ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്‌നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!
ജ്യോതിഷം അത്ര നിസാര കാര്യമൊന്നുമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ എടുത്ത് പറയുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ആളുകൾ ഗണിക്കുക. അത് അനുസരിച്ച് ഓരോരുത്തരുടെയും യോഗങ്ങളും വ്യത്യാസപ്പെടും.
ഭാരതീയ ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ഉള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നു.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
പറഞ്ഞുവന്നത് ചില ഗ്രഹങ്ങളുടെ കൂടിച്ചേരൽ അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ്. പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
മറുവശത്ത് ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് പറയാറുള്ളത്.
ചൊവ്വ കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് ഏപ്രിൽ രണ്ടിന് എത്തുകയാണ്. ഇത് ചൊവ്വ-ശനി സംയോഗത്തിനാണ് വഴിയൊരുക്കുക. ഇത് 12 രാശിക്കാരിലും സ്വാധീനമുണ്ടാക്കുമെങ്കിലും എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. ചില രാശിക്കാർക്ക് സാമ്പത്തികമായും സാമൂഹികമായും ഈ സംയോഗം നിരവധി ഗുണങ്ങൾ ആയിരിക്കും പ്രദാനം ചെയ്യുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
വൃശ്ചികം രാശി
വരാനിരിക്കുന്ന ചൊവ്വ ശനി സംയോഗത്തിന്റെ ഫലമായി ധനവും സമ്പത്തും ഇരട്ടിയാകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ഇത്രയൊക്കെ ആണെങ്കിലും ഈ കാലയളവിൽ നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധ വേണം. വെല്ലുവിളികളെ ഒരുപരിധി വരെ ഇവർക്ക് നേരിടാനാകും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാവും.
മകരം രാശി
ഇവർക്ക് വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയും സാമ്പത്തിക നേട്ടവും ഉറപ്പായും ഉണ്ടാവാനാണ് സാധ്യത. ജീവിതത്തിൽ നേട്ടങ്ങൾ ഇവരെ തേടിയെത്തും. ഇവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടേക്കും. ഇക്കൂട്ടരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും എന്നുറപ്പാണ്. സാമ്പത്തിക നേട്ടവും സ്ഥാനക്കയറ്റവും ഇവരെ തേടിയെത്താനുള്ള സാധ്യതയുമുണ്ട്.
മീനം രാശി
ഗുണപരമായ പല കാര്യങ്ങളും ഈ കാലയളവിൽ ഉണ്ടാകുമെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. സ്വത്ത് വർധിക്കുമെന്നാണ് കരുതുന്നത്. ഈ കാലയളവിൽ പ്രതീക്ഷിക്കാത്ത ചില സാമ്പത്തിക ലാഭം ഉണ്ടാകും. ഇക്കൂട്ടരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജീവിതത്തിൽ നേട്ടങ്ങൾ ഇവരെ തേടിയെത്തും.












Click it and Unblock the Notifications