ശനി അസ്‌തമിക്കും, ഈ രാശിക്കാരുടെ ദോഷങ്ങൾ മാറും; പൂർവിക സ്വത്ത് കൈയിൽ കിട്ടും, മാർച്ച് 13 മുതൽ
ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നു. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം. അവ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരികയോ അത് മാറ്റിമറിക്കുകയോ ഒക്കെ ചെയ്തേക്കും.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ലെന്നതാണ് കാര്യം. അല്ലാതെയുള്ള സ്വാധീനങ്ങളും അതിലേക്ക് നയിക്കുമെന്നതാണ് യാഥാർഥ്യം.

പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കൂടുതൽ ആളുകളും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.
നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശനിയെ കുറിച്ച് മനസിൽ തോന്നുന്നതെല്ലാം ശരിയാവണം എന്നില്ല.
ശനി വിചാരിച്ചാലും നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് സത്യം. അത്തരത്തിൽ ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ശനി മാർച്ച് 13 ന് മീനരാശിയിൽ അസ്‌തമിക്കും. ഏപ്രിൽ 22 വരെ ശനി ഈ സ്ഥാനത്ത് തുടരമെന്നതിനാൽ ഇത് ചില രാശിക്കാരുടെ ദോഷ ഫലങ്ങൾ ഇല്ലാതാക്കും. ആർക്കൊക്കെ ഈ സമയത്തെ മാറ്റങ്ങൾ ഗുണകരമാവും എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.
മേടം
ഇവരുടെ ജീവിതത്തിലെ മോശം ഫലങ്ങൾ എല്ലാം ഇല്ലാതാവും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായി മുന്നേറും. ദീര്‍ഘകാലമായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണിത്. എക്കാലവും ഈശ്വരാനുഗ്രഹം ഇവരോടൊപ്പമുണ്ടാകും. ജോലിയുടെ ഭാഗമായോ അല്ലാതെയോ വിദേശയാത്രക്ക് യോഗം കാണുന്നുണ്ട്. വരുമാന മാർഗങ്ങൾ കൂടുതലായി ഉയരും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
ചിങ്ങം
ജീവിതത്തിലെ വെല്ലുവിളികള്‍ ഒക്കെയും നീങ്ങും. മുടങ്ങിക്കിടക്കുന്ന ജോലികൾ എല്ലാം പൂർത്തിയാക്കും. മത്സരപ്പരീക്ഷകളില്‍ വിജയം ഉറപ്പാണ്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ഇവർക്ക് കിട്ടും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണും. ബിസിനസ് രംഗത്ത് നല്ല മുന്നേറ്റങ്ങൾ ഇവർ ഉണ്ടാക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമായിരിക്കും ഇത്.
കുംഭം
പലവിധ ധനലാഭങ്ങൾ ഇവരെ തേടിയെത്തും. പുതിയ ബിസിനസ് ആരംഭിക്കാൻ ഉത്തമ സമയമാണ്. ഏഴരശനിയുടെ അവസാന ഘട്ടത്തിലാണ് ഇവർ. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ജീവിതം ആസ്വദിക്കുകയും ചെയ്യും. എല്ലാ പ്രതിസന്ധികളെയും കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കും. സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും പറ്റിയ സമയമായിരിക്കും ഇത്. പല കാര്യങ്ങളിലും ആത്മസംതൃപ്‌തി ഉണ്ടായി വരും. പൂര്‍വ്വിക സ്വത്തുക്കള്‍ ഇവർക്ക് ലഭിക്കും.












Click it and Unblock the Notifications