Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമൊക്കെ വീട്ടി ജീവിതത്തിൽ സമാധാനം, ജോലിയിൽ പ്രമോഷൻ; വിദേശയാത്രാ യോഗം! ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസപ്രകാരം ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ്. പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നതും സമർത്ഥിക്കുന്നതും. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കും. ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ഗണിക്കുന്നത്.

ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. എങ്കിലും അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. എന്നാൽ രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

shanigochar2025

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് മറ്റൊരു പ്രധാന വിഷയം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.

പറഞ്ഞുവന്നത് ഇവയിൽ ഏതിനെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ, വ്യതിയാനങ്ങളോ സംഭവിച്ചാൽ അതാത് ജാതകകാരൻമാർക്ക് അത് ബാധിക്കും. അത് ചിലപ്പോൾ ധനയോഗങ്ങളോ സവിശേഷമായ രാജയോഗങ്ങളോ ഒക്കെ ആയിരിക്കാം. എന്തെന്നാൽ രാജയോഗങ്ങളുടെ രൂപീകരണം പോലും ഇത്തരം മാറ്റങ്ങൾക്ക് കാരണമാവുകയും ജീവിതത്തിൽ നല്ല മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നതാണ് പ്രധാനം.

ശനി ദേവനെ കർമ്മത്തിന്റെയും നീതിയുടെയും ദാതാവായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ശനി ഓരോരുത്തരുടെയും പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുമെന്നതാണ് പ്രത്യേകത. എങ്കിലും ഏകദേശം രണ്ടര വർഷത്തെ സമയം വേണം ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റം ദീർഘകാലം നീണ്ടുനിൽക്കുന്ന ഫലങ്ങൾ ആയിരിക്കും വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാക്കുക.

ശനിയുടെ ചലനങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നു. നിലവിൽ മീനം രാശിയിൽ വക്ര​ഗതിയിലാണ് ശനി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. 2027 ജൂൺ 2 വരെ ശനി മീനം രാശിയിൽ തന്നെ തുടരും. അത് കാര്യമായ നേട്ടങ്ങൾ ആയിരിക്കും ചിലർക്ക് നൽകുക. അതായത് ശനിയുടെ അനുഗ്രഹത്താൽ 3 രാശിക്കാരുടെ ജീവിതം മാറിമറിയുമെന്ന് അർത്ഥം.

ചിങ്ങം: ശനിയുടെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് വലിയ രീതിയിൽ ജീവിത വിജയം കൈവരിക്കാനാകും. സമൂഹത്തിൽ ഇവർക്കുള്ള ബഹുമാനവും ആദരവും നല്ല തോതിൽ വർധിക്കും. വരുമാന സ്രോതസുകൾ കൂടും. ഇവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കളിയാടും. സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാം തീരും. വിദേശ യാത്രയ്ക്ക് യോഗം.

മകരം: ഈ രാശിക്കാർക്ക് പുതിയ ബിസിനസ്സ് ആരംഭിക്കാൻ അനുകൂല സമയമായിരിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ജോലിയിൽ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും നിക്ഷേപം ഉയരുകയും ചെയ്യും. നിലവിലെ കടബാധ്യതകളിൽ നിന്ന് മുക്തി നേടാനാകും. കുടുംബത്തിൽ സന്തോഷം വന്നുനിറയും.

തുലാം: ഇവർക്ക് ശനിയുടെ മാറ്റം നല്ല രീതിയിൽ ഗുണം ചെയ്യും. അതിന്റെ ഭാഗമായി ബിസിനസ്സിൽ വലിയ ലാഭം നേടാനാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പള വർധന ഉണ്ടാവുകയും ചെയ്യും. ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ നല്ല രീതിയിൽ വിജയം കൈവരിക്കാൻ സാധിക്കും. ഇവരുടെ സന്തോഷകരമായ ദിവസങ്ങൾ ആരംഭിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+