Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി കനിയും ചിലരെ, ശമ്പളത്തിൽ വൻ വർധന; ഭൂമിയും കാറും തേടിയെത്തും, നല്ല ജോലി, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.

എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

shani

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.

എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.

ശനിക്ക് ചില രഷിക്കാരോട് പ്രിയം കുറച്ചധികമാണ്. സാധാരണയായി അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്‌ടി പതിയാറില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും വന്നുചേരുകയും ഇക്കൂട്ടരുടെ ജീവിതം മാറി മറിയുകയും ചെയ്യും. ഒരു തരത്തിൽ പറഞ്ഞാൽ ശനിയുടെ പ്രിയ രാശി ആവുക എന്നതും ഭാഗ്യം തന്നെയാണ്.

എല്ലാവർക്കും അറിയാവുന്നത് പോലെ വ്യക്തികളുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതിയും ധർമ്മവും നടപ്പാക്കും. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്, തെറ്റ് ചെയ്യുന്നവർ മാത്രമേ ശനിയെ ഭയക്കേണ്ടതുള്ളൂ എന്നതാണ് യാഥാർഥ്യം.

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും നമ്മൾ വ്യക്തികളുടെ മോശം സമയത്തെ പ്രതിനിധീകരിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കാറുമുണ്ട്. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ കാര്യമായി തന്നെ നേരിടേണ്ടി വരും.

ജ്യോതിഷം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട്. ആ മഹാ ഭാഗ്യം എല്ലാവർക്കും സിദ്ധിക്കുന്നതല്ല എന്ന് കൂടി ഓർക്കണം. ഈ രാശിക്കാർക്ക് പൊതുവെ ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരാറില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഒക്കെ വന്നുചേരുകയും ചെയ്യും. ഏതൊക്കെ രാശികളാണ് ശനിയുടെ പ്രിയപ്പെട്ടവർ എന്ന് നമുക്ക് പരിശോധിക്കാം.

ഇടവം രാശി: ശനിയുടെ കൃപ എപ്പോഴും ഇടവ രാശിക്കാർക്ക് മേലുണ്ടാവും എന്നതാണ് പ്രധാന കാര്യം. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങളാവും ജീവിതത്തിൽ ലഭിക്കുക. ഇവർക്ക് നല്ല ജോലി തന്നെ ലഭിക്കുകയും സാമ്പത്തികമായി മുന്നേറുകയും ചെയ്യും.

തുലാം രാശി: തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. ശമ്പളത്തിൽ വർധനവും മാനസിക സന്തോഷവും ഇവരെ തേടിയെത്തും.

മകരം രാശി: കൂടാതെ ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഇവരുടെ അധിപൻ ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല. ഭൂമിയും കാറും ഒക്കെ ഇവർക്ക് സ്വന്തമാക്കാൻ സാധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+