ശനിയുടെ വക വൻ നേട്ടങ്ങൾ ഈ രാശിക്കാർക്ക്; പണവും ആദരവും വന്നുചേരും, കടങ്ങൾ എല്ലാം വീട്ടി തീരും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ സാഹചര്യങ്ങളാണ് അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ലെന്ന് തന്നെ പറയാം. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.
ശനിക്ക് ചില രാശിക്കാരോട് പ്രിയം കുറച്ചധികമാണ്. സാധാരണയായി അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്‌ടി പതിയാറില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും വന്നുചേരുകയും ഇക്കൂട്ടരുടെ ജീവിതം മാറി മറിയുകയും ചെയ്യും. ഒരു തരത്തിൽ പറഞ്ഞാൽ ശനിയുടെ പ്രിയ രാശി ആവുക എന്നതും ഭാഗ്യം തന്നെയാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ വ്യക്തികളുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതിയും ധർമ്മവും നടപ്പാക്കും. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്, തെറ്റ് ചെയ്യുന്നവർ മാത്രമേ ശനിയെ ഭയക്കേണ്ടതുള്ളൂ എന്നതാണ് യാഥാർഥ്യം.
ഇപ്പോഴിതാ വരുന്ന മെയ് 17 വരെ ഉത്രട്ടാതി നക്ഷത്രത്തിലേക്ക് ശനി രാശി മാറുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന അവസരമാണ്. വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ് ശനിയുടെ സഞ്ചാരം നടക്കുക. ഇത് ആറ് മാസത്തേക്ക് പല വിധത്തിലുള്ള നേട്ടങ്ങൾക്ക് അവസരം നൽകും. അവ എന്തൊക്കെയെന്നും ഏതൊക്കെ രാശികൾക്ക് ഗുണമാവുമെന്നും അറിയാം.
ഇടവം രാശി
ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കാര്യമായ നേട്ടങ്ങളാണ് ഈ കൂട്ടർക്ക് നൽകുക. ഇവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഇത് കാരണമാവും. സാമ്പത്തിക ലാഭം പല കാര്യത്തിലും ഇവരെ തേടി വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമൂഹത്തിൽ ബഹുമാനവും ആദരവും ലഭിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും.
മീനം രാശി
ശനിയുടെ സംക്രമണം ഐശ്വര്യവും വിജയവും സമ്മാനിക്കും. ജോലിയില്‍ നല്ല മുന്നേറ്റം ഉറപ്പാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം കിട്ടും. സാമ്പത്തികമായി ഇവർ മുന്നേറും. ജീവിതത്തില്‍ ശുഭകരമായ പല മാറ്റങ്ങളും ഈ സമയം തേടിയെത്തും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പെട്ടെന്ന് പരിഹാരം കാണും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
കുംഭം രാശി
ഇവരെ അലട്ടിയിരുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇക്കൂട്ടർക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങളെ നിസാരമായി കാണാതിരിക്കുക. സാമ്പത്തികമായി വലിയ നേട്ടങ്ങളും വരുമാന വര്‍ധനയും ഒകെ ഇവരെ കീത്തിരിക്കുന്നു. തിരിച്ച് കിട്ടില്ലെന്ന് കരുതിയ കടം തിരികെ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ഇവരുടെ കടങ്ങൾ എല്ലാം വീട്ടും.












Click it and Unblock the Notifications