കണ്ടകശനി കൊണ്ടേ പോവൂ, മെയ് 27ന് കാര്യമായി ശ്രദ്ധിക്കണം; ആയുസിന് പോലും ഭീഷണി, പണവും പോവും..!
ശനിയുടെ കളികൾ പലർക്കും അജ്ഞാതമായ കാര്യമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ പ്രധാനിയായ ശനി ദേവനെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. പണ്ട് മുതൽ തന്നെ എല്ലാവരെയും പേടിപ്പിച്ചു നിർത്തുന്ന ഗ്രഹം കൂടിയാണിത്. വേദ ജ്യോതിഷ പ്രകാരം സാധാരണയായി അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എപ്പോഴും കണക്കാക്കുന്നത്.
എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് കൂടിയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ശനിയുടെ രീതികൾ. സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുന്നതിൽ മുൻപന്തിയിലാണ് ശനി.

ശനിദോഷ കാലത്ത് സാധാരണയായി നമുക്ക് പൊതുവിൽ ഒരു മന്ദത ഉണ്ടായിരിക്കുന്ന സമയമാണ്. ശനി പന്ത്രണ്ടിൽ വരുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ കൂടി ഉണ്ടാവും. നല്ലതും ചീത്തയും ഒരുപോലെ എത്തിച്ചു നൽകുന്ന ശനിയുടെ യോഗം നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിർണയിക്കാൻ ശേഷിയുള്ളത് കൂടിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
നമ്മുടെ ജീവിതത്തിൽ കാര്യമായ തിരിച്ചടി നേരിടുന്ന സമയമാണ് ശനിദോഷം. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ കൂടുകയും, ധനനഷ്‍ടം, കുടുംബത്തിൽ തര്‍ക്കം തുടങ്ങിയവ ഈ കാലഘട്ടത്തിൽ അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. ഒരു രാശിയിൽ ഏറ്റവും കൂടുതൽ കാലം നിൽക്കുന്ന ഗ്രഹമാണ് ശനി. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതാണ് കണ്ടകശ്ശനി, അഷ്‌ടമശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ അറിയപ്പെടുന്നത്.
ഒരു വ്യക്തിയുടെ ചന്ദ്ര രാശിയിൽ 4,7,10 എന്നിവയിൽ ഏതെങ്കിലും ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതാണ് കണ്ടകശനി എന്ന പേരിൽ അറിയപ്പെടുന്നത്. ഈ കാലഘട്ടം ജീവിതത്തിൽ എല്ലാവർക്കും വലിയ വെല്ലുവിളികൾ ഉണ്ടാക്കും. സാമ്പത്തികം, ആരോഗ്യം, തൊഴിൽ, വ്യക്തിജീവിതം എന്നിവയിലെല്ലാം കണ്ടകശനിയുടെ ദോഷങ്ങൾ നിങ്ങളെ വേട്ടയാടാൻ സാധ്യത കൂടുതലാണ്.
മാർച്ച് 29ന് ശനി മീനം രാശിയിലേക്ക് സഞ്ചരിച്ച് തുടങ്ങിയതിന് ശേഷം കണ്ടകശനിയുടെ ദോഷങ്ങൾ ചില രാശിക്കാരിൽ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ രാശിക്കാർ പതിവിലും ഏറെ ശ്രദ്ധിക്കുകയും ജീവിതത്തെ കൂടുതൽ ഗൗരവമായി കാണുകയും വേണമെന്നതാണ് യാഥാർഥ്യം. ഏതെല്ലാം രാശിക്കാരിലാണ് കണ്ടകശനി ദോഷങ്ങൾ വരുത്തുന്നതെന്നും ഇതിന് പ്രതിവിധി എന്താണെന്നും നോക്കാം.
കണ്ടകശനിയുടെ ദോഷങ്ങളിൽ നിന്ന് മുക്തി നേടാൻ ശനി ജയന്തി ദിനത്തിൽ ചില പരിഹാരങ്ങൾ ചെയ്യേണ്ടതുണ്ട്. ശനിഭഗവാന് എള്ളെണ്ണ അഭിഷേകം ചെയ്യുന്നതാണ് ഇതിൽ പ്രധാനം. ഇത് വഴി ശനി ദേവനെ പ്രീതിപ്പെടുത്തും. ദോഷങ്ങളെ ചെറുക്കാൻ ഈ പരിഹാരകർമ്മം സഹായിക്കും. കൂടാതെ കറുത്ത വസ്ത്രം ദാനം ചെയ്യുക, ശനി ജയന്തി ദിനത്തിലും ശനിയാഴ്‌ചകളിലും ഉപവസിക്കുക, ശനിക്ഷേത്രങ്ങൾ സന്ദർശിക്കുക എന്നിവയും ഒപ്പമുണ്ട്.
ചിങ്ങം രാശി: ഇക്കൂട്ടരെ കാത്തിരിക്കുന്നത് ഇരട്ട വെല്ലുവിളിയാണ്. കണ്ടകശനിയോടൊപ്പം അഷ്‌ടമശനി ദോഷവും ചിങ്ങം രാശിക്കാർക്ക് ഉണ്ടാവും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ആരോഗ്യപരമായും വെല്ലുവിളികൾ ഉടലെടുക്കാൻ സാധ്യത ഏറെയാണ്. പ്രശ്‌നങ്ങൾ ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരിക്കും, തളരാൻ പാടില്ല. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടാവും, സമ്പത്തും ആസ്‌തിയും ഒക്കെ ക്ഷയിക്കും.
ധനു രാശി: ഇവർക്ക് കണ്ടകശനിയുടെ ഫലമായി ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാവാനുള്ള സാധ്യതയാണ് തെളിയുന്നത്. കാര്യമായ സാമ്പത്തിക ബുദ്ധിമുട്ട് ഇക്കാലയളവിൽ ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങളും ബുദ്ധിമുട്ടും സമാധാനക്കേടും സ്ഥിരമായി ഉയർന്നുവരും. ജീവിതത്തിലെ വലിയ പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോവുക. ആയുസിന് പോലും ഈ സമയം വളരെ ദോഷകരമാണ്, അതിനാൽ ശ്രദ്ധിക്കുക.












Click it and Unblock the Notifications