Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയിൽ പ്രമോഷൻ, സാലറിയിൽ ഹൈക്ക്..! മത്സരിച്ചാൽ എന്തിലായാലും സമ്മാനം ഉറപ്പ്, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. കാര്യമായ ഒരു പ്രത്യേകതയും കൂടാതെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ അവയ്ക്ക് കഴിയുമെന്നതാണ് ഏറ്റവും പ്രധാന വസ്‌തുത. ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറുകയാണെങ്കിൽ അടുത്ത ഘട്ടം മറ്റൊരു ഗ്രഹവുമായി സംയോഗത്തിൽ എത്തുകയും അത് എല്ലാം മാറ്റി മറിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

എല്ലാ ഗ്രഹങ്ങൾക്കും ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും വന്നുചേരുക പതിവാണ്. അതിലേക്ക് നയിക്കുന്നത് സമയം മാത്രമാണ് എന്നത് എപ്പോഴും ഓർത്തുകൊള്ളുക. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു എന്നതിനാൽ ഈ മാറ്റം പക്ഷേ ഒരിക്കലും ശാശ്വതമല്ല. എങ്കിലും കുറഞ്ഞ കാലയളവിലെ ഇത്തരം കൂടിച്ചേരലുകൾ വലിയ നേട്ടമാകും സാധാരണക്കാർക്ക് ഉണ്ടാക്കുക.

navapanchamayogamauguest

ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ രാശിമാറ്റവും ഒക്കെ ഇക്കാര്യത്തിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ മറ്റുള്ളവയുമായി കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുമെന്നതാണ് സാധാരണ കാണുന്ന കാര്യം. ഇത്തരം മാറ്റങ്ങൾ പലപ്പോഴും നയിക്കുക രാജയോഗങ്ങളിലേക്കും ധന യോഗങ്ങളിലേക്കുമാണ്.

സാധാരണഗതിയിൽ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ശനി. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഗ്രഹം കൂടിയാണ്, അത് അതിന്റെ ശക്തമായ ഫലങ്ങളെ സൂചിപ്പിക്കുന്നു.

ബുധൻ പക്ഷേ അത്രത്തോളം ഭയപ്പെടുത്തുന്ന ഗ്രഹമല്ല. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് ജ്യോതിഷത്തിൽ. ബുധൻ സമം ബുദ്ധി എന്നായിരുന്നു അത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇത്, അതിനാൽ തന്നെ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട് താനും.

ഇപ്പോഴിതാ 30 വർഷങ്ങൾക്ക് ശേഷം ഓഗസ്‌റ്റ്‌ മാസത്തിൽ ശനി-ബുധ സംയോഗത്താൽ നവപഞ്ചമ രാജയോഗം എന്ന സവിശേഷമായ സാഹചര്യം രൂപപ്പെടും. ഇത് സാധാരണഗതിയിൽ ഉണ്ടാവുന്ന രാജയോഗങ്ങൾ പോലെ അല്ലെന്നതാണ് പ്രധാന കാര്യം. എന്തെന്നാൽ മൂന്ന് പതിറ്റാണ്ട് കാലത്തിന് ശേഷം പ്രസ്‌തുത ഗ്രഹങ്ങളുടെ കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാവുന്നതിനാൽ ഇത് വലിയ നേട്ടം നൽകും, ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവും എന്ന് നോക്കാം.

മിഥുനം രാശി: നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണം ഇക്കൂട്ടർക്ക് വലിയ നേട്ടമാകും കൊണ്ട് തരുക. ഈ സമയത്ത് ജോലിയിലും ബിസിനസിലും ഇവർ പുരോഗതിയുണ്ടാക്കും, കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർധനവോ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. മറ്റൊരു ഗുണകരമായ കാര്യം എന്തെന്നാൽ കലാകാരന്മാർക്കും മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഈ സമയം ഏറ്റവും നല്ലതായിരിക്കും.

ചിങ്ങം രാശി: നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും. ഈ കാലയളവിൽ ചിങ്ങം രാശികരുടെ വരുമാനം വർധിച്ചേക്കും. പങ്കെടുക്കുന്ന മത്സരങ്ങളിൽ സമ്മാനം ലഭിച്ചേക്കാം. കഴിവുകൾക്ക് വ്യാപകമായ പ്രശംസ കിട്ടും. സാമൂഹിക അന്തസും ആദരവും കാര്യമായി തന്നെ വർധിക്കും. നിങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള അവസരവും ഈ നാളുകളിൽ വന്ന് ചേരും.

കർക്കിടകം രാശി: സവിശേഷമായ ഈ രാജയോഗത്തിന്റെ രൂപീകരണം കർക്കിടക രാശിക്കാർക്കും ഗുണം ചെയ്യും. ഇവരുടെ ഭാഗ്യം തെളിയുകയും നല്ല മുന്നേറ്റം പ്രകടപ്പിക്കുകയും ഒക്കെ ചെയ്യും. പുതിയ ജോലി, ബിസിനസ് അല്ലെങ്കിൽ ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കൽ തുടങ്ങിയ പുതിയ തുടക്കങ്ങൾക്ക് ഇതാണ് പറ്റിയ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+