ശനിയുടെ കണ്ണിൽ പെട്ടാൽ കാര്യം പോക്ക്; ഈ രാശിക്കാർ സൂക്ഷിച്ചോളൂ, ധന നഷ്‌ടവും മാനഹാനിയും തേടിവരും!
ജ്യോതിഷത്തിൽ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.
ശനിയുടെ സ്വാധീനം ഏത് രീതിയിൽ ആണെങ്കിലും അത് നമ്മെ ബാധിക്കും. നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്സ്വന്തമായുണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകാറുള്ളത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അത്തരത്തിൽ ചില രാശിക്കാർക്ക് അങ്ങനെയൊരു കാലമാണ് ഇനി വരാനിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മീനത്തില്‍ പ്രവേശിച്ച ശനി 2027 ജൂണ്‍ വരെ ഇതേ രാശിയിൽ തന്നെ തുടരും. അതിന്റെ ഫലമായി പുതുവര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നതാണ് പ്രധാന കാര്യം. ശനിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ചില രാശിക്കാര്‍ ഉണ്ട്, അവർ ആരൊക്കെയെന്നും എന്തൊക്കെ ദോഷഫലങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടെന്നും വിശദമായി നോക്കാം
കുംഭം രാശി: കഠിനാധ്വാനത്തിന്റെ ഫലം തേടിയെത്തുമെങ്കിലും മാനസികാരോഗ്യം അൽപ്പം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പല കാര്യങ്ങൾക്കും കാലതാമസം നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തണം. ഇല്ലെങ്കിൽ അത് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. ജീവിതത്തിൽ പലരെയും ഭയക്കേണ്ടി വരും. പ്രണയത്തിൽ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാവും.
മീനം രാശി: ആരോഗ്യകാര്യത്തിലും സാമ്പത്തിക കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഇക്കൂട്ടർക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിൽ അനുഭവിക്കാൻ ഇടയാകും. പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനാകാതെ വരുന്ന സാഹചര്യവും ഉണ്ടാവും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാനുള്ള അവസരം ഉണ്ടാവും. ജോലി തേടിയുള്ള വിദേശയാത്ര അവസാന നിമിഷം മുടങ്ങിയേക്കും.
മേടം രാശി: കുടുംബത്തിലെ ആകെ സമാധാനം നഷ്ട്ടപ്പെടും. മാനസിക സമ്മർദ്ദം വർധിക്കുകയും ആകുലതകൾ ഉയരാനും ഇടയാകും. ഏതൊരു കാര്യത്തെയും ക്ഷമയോടെ കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെന്നാൽ അത് നിങ്ങൾക് തന്നെ ദോഷമായി ഭവിക്കും. ധന നഷ്‌ടത്തിന് പുറമെ മറ്റുള്ളവരിൽ നിന്ന് മാനഹാനി ഉണ്ടാവാനും പലയിടത്തും അപമാനിതൻ ആവാനും ഒക്കെ സാധ്യതകൾ ഏറെയാണ്. സൗഹൃദങ്ങളിലും മറ്റ് ബന്ധങ്ങളിലും വിള്ളൽ വീഴാൻ സാധ്യത.
ചിങ്ങം രാശി: പുതുവർഷത്തിൽ ഇവരുടെ സാമ്പത്തിക ചിലവുകൾ വർധിക്കും. അപ്രതീക്ഷിതമായ യാത്രകൾ ചിലത് നടത്തേണ്ടി വരും. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് ഇത് കാരണമാകും. ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ സാരമായി ബാധിക്കാൻ സാധ്യത. ജോലിയിൽ പലവിധ വെല്ലുവിളികളും നിങ്ങളെ കാത്തിരിപ്പുണ്ടാവും. ദാമ്പത്യത്തിൽ ഇതുവരെ ഇല്ലാത്ത വിധത്തിൽ ചില പ്രശ്‌നങ്ങൾ ഉയർന്നുവരാൻ സാധ്യത.
ധനു രാശി: വ്യക്തി ജീവിതം ഉയർച്ച താഴ്ച്ചകളാൽ നിറയുമെന്നതാണ് പ്രധാന കാര്യം. ഇവർക്ക് ഇടയിൽ സ്വത്ത് തർക്കം നിലനിൽക്കും, പ്രത്യേകിച്ച് കുടുംബത്തിലും പങ്കാളിത്തത്തോടെ തുടങ്ങിയ ബിസിനസിലും. സാമ്പത്തിക സ്ഥിതി അൽപം ഗൗരവത്തോടെ തന്നെ നോക്കി കാണണം. ഇല്ലെങ്കിൽ ജീവിതത്തിൽ വലിയ കട ബാധ്യതകൾ നിങ്ങളെ തേടി എത്തും. ഇവർക്ക് ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ഇത്രയൊക്കെ ശനിയുടെ ദോഷഫലങ്ങള്‍ പ്രതിരോധിക്കാനും മാർഗങ്ങളുണ്ട്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എല്ലാ ശനിയാഴ്‌ചയും ശനിദേവനെ ആരാധിക്കുകയാണ് വേണ്ടത്. ഹനുമാന്‍ സ്വാമിയെയും ആരാധിക്കാം. കടുകെണ്ണ വിളക്ക് സമര്‍പ്പിക്കുന്നതും നല്ലതാണ്. കൂടാതെ ശനിയാഴ്‌ച ദിനത്തില്‍ ദാനം ചെയ്യുന്നതും വളരെ നല്ലതാണ്. ഇതെല്ലാം ശനിദോഷത്തെ കുറയ്ക്കാൻ സഹായിക്കും.












Click it and Unblock the Notifications