ഇന്ന് മുതല്‍ വരുമാനം അടിച്ചുകേറി ഇരട്ടിയാകും, പോരാത്തതിന് സ്വര്‍ണ്ണത്തിന്റെ വരവും; ഈ രാശിക്കാരാണോ
ജ്യോതിഷ പ്രകാരം ഓരോ രാശിക്കാരുടേയും നല്ല സമയവും ചീത്ത സമയവും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഗ്രഹങ്ങളുടെ രാശി മാറ്റമാണ്. അത്തരത്തില്‍ വളരെ അപൂര്‍വമായ ഒരു രാശി മാറ്റത്തിന് ഇന്ന് മുതല്‍ ( ജനുവരി 17 ) തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതുവഴി ഏഴ് രാശിക്കാര്‍ക്കാണ് അനിതര സാധാരണമായ ഭാഗ്യം കൈവരാന്‍ പോകുന്നത്.
ശനി ശരിയായ സ്ഥാനത്ത് എത്തിയാല്‍ ആ രാശിക്കാര്‍ക്ക് ശനീശ്വരന്റെ അനുഗ്രഹവും ആശിര്‍വാദവും വേണ്ടുവോളം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ശനി സംക്രമണത്തെ ഏറെ പ്രതീക്ഷയോടെ ആണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഏതൊരു ഗ്രഹവും രാശി മാറുമ്പോള്‍ എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ശനി സംക്രമണത്തില്‍ ഏറ്റവും ഭാഗ്യം വന്ന് ചേരാന്‍ പോകുന്നത് ഇനി പറയുന്ന ഏഴ് രാശിക്കാര്‍ക്കാണ്.

മേടം
ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി ഏറ്റവും കൂടുതല്‍ ഭാഗ്യം വരാന്‍ പോകുന്ന രാശിക്കാരിലൊന്നാണ് മേടം രാശിക്കാര്‍. മേടം രാശിക്കാരുടെ വരുമാനത്തില്‍ ഇന്ന് മുതല്‍ വലിയ വര്‍ധനവ് ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്നും നല്ല വരുമാനം ലഭിക്കും. തീര്‍ത്തും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് പോലും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ പോകുന്നവരാണ് മേടം രാശിക്കാര്‍. അതിനാല്‍ തന്നെ മേടം രാശിക്കാരുടെ ഏറ്റവും മികച്ച സമയമാണ് സമാഗതമായിരിക്കുന്നത് എന്ന് പറയാം.

ഇടവം
ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി വലിയ മാറ്റമുണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ ഉയര്‍ച്ചയുടെ സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വ്യാപാരികള്‍ക്ക് മൂന്നരിട്ടി വരെ ലാഭം കൊയ്യാനാകും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി നേടാനാകും. ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം
ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി മിഥുനം രാശിക്കാര്‍ക്കും വലിയ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. ഏറെ നാളായി ആഗ്രഹിച്ച കാര്യം സഫലീകരിക്കപ്പെടും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി പെട്ടെന്ന് പുതിയ വീട്ടില്‍ താമസം തുടങ്ങാനാകും. വരുമാനം വര്‍ധിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കും.

ചിങ്ങം
ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി ചിങ്ങം രാശിക്കാര്‍ക്കും അനുകൂല സമയമാണ് സംജാതമായിരിക്കുന്നത്. ബിസിനസ് രംഗത്തുള്ളവര്‍ വലിയ വിജയം കൈവരിക്കും. വളര്‍ച്ചയുടെ പടവുകള്‍ കയറി തുടങ്ങും. ബിസിനസില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കും. ദീര്‍ഘയാത്രകള്‍ക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. പ്രണയ ബന്ധങ്ങള്‍ ദൃഢമാകും.

ധനു
ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി ധനു രാശിക്കാരുടെ ജീവിതം മാറി മറിയും. അപ്രതീക്ഷിതമായി കൈയില്‍ പണം വന്ന് ചേരും. ഏറെ നാളായി തിരികെ ലഭിക്കേണ്ടിയിരുന്ന പണം ഇരട്ടിയായി കൈയിലെത്തും. സ്വര്‍ണം, വെള്ളി ആഭരണങ്ങളും പുതിയ വസ്ത്രങ്ങളും വാങ്ങാന്‍ സാധ്യത കാണുന്നു. വീട്ടില്‍ മംഗള കര്‍മ്മം നടന്നേക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ആരോഗ്യം സ്ഥിരമായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്കും ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. വരുമാനം വര്‍ധിക്കുകയും സാമ്പത്തികമായി നേരിട്ടിരുന്ന കഷ്ടതകള്‍ വഴി മാറുകയും ചെയ്യും. പുതിയ വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. ഏറെ നാളായി പോകാന്‍ കാത്തിരുന്ന യാത്രകള്‍ നടത്തും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.

കുംഭം
ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത് വഴി കുംഭം രാശിക്കാരുടെ ജീവിതം മാറി മറിയും. ശനിയുടെ സ്വന്തം രാശിയാണ് കുംഭം. അതിനാല്‍ അഭൂതപൂര്‍വമായ ഭാഗ്യമാണ് കുംഭം രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഭാഗ്യദേവതയുടെ കടാക്ഷം കൂടെ തന്നെയുണ്ടാകും. ബിസിനസില്‍ ഇരട്ടി ലാഭം കൊയ്യാനുള്ള സാഹചര്യം കൈവരും.












Click it and Unblock the Notifications