പുതുവർഷത്തിൽ ശനിയുടെ പിന്തുണ; ഈ രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ, നല്ല ജോലിയും ഇരട്ടി ശമ്പളവും കിട്ടും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം. അവ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരികയോ അത് മാറ്റിമറിക്കുകയോ ഒക്കെ ചെയ്യും.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല. അല്ലാതെയുള്ള സ്വാധീനങ്ങളും അതിലേക്ക് നയിക്കുമെന്നതാണ് യാഥാർഥ്യം.

സാധാരണഗതിയിൽ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.
നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശനിയെ കുറിച്ച് മനസ്സിൽ തോന്നുന്നതെല്ലാം ശരിയാവണം എന്നില്ല.
ശനി വിചാരിച്ചാലും നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് സത്യം. അത് അറിയണമെങ്കിൽ ശനിയുമായി അടുത്ത ആളുകളെ, ശനിക്ക് വേണ്ടപ്പെട്ട രാശിക്കാരെ കുറിച്ച് നന്നായി അറിയണം. ശനിയുടെ ഇഷ്‌ടം നേടിയാൽ അത് വലിയ ഭാഗ്യമാണ്. ഇത് ചില രാശിയിൽപെട്ട ആളുകൾക്ക് നല്ല ഫലങ്ങൾ ആയിരിക്കും നൽകുക. മൂന്ന് രാശിക്കാരെ വലിയ രീതിയിൽ സ്വാധീനിക്കും. ഏതൊക്കെ രാശിക്കാർ, എന്തൊക്കെ നേട്ടമുണ്ടാകും എന്നറിയാം.
കർക്കിടകം രാശി: പുതുവർഷത്തിൽ ശനിയുടെ മാറ്റം ഇവർക്ക് ഗുണകരമാകും. ഈ കാലയളവിൽ തൊഴിലിലുള്ളവർക്ക് സ്ഥാനക്കയറ്റവും കൂടുതൽ ശമ്പളവും ലഭിക്കും. ബിസിനസ്സിലോ തൊഴിലിലോ ലാഭം ഉറപ്പാണ്. ഗണ്യമായ നേട്ടങ്ങളിലേക്കുള്ള വാതിലുകൾ തുറക്കും. കുടുംബത്തിനുള്ളിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകൾ. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ പൂർണ പിന്തുണ. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഇവരുടെ ആരോഗ്യം നന്നായി തന്നെ മെച്ചപ്പെടും.
വൃശ്ചികം രാശി: ശനി മീനത്തിൽ നിൽക്കുന്നത് പുതുവർഷത്തിൽ ഇവർക്കും വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും വീര്യവും കാര്യമായി തന്നെ കൂടും. ബിസിനസിലും ജോലിയിലും എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ ഇവർക്ക് ഗുണകരമായിരിക്കും, ജോലി വിലമതിക്കും. മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് പ്രശംസ ലഭിക്കുന്നതിന്റെ ശുഭ സൂചനകളുണ്ട്. ഈ കാലയളവിൽ ഒരു പുതിയ പദ്ധതിയോ ബിസിനസോ തുടങ്ങുന്നത് കാര്യമായ നേട്ടങ്ങൾ നൽകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുങ്ങും.
കുംഭം രാശി: ശനിയുടെ ഈ മാറ്റം ഇവർക്കും ഗുണകരമായിരിക്കും എന്നതാണ് പ്രത്യേകത. നിങ്ങളുടെ രാശിയുടെ ധനിക പാദത്തിലേക്ക് ശനി സഞ്ചരിക്കുന്നതിനാൽ ഇടയ്ക്കിടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്നുചേരാം. ജീവിതത്തിൽ ഇവർക്ക് പുതിയ അവസരങ്ങൾ തെളിയും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് സാധിക്കും. ബിസിനസിലോ തൊഴിലിലോ ലാഭത്തിന്റെ സൂചന. അത് നല്ല നേട്ടങ്ങൾ ആയിരിക്കും സമ്മാനിക്കുക.












Click it and Unblock the Notifications