Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി ശരിക്കും വില്ലനല്ല, ചിലർക്ക് നൽകും ബമ്പർ നേട്ടങ്ങൾ; ഈ രാശിക്കാർക്ക് പണത്തിന് ഒരു കുറവും ഉണ്ടാവില്ല

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെയധികം പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും വിവിധ നക്ഷത്രക്കാർക്കും രാശിക്കാർക്കും നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത. അങ്ങനെ വരുമ്പോൾ തന്നെ ഗ്രഹങ്ങൾ എത്രത്തോളം പ്രാധാന്യം നമ്മുടെ ജീവിതത്തിൽ അർഹിക്കുന്നു എന്ന് നമുക്ക് കാണാവുന്നതാണ്.

എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ അത് വെറും വാക്കാവും. കാരണം ഇത്തരം ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ലെന്നതും പ്രധാനമാണ്.

shanizodiac

പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി തന്നെ ശക്തമായ സ്ഥാനം വഹിക്കുന്നതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ടതാണ് ഈ ഗ്രഹം. പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നായും കണക്കാക്കുന്നു. ഇതിന്റെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ സവിശേഷ സ്ഥാനമുണ്ട്.

ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പറഞ്ഞുവരുന്നത്, കാരണം പലർക്കും ശനിയെ ഭയമാണ്. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. എല്ലാവർക്കും കരുതുന്നത് പോലെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കും.

മറ്റ് ഗ്രഹങ്ങൾ പോലെയല്ല ശനിയെന്ന ഗ്രഹം. വ്യക്തികളുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഗ്രഹമാണ് ശനി എന്ന പ്രത്യേകതകളുണ്ട്. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതിയും ധർമ്മവും നടപ്പാക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താലാണ് ശനിയെ പലരും ഭയപ്പെടുന്നത്, എങ്കിലും തെറ്റ് ചെയ്യുന്നവർ മാത്രമേ ശനിയെ ഭയക്കേണ്ടതുള്ളൂ എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തിൽ അഷ്‌ടകശനി, കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടി വരാറുണ്ട് എന്നതാണ് പതിവ്. പലപ്പോഴും നമ്മൾ വ്യക്തികളുടെ മോശം സമയത്തെ പ്രതിനിധീകരിക്കാൻ ഈ വാക്കുകളാണല്ലോ ഉപയോഗിക്കുക. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടുക പതിവാണ്.

ജ്യോതിഷം പറയുന്നതനുസരിച്ച് ശനിയ്ക്ക് പ്രിയമുള്ള ചില രാശികളുണ്ട്, അത് എല്ലാം കൊണ്ടും അവരെ അനുഗ്രഹിക്കുന്ന രീതിയിൽ ഉള്ള നേട്ടങ്ങൾ കൊണ്ട് തരുന്നതാണ്. ഇക്കൂട്ടരെ സാധാരണയായി ശനിയുടെ ദോഷമൊന്നും അധികം ബാധിക്കില്ല, എന്ന് മാത്രമല്ല ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരികയും ചെയ്യും. ഇവ ഏതൊക്കെ രാശികളാണെന്ന് നോക്കാം.

ഇടവം രാശി: ഇക്കൂട്ടർക്ക് ശനിയുടെ കൃപ എപ്പോഴും ഉണ്ടാവും എന്നതാണ് പ്രത്യേകത. ഈ രാശിയുടെ അധിപൻ ശുക്രനാണ് എന്നതാണ് പ്രധാന കാര്യം. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഇവർക്ക് ശുഭ ഫലങ്ങളാവും നൽകുക. കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ഇവരെ തേടിയെത്തുകയും നല്ല ഫലങ്ങൾ ജീവിതത്തിൽ നൽകുകയും ചെയ്യും.

തുലാം രാശി: ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ് എന്നതാണ് പ്രത്യേകത. അതുപോലെ ഇവരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകുമെന്നത് വലിയ നേട്ടമാണ്. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്‌ടപ്പെടേണ്ടി വരാറില്ല.

മകരം രാശി: ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം എന്ന് പലർക്കും അറിയില്ല. ഈ രാശിയുടെ അധിപൻ ശനിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് നേരിടേണ്ടി വരില്ല. ഇവർ ശനിയെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് മുക്തി നേടാൻ കഴിയും, സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാവും, കുടുംബത്തിൽ സന്തോഷവും നിറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+