പുതുവർഷത്തിൽ ഈ രാശിക്കാർ സൂക്ഷിക്കണം; പിന്നാലെ ഏഴര ശനി വരും, കുടുംബം മുടിയും, കടം കേറും!
ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്ന് നാം ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ വിശ്വാസികൾ ശ്രദ്ധിക്കാറുണ്ട്.
അതിനർത്ഥം കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പറയാനുള്ളത്. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്. അത് ഒരുപക്ഷേ നിങ്ങളൊക്കെ വിചാരിക്കുന്നതിലും എത്രയോ മേലെ ആയിരിക്കും.

മറിച്ച് എല്ലായ്പോഴും ശനി എന്ന ഗ്രഹം ദോഷമായി മാറണമെന്നുമില്ല എന്നും ഇത് അർത്ഥമാക്കുന്നുണ്ട്. ഒരുപാട് ഗ്രഹങ്ങൾ അടുത്ത വർഷം രാശിമാറുന്നുണ്ട്, എങ്കിലും ഏറ്റവും സ്‌പെഷ്യൽ ആയത് ശനിയുടെ മാറ്റം തന്നെയാണെന്ന് പറയേണ്ടി വരും. അതിന് കൃത്യമായ കാരണമുണ്ട്. അടുത്ത വർഷം ആദ്യമാണ് ശനി രാശിമാറ്റം നടത്താൻ ഒരുങ്ങുന്നത്.
ഏകദേശം രണ്ടര വര്‍ഷം ഒരു രാശിയില്‍ തന്നെ ശനി സഞ്ചരിക്കുന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ ഈ വര്‍ഷം ശനി വക്രഗതിയിലും നേര്‍രേഖയിലും ഒരുപോലെ സഞ്ചരിക്കുന്നുവെന്നതാണ് പ്രധാന കാര്യം. 2026ല്‍ ശനിയുടെ ഏഴരശനിയും അതുപോലെ തന്നെ ശനിദോഷവും ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുന്നതെന്ന് അറിഞ്ഞില്ലെങ്കിലും പണി പാളും. 2025 മാര്‍ച്ചില്‍ മീനം രാശിയില്‍ പ്രവേശിച്ച ശനി 2027 ജൂണ്‍ വരെ അതേ രാശിയിലാണ് ഉണ്ടാവുക.
ഇനി അടുത്ത വർഷം വരാൻ കേവലം ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അങ്ങനെയുള്ള പുതിയ വർഷത്തിൽ തന്നെ ഇങ്ങളെ കാത്തിരിക്കുന്നത് സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത സാഹചര്യങ്ങളാണ്. അതും നിങ്ങളുടെ ജീവിതത്തെ തന്നെ മോശമായി ബാധിച്ചേക്കാവുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. അടുത്ത വർഷം ശനിയുടെ രാശിമാറ്റം ഏതൊക്കെ രാശിക്കാരെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നും എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുമെന്നും നോക്കാം.
മീനം രാശി: ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ സമയമാണ് ഇവരെ കാത്തിരിക്കുന്നത്. ഏഴരശനി ഇവരില്‍ കഠിനമായി തന്നെ പിടിമുറുക്കാനാണ് സാധ്യത. സാമ്പത്തികമായി ഇവർ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. കടത്തിൽ മുങ്ങുകയും അത് വീട്ടാൻ കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിന് അവസരം. ഇപ്പോഴത്തെ ജോലിയിൽ പല തടസങ്ങളും നേരിടുകയും കുടുംബത്തിൽ സമാധാനം നഷ്‌ടമാവുകയും ചെയ്യും.
മേടം രാശി: ഇവർക്കും ഏഴരശനി ആരംഭിക്കുന്നത് മുതൽ പലപ്പോഴും മാനസികമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. കുടുംബത്തില്‍ പ്രതിസന്ധികളും പിണക്കങ്ങളും ഒക്കെ കൂടിവരും. തീരുമാനങ്ങള്‍ എടുക്കാൻ നിങ്ങൾ വിഷമിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ പതിവായി വരും. പണം വലിയൊരു പ്രശ്‌നമായി മാറും. ബന്ധങ്ങൾ വിള്ളൽ വീഴാൻ സാധ്യത. സൗഹൃദങ്ങൾ പോലും ഇല്ലാതെയാവുന്ന സമയമാണ് ഇത്.
കുംഭം രാശി: ഇവർക്ക് ഏഴരശനിയുടെ സ്വാധീനം അവസാന ഘട്ടത്തിലാണ് സംഭവിക്കുന്നത്. എങ്കിലും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് ഇത് നയിക്കും. ഉത്തരവാദിത്വങ്ങള്‍ എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരും. ജോലിയിലും കരിയറിലും പഠനത്തിലും ഉഴപ്പും. നിയമപരമായ കേസുകളിൽ പോലും തോൽവി ഉറപ്പാണ്. ദാമ്പത്യത്തിൽ ആയാലും പ്രണയത്തിൽ ആയാലും പ്രശ്‌നങ്ങൾക്ക് സാധ്യത.












Click it and Unblock the Notifications