Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് ലോട്ടറിയടിക്കും, അതും ബംപര്‍..! ഇനി പണം കുന്നുകൂടും; ഈ രാശിക്കാരാണോ

ജ്യോതിഷത്തില് ഓരോ രാശിക്കും ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും സവിശേഷമായ സ്വാധീനമാണ് ഉള്ളത്. ഇത് പ്രകാരമാണ് ഓരോ ആള്‍ക്കാരുടേയും ഭാഗ്യവും നിര്‍ഭാഗ്യവും നിര്‍ണയിക്കുന്നത്. ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ സ്വന്തം രാശിയുണ്ട്. ഗ്രഹങ്ങള്‍ എപ്പോഴും എല്ലാ രാശിയിലും സഞ്ചരിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ ഭാഗ്യം കൊണ്ട് വരും.

അത്തരത്തില്‍ നാല് രാശിക്കാര്‍ക്ക് ഇനി വരാന്‍ പോകുന്നത് അഭൂതപൂര്‍വമായ സൗഭാഗ്യമാണ്. ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശനി ഗ്രഹം രാശി മാറിയിട്ടുണ്ട്. അതായത് ജനുവരി 17 മുതല്‍ ശനി കുംഭ രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം ആണ് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. എന്നാല്‍ 13 ദിവസങ്ങള്‍ക്ക് ശേഷം ഈ രാശിയില്‍ തന്നെ ശനി അസ്തമിക്കും.

1

2023 ജനുവരി 30 ന് ആണ് ശനി കുംഭ രാശിയില്‍ അസ്തമിക്കാന്‍ പോകുന്നത്. അതായത് ഇനി ശനി അസ്തമിക്കാന്‍ 11 ദിവസങ്ങള്‍ കൂടിയേ ഉള്ളൂ എന്ന് അര്‍ത്ഥം. ഇത്തരത്തില്‍ ശനിയുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന മാറ്റം 12 രാശികളേയും സ്വാധീനിക്കും. എന്നാല്‍ ഇതില്‍ ഈ 4 രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം വളരെ ഗുണപരമായ ഫലങ്ങള്‍ പ്രദാനം ചെയ്യും. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

മേടം

മേടം

കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് വഴി മേടം രാശിക്കാരെ കാത്തിരിക്കുന്നത് അതുല്യമായ സൗഭാഗ്യങ്ങള്‍ ആണ്. ശനി സംക്രമണവും ശനിയുടെ അസ്തമയവും മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടമാണ് കാത്തിരിക്കുന്നത്. പുതിയ പരീക്ഷണങ്ങള്‍ വിജയം കാണുകയും വലിയ ലാഭം പ്രദാനം ചെയ്യുകയും ചെയ്യും.

3

കരിയറില്‍ മികച്ച നേട്ടങ്ങള്‍ നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും അവസരമുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതുവഴി വലിയ നേട്ടങ്ങള്‍ മേടം രാശിക്കാരെ തേടിയെത്തും. വ്യാപാര രംഗത്തുള്ളവര്‍ക്കും മെച്ചപ്പെട്ട സമയമാണ്. പുതിയ വീടോ വാഹനമോ വാങ്ങാന്‍ ഉചിത സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാനാകും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് വഴി വലിയ ഭാഗ്യം കൈവരിക്കാനാകും. ബംപര്‍ സമ്മാനങ്ങള്‍ തന്നെ ഇടവം രാശിക്കാരെ തേടി എത്തും. ശനി സംക്രമണവും ശനിയുടെ അസ്തമയവും വഴി ഇരട്ടി ഭാഗ്യമാണ് ഇടവം രാശിക്കാര്‍ക്ക് 11 ദിവസത്തിന് ശേഷം ലഭിക്കാന്‍ പോകുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്.

5

വ്യാപാരികളുടെ കച്ചവടം പൊടിപൊടിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം സഫലമാകും. ജീവിതത്തില്‍ ഇതുവരെ അഭിമുഖീകരിച്ച പ്രതിസന്ധി അതിജീവിച്ച് വിജയം കൈവരിക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സമൂഹത്തില്‍ സ്വാധീനവും ബഹുമാനവും വര്‍ധിക്കും. ബിസിനസില്‍ ഉന്നത വിജയം കൈവരിക്കാനാകും. ആഭരണങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവ വാങ്ങിക്കും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് വഴി വലിയ ഭാഗ്യം കാത്തിരിക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് മേല്‍ വിജയവും രോഗങ്ങള്‍ക്ക് മേല്‍ ആരോഗ്യവും കൈവരിക്കും. ഏറെ നാളായി ആഗ്രഹിച്ച കാര്യം പൂര്‍ത്തീകരിക്കപ്പെട്ടും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്ര പോകും.

7

നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത ലാഭം കൊയ്യാനാകും. പുതിയ ജോലി തേടിയെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ്. സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും പിന്തുണ തേടാനാകും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ഏറ്റവും പുതിയ വാഹനം നിങ്ങളെ തേടിയെത്താന്‍ സാധ്യത കാണുന്നു. നറുക്കെടുപ്പ് പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.

മകരം

മകരം

കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് വഴി മകരം രാശിക്കാര്‍ക്കും വലിയ ഭാഗ്യം കൊണ്ടുവരും. ശനി സംക്രമണവും ശനിയുടെ അസ്തമയവും വഴി മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത നേട്ടങ്ങള്‍ സ്വായത്തമാക്കാനാകും. ലോട്ടറി, നറുക്കെടുപ്പ് പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം നേടാനാകും. ഇത്തരം ഭാഗ്യപരീക്ഷണങ്ങള്‍ തുടരുക. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും.

9

ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ചക്കുള്ള സാധ്യത കാണുന്നുണ്ട്. വീട് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കി ഏറ്റവും അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ തന്നെ താമസം മാറാന്‍ സാധിക്കും. ലോണ്‍, ചിട്ടി പോലുള്ള മാര്‍ഗങ്ങളിലൂടെ പണമായി തന്നെ കുറച്ച് സാമ്പത്തികം കൈയില്‍ വന്ന് ചേരും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+