സ്വത്തും സ്വർണവും പണവുമായി സമ്പത്ത് ഇരട്ടിക്കും; ശനിയുടെ കൃപ കൂടെ... ഈ രാശിക്കാരാണോ?

മാർച്ച് 15 ബുധനാഴ്ച ശനിദേവൻ ചതയം നക്ഷത്രത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഒക്ടോബർ 17 വരെ ശനി ഈ നക്ഷത്രത്തിൽ തുടരും. ശനി ദേവന് വലിയ പ്രാധാന്യമാണ് ഉള്ളത്, ശനിദേവന്റെ എല്ലാ മാറ്റങ്ങളും എല്ലാ രാശിക്കാരെയും ബാധിക്കും. ശനിയുടെ ഈ നക്ഷത്ര സംക്രമണം എല്ലാ രാശികളിലും പല മാറ്റങ്ങൾ കൊണ്ടുവരും.
എന്നാൽ ഇത് 6 രാശിക്കാരുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങളാണ് കൊണ്ടുവരിക. ഈ 6 രാശിക്കാർക്കും അടുത്ത ഏഴ് മാസത്തേക്ക് സാമ്പത്തികമായ പലനേട്ടങ്ങളാണ്. ശനി രാഹു നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശിക്കാരുടെ ജീവിത്തതിലാണ് മാറ്റങ്ങൾ ഉണ്ടാവുക എന്ന് നോക്കാം. ഈ ആറ് രാശിക്കാർക്കും പല സൗഭാഗ്യങ്ങളും ഉണ്ടാവും.

ജീവിത്തതിൽ ഇനി നേട്ടങ്ങൾ..
മേടം:മേടം രാശിക്കാർക്ക് വരനാ പോകുന്നത് വളരെ നല്ല കാലമാണ്. ഏത് രംഗത്തും ഈ രാശിക്കാർ ഈ സമയത്ത് ശോഭിക്കും, ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ സമയമാണ്. നിങ്ങൾ ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെങ്കിൽ വെച്ചടികയറ്റം എന്നുപറയുന്നതുപോലെ വളരും. കയ്യിൽ സാമ്പത്തികം ഇല്ലാത്ത സമയം ഉണ്ടാവില്ല. മേടം രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം മൂലം സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും നിങ്ങൾക്കാണ് മുന്നേറ്റം.

വിദേശത്തേക്ക്...
മിഥുനം: വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ആ ആഗ്രഹം നടക്കും. നിങ്ങൾക്ക് ഈ സമയത്ത് എല്ലാം ഗുണപരമായെ നടക്കുകയുള്ളൂ. നിങ്ങളുടെ ആഗ്രഹം നടക്കുന്നതായിരിക്കും. തൊഴിൽപരമായി വൻ നേട്ടം ഉണ്ടാവും . പ്രതിസന്ധികൾ വന്നാലും അതിനെ തരണം ചെയ്യാൻ സാധിക്കും. പ്രയാസങ്ങൾ വന്നുചേരുമ്പോൾ മറികടാക്കാനുള്ള ഒരു വഴി നിങ്ങൾക്ക് മുന്നിൽ വരും.
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..

കയ്യിൽ സാമ്പത്തികം...
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല സമയമാണ്. ജോലിയിൽ പ്രൊമോഷന് സാധ്യത. ജോസി അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് നല്ല വരുമാനത്തോട് കൂടി നല്ല പദവിയിൽ ജോലി ലഭിക്കും. ബഹുമാവനം കൂടും. തീരുമാനം എടുക്കുമ്പോൾ വളരെ ആലോചിക്കണം. തടസ്സങ്ങൾ ഉണ്ടാവില്ല.

പണം തേടിവരും നിങ്ങൾ തേടിപോകേണ്ട....
തുലാം: രാഹുവിന്റെ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം തുലാം രാശിക്കാർക്ക് വലിയ നേട്ടം തന്നെയാണ് കൊണ്ടുതരിക. തൊഴിൽരംഗത്ത് വളരെ നല്ല ഫലങ്ങൾ നൽകും. തുലാം രാശിക്കാർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. വരുമാന സ്രോതസ്സുകളും വർദ്ധിക്കും . നിങ്ങളെ തേടി പണവരും. പണം ഉണ്ടാക്കാനുള്ള വഴികൾ നിങ്ങൾ തിരയേണ്ട.. ശുഭകരമായിരിക്കും












Click it and Unblock the Notifications