Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിദശ എന്ന് കേട്ടാൽ ഭയക്കണോ? പണ്ടുപണ്ടേ പറഞ്ഞുകേട്ടതിൽ കാര്യമുണ്ട്, പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വേദ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരുപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.

എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.

shanihoroscope

ശനിയുടെ സ്വാധീനം മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ശക്തവും മാത്രമല്ല കൂടുതൽ കാലവും നീണ്ടു നിൽക്കുന്നതുമായ ഒന്നായിരിക്കും. ഇപ്രകാരമുള്ള സ്വാധീന ശക്തി കൊണ്ട് വന്നു ചേരുന്ന പ്രവചനാതീതവും തീവ്രവുമായ അനുഭവങ്ങൾ ചില കാലഘട്ടങ്ങളാണ് ശനി ദശയും ഏഴര ശനി കാലവും. ഈ അനുഭവങ്ങൾ അനുകൂലവും പ്രതികൂലവുമാവാനുള്ള സാധ്യതകളുണ്ട്.

ശുക്രന്റെ സ്വക്ഷേത്രം ലഗ്നമായി വരുന്നവ വ്യക്തികൾക്ക് ശനിയിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. ശനിയുടെ അഥവാ ശനി ദശയിൽ ജാതകന് നിരവധിയായ അവസരങ്ങൾ വന്നു ചേരാനുള്ള സാധ്യതയുമുണ്ട്. ഗ്രഹങ്ങളിൽ ശനി ന്യായാധിപനാണ്, അക്കാരണത്താൽ ശനി ഒരിക്കലും അന്യായത്തെ അനുകൂലിക്കില്ല എന്ന ഒരു ഗുണവുമുണ്ട്.

മഹാദശാ ഘട്ടം ഒരാളുടെ ജീവിതത്തിലെ അങ്ങേയറ്റം കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്ന കാലഘട്ടമാണ്, പക്ഷെ കഠിനാദ്ധ്വാനത്തിന്റെ ഫലങ്ങൾ വളരെ മന്ദഗതിയിലായിരിക്കും ലഭിക്കുന്നത് . അർഹമായത് മാത്രമേ ശനി ഗുണഫലങ്ങൾ നൽകൂ. മഹാദശയിലൂടെ കടന്നുപോകുമ്പോൾ, ജാതകൻ പരുഷമായ യാഥാർത്ഥ്യങ്ങളെയും കഠിനമായ അധ്വാനഭാരങ്ങളേയും നേരിടുകയും വിജയം കൈവരിക്കുകയും ചെയ്യും.

ശനി അനുകൂലമാണോ പ്രതികൂലമാണോ?

ശനി മഹാദശയിൽ ശരിക്കും പറഞ്ഞാൽ വളരെയധികം കഠിനാദ്ധ്വാനം വേണ്ടിവന്നേക്കും,എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനത്തേക്കാൾ നിങ്ങളുടെ മുൻജന്മത്തിലെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് ഫലങ്ങൾ ലഭിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ട് തന്നെ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.

അനുകൂല ഫലങ്ങളിൽ അപാരമായ സമ്പത്ത്, വിജയം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾ കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ പോലും വിജയം നിങ്ങൾക്ക് എളുപ്പത്തിൽ വന്നുചേരും, ഇതെല്ലാം നിങ്ങളുടെ ജാതകത്തിൽ ശനി എവിടെ നിൽക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ കാലയളവിൽ അറിവ്, ആത്മീയത, ദീർഘായുസ്, സ്വാധീനമുള്ള സുഹൃത്തുക്കൾ, സാമൂഹിക പദവി എന്നിവയ്ക്ക് അവസരം ഉണ്ടാവും.

പൂർണമായും ആശ്വസിക്കാൻ വരട്ടെ, ഈ കാലയളവിൽ അസ്വസ്ഥത, ഭയം, വേദന, ആരോഗ്യപ്രശ്‌നങ്ങൾ, ദുഃഖം, അടുത്തുള്ളവരുടെയോ പ്രിയപ്പെട്ടവരുടെയോ നഷ്‌ടം, വരുമാന സ്രോതസുകളുടെ അഭാവം മുതലായവ അനുഭവപ്പെട്ടേക്കാം. പുതിയ പദ്ധതികൾ തുടങ്ങുന്നതിനോ നേട്ടങ്ങൾ ലഭിക്കുന്നതിലും കാലതാമസം നേരിടും. പ്രിയപ്പെട്ടവരിൽ നിന്ന് അകലുന്നതായുള്ള തോന്നലുകളും ഈ കാലയളവിൽ ഉണ്ടാവും. ഇതൊക്കെയും പ്രതികൂല ഫലങ്ങൾ പെടും.

പരിഹാരങ്ങൾ അനവധി

ശനി രണ്ടുതരത്തിലും നമ്മെ ബാധിക്കുമെന്ന് പറഞ്ഞല്ലോ. എങ്കിലും അതിന്റെ പേരിൽ ടെൻഷൻ വേണ്ട. കാരണം ഇതിന് ചില പരിഹാരങ്ങളുണ്ട്. മന്ത്രങ്ങൾ കൊണ്ടും ദാന ധർമ്മ പ്രവർത്തനങ്ങൾ കൊണ്ടും, ശനി ദശയുടെ വിപരീത ഫലങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കുവാനോ കാഠിന്യം കുറയ്ക്കുവാനോ സാധിക്കും എന്നതാണ് പ്രത്യേകത.

ദരിദ്രർക്ക് ഭക്ഷണം നൽകുന്നത് ശനി മഹാദശ കാലഘട്ടത്തിലെ വിപരീത ഫലങ്ങൾ കുറയ്ക്കുവാൻ സഹായിക്കും. പുകവലി, മദ്യപാനം, മയക്കുമരുന്ന്, കഞ്ചാവ് എന്നിവ മനുഷ്യരെ അവരുടെ മനസ്സാക്ഷിയിൽ നിന്ന് ഒരു പടി അകറ്റുകയും ചിന്താശൂന്യമായ പ്രവൃത്തികൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതും മറ്റൊരു കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+