ശനിയുടെ അസ്‌തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.
എല്ലാവർക്കും അറിയാവുന്നത് പോലെ വ്യക്തികളുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതിയും ധർമ്മവും നടപ്പാക്കും. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്, തെറ്റ് ചെയ്യുന്നവർ മാത്രമേ ശനിയെ ഭയക്കേണ്ടതുള്ളൂ എന്നതാണ് യാഥാർഥ്യം.
ഇപ്പോഴിതാ മീനത്തിലെ ശനിയുടെ അസ്‌തമയം ചില രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. മാർച്ച് 13ന് വെള്ളിയാഴ്‌ച രാത്രി 7.13ന് ശനി അസ്‌തമനാവസ്ഥയിലേക്ക് മാറുകയാണ്. 40 ദിവസത്തോളം സമയം ഏപ്രിൽ 22 വരെ അസ്‌തമനത്തിൽ തന്നെ തുടരും. അങ്ങനെ തുടരുമ്പോൾ ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആയിരിക്കും ലഭിക്കുക. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മേടം രാശി
ഇക്കൂട്ടർക്ക് സവിശേഷമായ നേട്ടങ്ങൾ ഉണ്ടാകും. പലകാര്യങ്ങളിലും ശുഭകരമായ മാറ്റങ്ങൾ തേടി വരും. സാമ്പത്തികമായി വളർച്ച ഉറപ്പാണ്. ജോലിയിൽ പുരോഗതിയുണ്ടാകും. ജീവിതത്തിൽ സന്തോഷവും ഉയർച്ചയുമുണ്ടാകാൻ സാധ്യത ഏറെയാണ്. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ പൂർണ പിന്തുണ. ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും നല്ല ശീലങ്ങളിലൂടെ അവ വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്യും.
വൃശ്ചികം രാശി
ഇക്കൂട്ടർക്ക് കർമ്മരംഗത്ത് പലവിധത്തിലുള്ള നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴിൽ രംഗത്ത് നേട്ടങ്ങളും ഉയർച്ചയുമുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ഉറപ്പാണ്.
മീനം രാശി
ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ഇവരുടെ ജീവിതത്തിൽ സന്തോഷം തേടിയെത്തും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങളുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ ഉറപ്പാണ്. ജീവിതം കൂടുതൽ സുഖകരമാവും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും കളിയാടും.












Click it and Unblock the Notifications