വിമാനത്തിൽ കയറാനുള്ള ആഗ്രഹം സഫലമാവും, സ്വന്തം വീട്ടിൽ കിടന്നുറങ്ങാം..! ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നാണ് ശനി. ഇത് ഒരു വ്യക്തിയുടെ അച്ചടക്കം, ഉത്തരവാദിത്തം, പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന ശനിദശ എന്ന സമയത്തിന്റെ പേരിലാണ് ശനി കൂടുതൽ കുപ്രസിദ്ധി നേടിയിരിക്കുന്നത്. എന്നാൽ ഈ ഘട്ടം വ്യക്തിയെ ക്ഷമ, അച്ചടക്കം, വെല്ലുവിളികളെ നേരിടാനുള്ള കഴിവ് എന്നിവ പഠിപ്പിക്കുന്നൊരു കാലം കൂടിയാണ്.
പലരും ശനിയെ ഭയപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഈ ഗ്രഹത്തിന്റെ കാര്യം. എന്തെന്നാൽ ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് മാത്രമായിരിക്കും മാറ്റങ്ങൾ കൊണ്ട് വരിക. എന്ന് വച്ചാൽ കഠിനാധ്വാനം നടത്തുന്നവരാവും ശനിയുടെ ഗുണഫലങ്ങൾ ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടി വരിക.

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് പല വിഷമ ഘട്ടങ്ങളിലൂടെ കടന്ന് പോവേണ്ടി വരും. ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടി വരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ വളരെയധികം നേരിടേണ്ടി വരും. ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട്, അവർക്ക് സാധാരണയായി ശനിയുടെ ദോഷമൊന്നും നേരിടേണ്ടി വരാറില്ല.
ഇടവം രാശി: സാധാരണയായി ഇടവ രാശിക്കാർക്ക് ശനിയുടെ കൃപ എക്കാലവും ഉണ്ടാകാറുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ് എങ്കിലും ശനിയ്ക്ക് പ്രിയമാണ് ഇവരോട്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഇവർക്ക് ശുഭ നേട്ടങ്ങൾ പ്രദാനം ചെയ്യും. വിദ്യാഭ്യാസ കാര്യത്തിൽ ഇവർ മുൻനിരയിൽ ഇടം നേടും. വിദേശത്തേക്ക് പോവാനുള്ള ആഗ്രഹം സഫലമാകും.
തുലാം രാശി: വേദ ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ് എന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകുമെന്നും പറയാറുണ്ട്. ഇവരുടെ കാര്യത്തിൽ അത് അച്ചട്ടാണ്. വളരെയധികം നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ലഭിക്കുക, സ്വന്തമായി ഭൂമി, വീട് എന്നിവ അതിൽ ഉൾപ്പെടുന്നു.
മകരം രാശി: ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനി തന്നെയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് നേരിടേണ്ടി വരാറില്ല. മകരം രാശിക്കാർ ശനിദേവനെ ആരാധിക്കുന്നതിലൂടെ ദോഷത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കും. ഇവർക്ക് ബിസിനസിലും ജോലിയിലും കാര്യമായ നേട്ടങ്ങൾ തന്നെയാണ് വന്നുചേരുക.
കുംഭം രാശി: ഈ രാശി ശനിയുടെ പ്രിയപ്പെട്ട രാശികളിൽ ഉൾപ്പെടുന്നു. ഈ രാശിയുടെ അധിപനും ശനി തന്നെയാണ്. അതിനാൽ തന്നെ കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. കരിയറിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന ഇവർക്ക് അതിന് അനുസരിച്ചുള്ള നേട്ടങ്ങളും ലഭിക്കും.












Click it and Unblock the Notifications