Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയുടെ നക്ഷത്ര മാറ്റം; ഈ രാശിക്കാർ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, ചിലവുകൾ നിയന്ത്രിക്കണം..!

നീതിയുടെ ദേവൻ എന്ന വിശേഷണമുള്ള ഗ്രഹമാണ് ശനീശ്വരൻ. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. എങ്കിലും ചിലപ്പോഴൊക്കെ ശനി പലരുടെയും ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്നതും നാം കാണാറുണ്ട്.

ദീർഘകാലത്തെ പ്രണയം തകർന്ന് പോകാൻ സാധ്യത, അപ്രതീക്ഷിതമായി പുതിയ പ്രണയം മൊട്ടിടും, പ്രണയജ്യോതിഷഫലം
ദീർഘകാലത്തെ പ്രണയം തകർന്ന് പോകാൻ സാധ്യത, അപ്രതീക്ഷിതമായി പുതിയ പ്രണയം മൊട്ടിടും, പ്രണയജ്യോതിഷഫലം

അതുകൊണ്ട് തന്നെ വേദ ജ്യോതിഷത്തിൽ ശനിദേവന്റെ സംക്രമണത്തിനും നക്ഷത്രമാറ്റത്തിനും ഒക്കെ വളരെ അധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. കർമ്മഫലദാതാവായ ശനിദേവന്റെ ചെറിയൊരു ചലനം പോലും മനുഷ്യജീവിതത്തിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കാറുണ്ടെന്നതാണ് കാര്യം. ദൃക് പഞ്ചാംഗ പ്രകാരം ഇന്നലെ, അല്ലെങ്കിൽ ജൂലൈ 2 മുതൽ ശനിദേവൻ ബുധന്റെ അധിപനായ രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.

shani

പന്ത്രണ്ട് രാശിക്കാരുടെയും ജീവിതത്തെ പലവിധത്തിൽ ഇത് സ്വാധീനിക്കുമെന്നതാണ് കാര്യം. എങ്കിലും പ്രധാനമായും നാല് രാശിക്കാർക്ക് ഈ സമയമാറ്റം കാര്യമായ വെല്ലുവിളികളും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. അതിനാൽ ഈ കാലയളവിൽ ഇക്കൂട്ടർ അതീവ ജാഗ്രത പുലർത്തണം. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ മാറ്റങ്ങൾ നേരിടേണ്ടി വരുമെന്ന് നോക്കാം.

മേടം

ശനി നക്ഷത്രപരിവർത്തനത്തിന്റെ സ്വാധീനത്തിൽ മേട രാശിക്കാർക്ക് തൊഴിൽരംഗത്ത് സമ്മർദം വർധിക്കാൻ സാധ്യതയുണ്ട്. ജോലിഭാരം കൂടുകയും പ്രതീക്ഷിച്ച അംഗീകാരം വൈകുകയും ചെയ്യാം. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
സാമ്പത്തിക കാര്യങ്ങളിൽ ചിലവുകൾ നിയന്ത്രിക്കേണ്ട സാഹചര്യം വരാം. ആലോചിക്കാതെ നടത്തുന്ന നിക്ഷേപങ്ങളോ വായ്‌പകളോ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ ഇടപെടുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് ഈ സമയം മാനസിക സമ്മർദം കൂടാനും ആത്മവിശ്വാസം കുറയാനും സാധ്യതയുണ്ട്. പല കാര്യങ്ങളിലും പ്രതീക്ഷിച്ച ഫലങ്ങൾ വൈകി ലഭിക്കാം. എന്നാൽ ക്ഷമയോടെ മുന്നോട്ടുപോയാൽ സാഹചര്യങ്ങൾ ക്രമേണ അനുകൂലമാകും. ജോലി മാറാനോ പുതിയ സംരംഭം തുടങ്ങാനോ ആലോചിക്കുന്നവർ എല്ലാ വശങ്ങളും വിലയിരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ബജറ്റ് തയ്യാറാക്കി മുന്നോട്ടുപോകുകയും ചെയ്യുന്നത് നല്ലതാണ്.

തുലാം

തുലാം രാശിക്കാർക്ക് ശനിയുടെ ഈ മാറ്റം സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന സമയമാണ്. വരുമാനത്തേക്കാൾ ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ആഡംബര ചെലവുകൾ നിയന്ത്രിക്കുന്നത് ഗുണകരമായിരിക്കും. നിക്ഷേപങ്ങൾ നടത്തുമ്പോൾ വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണ്. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ചെറിയ പ്രശ്‌നങ്ങൾ പോലും വലിയ തർക്കങ്ങളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തിലും പ്രണയബന്ധങ്ങളിലും വിള്ളൽ വീഴാൻ സാധ്യത ഏറെയാണ്.

അളവറ്റ പൊന്നും പണവും കൈയിലേക്ക്; ഈ രാശിക്കാരുടെ ശുക്രനുദിച്ചു മക്കളേ..!!
അളവറ്റ പൊന്നും പണവും കൈയിലേക്ക്; ഈ രാശിക്കാരുടെ ശുക്രനുദിച്ചു മക്കളേ..!!

മകരം

മകര രാശിക്കാർക്ക് ശനിയുടെ നക്ഷത്രപരിവർത്തനം കഠിനാധ്വാനത്തിന്റെയും പരീക്ഷണങ്ങളുടെയും കാലഘട്ടമായി മാറാം. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ബിസിനസ് ചെയ്യുന്നവർ പുതിയ പങ്കാളിത്തങ്ങളിലും വലിയ സാമ്പത്തിക ഇടപാടുകളിലും അതീവ ശ്രദ്ധ പുലർത്തണം. കുടുംബത്തിൽ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ കരുതൽ ആവശ്യമായി വരാം. അനാവശ്യ സമ്മർദം ഒഴിവാക്കാൻ വിശ്രമത്തിനും വ്യായാമത്തിനും സമയം കണ്ടെത്തുക. ഈ കാലയളവിൽ ക്ഷമയും അച്ചടക്കവും പാലിക്കുവാൻ ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+