ആർക്കും കടം കൊടുക്കരുത്, ജോലി പോവാനും സാധ്യത; ശനിയുടെ വിളയാട്ടം, ഈ രാശിക്കാർ ശ്രദ്ധിക്കണം
ജ്യോതിഷത്തിലെ ശുഭഗ്രഹം, പാപഗ്രഹം എന്ന സങ്കൽപം ആപേക്ഷികമാണ് എന്ന് പറയാറുണ്ട്. എങ്കിലും ശനിയെ പാപഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്താറുള്ളത്. പക്ഷേ അത് കൂടുതലായി ബാധിക്കുക ചില രാശിക്കാര്‍ക്ക് മാത്രമാണ്. മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നിവ ലഗ്‌നമോ കൂറോ ആയിട്ടുള്ളവര്‍ക്ക് ശനി പൊതുവേ കൊടുങ്കാറ്റ് വിതയ്‌ക്കുമെന്നാണ് പറയപ്പെടുന്നത്. പലരുടെയും പേടി സ്വപ്‌നം കൂടിയാണ് ശനി.
കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി നേരിടേണ്ടി വരുമെന്ന് ശനിദോഷത്തെ ചിലർ പറയുന്നത് നാം പൊതുവെ കേൾക്കാറുണ്ട്. അതിനാല്‍ ശനിദശ സാധാരണക്കാരായ ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ച് കാളകൂടം പോലെയാണ്. ഇക്കാലയളവിൽ അപ്രതീക്ഷിത സംഭവങ്ങൾ നടക്കാനും ജീവിതം തന്നെ കീഴ്‌മേൽ മറിയാനും സാധ്യതയുണ്ട്.

വരുന്ന മാർച്ചിൽ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് കടക്കുകയാണ്. രണ്ടര വർഷം കൂടുമ്പോഴുള്ള ഈ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും അത് ഒരുപോലെ ആയിരിക്കില്ല. എന്നാൽ ശരിക്കും ഭയക്കേണ്ടത് അതിനെയല്ല. മീനം രാശിയിലേക്ക് കടക്കും മുൻപ് കുംഭത്തിൽ അസ്‌തമിക്കും ശനി. ഫെബ്രുവരി 28നാണ് ശനി സ്വന്തം രാശിയിൽ അസ്‌തമിക്കാൻ ഒരുങ്ങുന്നത്. ഇത് ദോഷം ചെയ്യുന്ന രാശികൾ ഏതൊക്കെയാണ് എന്ന് നോക്കാം.
മേടം രാശി: ശനിയുടെ അസ്‌തമയ കാലത്ത് അവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ വർധിക്കുവാനാണ് സാധ്യത. ഇവർക്ക് ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. വളരെ സൂക്ഷിച്ച് മാത്രം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇല്ലെങ്കിൽ കാര്യമായ നഷ്‌ടം തന്നെ നിങ്ങൾക്ക് സംഭവിച്ചേക്കാം. കടം നൽകുന്നത് പരമാവധി ഒഴിവാക്കുക, കടം വാങ്ങുന്നതും ഒഴിവാക്കുക.
തുലാം രാശി: ഇവർക്ക് സാരമായ സാമ്പത്തിക നഷ്‌ടത്തിനുള്ള സാധ്യത തന്നെ ഇക്കാലയളവിൽ കാണുന്നുണ്ട്. അനാവശ്യമായി പണം ചെലവഴിക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. കടം വാങ്ങുന്നത് പൂർണമായും ഒഴിവാക്കുക. കൂടാതെ ആരോഗ്യം ശ്രദ്ധിക്കുകയും വേണം. ശനിയുടെ അപഹാരത്തെ കുറിച്ച് എപ്പോഴും ബോധവാൻമാർ ആവുന്നത് നല്ലതാണു.
വൃശ്ചികം രാശി: ശനിയുടെ അസ്‌തമയം ഈ രാശിക്കാരെ കാര്യമായി ബാധിക്കും. മറ്റുള്ളവർക്ക് വിഷമം ഉണ്ടാകുന്ന തരത്തിൽ പെരുമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ക്ഷമ കാണിക്കേണ്ടതുണ്ട്, ഇല്ലെങ്കിൽ ജോലി പോവാനുള്ള സാധ്യത വരെയുണ്ട്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ച് നടത്തുകയും മിതത്വം പാലിക്കുകയും വേണം.
കുംഭം രാശി: ശനിയുടെ മാറ്റം വലിയ പ്രതിസന്ധിയാണ് ഇവരിൽ ഉണ്ടാക്കുക. സാമ്പത്തിക പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത തെളിയുന്നുണ്ട്. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കുക, ഇല്ലെങ്കിൽ അത് തകർക്കങ്ങളിലേക്ക് നയിക്കും, മറ്റുള്ളവരോട് അപമര്യാദയായി പെരുമാറാതിരക്കാനും ശ്രദ്ധിക്കുക. സാമ്പത്തിക അച്ചടക്കവും പാലിക്കുക.












Click it and Unblock the Notifications