗ്യം കൊണ്ട് വരുന്ന ഒന്നാണ്. ഇത് ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. എല്ലാ സമ്മർദ്ദങ്ങളിൽ നിന്ന് അകലുകയും ഇവരുടെ ജീവിതം മെച്ചപ്പെടുകയും ചെയ്യും. വ്യക്തിജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടളാണ് വരിക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉറപ്പിക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. എല്ലാവിധ സാമ്പത്തിക പ്രതിസന്ധികളും ഒഴിയാനും ഈ രാജയോഗം വഴിയൊരുക്കും.
മീനം രാശി: ഇവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ തേടി വരികയും ജോലി ലഭിക്കുകയും ചെയ്യും. കരിയറില്‍ ഉയര്‍ച്ച ഉറപ്പാണ്, പ്രമോഷൻ അടക്കം തേടിവരാം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ചിലവുകള്‍ കുറയ്ക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക സുരക്ഷിതത്വവും ഇവർക്ക് ഉറപ്പിക്കാൻ കഴിയും. സാമ്പത്തിക നേട്ടം മാത്രമല്ല മാനസികമായി ഇവർക്ക് നല്ല നാളുകളായിരിക്കും ഇത്.
മിഥുനം രാശി : കാലങ്ങളായി ബുദ്ധിമുട്ടുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരമുണ്ടാകും. ബിസിനസില്‍ വളരെ വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. പണം സമ്പാദിക്കുന്നതിനും അത് ചിലവാക്കുന്നതിനും സാധിക്കും. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ബാധ്യതകൾ തീരുകയും ചെയ്യുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് വരാനിരിക്കുന്നത്. ഇവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവും. വിദേശത്ത് നിന്ന് പണം ഒഴുകും.












Click it and Unblock the Notifications