ശനി മാറുന്നു, അടുത്ത 83 ദിവസം ഈ രാശിക്കാർക്ക് നല്ല കാലം; പൊന്നും പണവും ഒഴുകും, പ്രണയ വിവാഹം നടക്കും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായി കണക്കാക്കുന്നു. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നു. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാൻ.
അതുപോലെ ജ്യോതിഷത്തിൽ ശനി കർമ്മത്തെയും അച്ചടക്കത്തെയും പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ശനിയുടെ രാശിമാറ്റത്തിനും നക്ഷത്രമാറ്റത്തിനും ഓരോ രാശിക്കാരിലും വ്യത്യസ്‌തമായ സ്വാധീനം ഉണ്ടാകുമെന്നാണ് ജ്യോതിഷ വിശ്വാസം. അങ്ങനെയുള്ള ശനിയുടെ ചെറിയ മാറ്റങ്ങൾ പോലും മൊത്തത്തിൽ സ്വാധീനം ഉണ്ടാക്കുമെന്നാണ് അർത്ഥം. ഇപ്പോഴിതാ ഒക്ടോബറിൽ ശനി ഒരു പ്രധാന നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്.

കണക്കുകൾ പ്രകാരം 2026 ഒക്ടോബർ 9ന് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. 2027 ഫെബ്രുവരി 8 വരെ ശനി ഈ നക്ഷത്രത്തിൽ തുടരും. ഉത്രട്ടാതി നക്ഷത്രത്തിന്റെ അധിപനും ശനി തന്നെയാണ്. അതിനാൽ സ്വന്തം നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ചില രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ മേഖലയിലും അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇത് ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മേടം രാശി
ഒക്ടോബറിലെ ശനിയുടെ മാറ്റം തൊഴിൽ മേഖലയിലും സാമ്പത്തിക കാര്യങ്ങളിലും കൂടുതൽ സ്ഥിരത നേടാൻ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഏറെ നാളായി നീണ്ടുപോയിരുന്ന ജോലികൾ പൂർത്തിയാക്കാനും ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും അവസരം ലഭിച്ചേക്കാം. വരുമാനം വർധിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെട്ടേക്കാം.
മിഥുനം രാശി
ശനിയുടെ സ്വാധീനം കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിശ്വാസമുണ്ട്. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം നേടാനും സാധ്യത അധികമാണ്. ദീർഘകാലമായി ആലോചിച്ചിരുന്ന ചില പദ്ധതികൾ പ്രാവർത്തികമാക്കാനുള്ള അവസരവും ലഭിച്ചേക്കാം.
തുലാം രാശി
ഒക്ടോബറിലെ ശനിയുടെ മാറ്റം അതിന് ശേഷം 83 ദിവസങ്ങൾ ഇവർക്ക് നല്ല കാലം നൽകും. ഇത് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരാൻ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് സമ്പാദ്യത്തിലേക്ക് ശ്രദ്ധ നൽകാൻ സാധിക്കും. ജോലി അന്വേഷിക്കുന്നവർക്കും പുതിയ അവസരങ്ങൾ തേടുന്നവർക്കും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രണയം വിവാഹത്തിലേക്ക് എത്തും.
മകരം രാശി
ശനിയുടെ മാറ്റം വ്യക്തിപരമായ വളർച്ചയ്ക്കും തൊഴിൽ പുരോഗതിക്കും സഹായകരമാകുമെന്ന് ജ്യോതിഷ വിശ്വാസം. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കാനുള്ള സാധ്യത വർധിക്കാനും ഇടയുണ്ട്. ഉത്തരവാദിത്തങ്ങൾ കൂടിയാലും അവ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ദീർഘകാല ലക്ഷ്യങ്ങൾക്കായി നടത്തുന്ന ശ്രമങ്ങൾക്ക് ക്രമേണ നേട്ടം ലഭിച്ചേക്കാമെന്നാണ് കരുതുന്നത്. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും.
കുംഭം രാശി
ഒക്ടോബറിലെ ശനിയുടെ സ്വാധീനം ചില അനുകൂല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരിക്കാനും തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യത. കുടുംബവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഭാവിയിലേക്ക് വ്യക്തമായ പദ്ധതികൾ തയ്യാറാക്കാനും സാധിച്ചേക്കാം. സ്വർണവും പണവും കൈകളിലേക്ക് ഒഴുകും.


Click it and Unblock the Notifications
