Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി തുറിച്ചു നോക്കിയാൽ തീർന്നു..; വിട്ടുമാറാത്ത അസുഖങ്ങൾക്ക് സാധ്യത, ദാമ്പത്യത്തിൽ പ്രശ്‌നം, ഈ രാശിക്കാരോ?

വേദ ജ്യോതിഷ പ്രകാരം അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായി പൊതുവെ കണക്കാക്കി വരാറുണ്ട്. എന്നാൽ പലർക്കും അറിയാതെ ചില കാര്യങ്ങളും ഇതിനോട് ചേർന്നുണ്ട്. അതായത് ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് കൂടിയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ശൈലിയാണ് ശനിയുടേത്. ഈ ഗ്രഹം സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുന്ന ഒന്നാണ്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനിയെന്ന് നേരത്തെ തന്നെ പറഞ്ഞല്ലോ. ഒമ്പത് ഗ്രഹങ്ങളിലും വെച്ച്, അതായത് നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നതെന്ന് പലർക്കും അറിയില്ല. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനിയ്ക്ക് ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷത്തെ സമയമാണ് ആവശ്യം. പലപ്പോഴും ശനി ആളുകളെ ഭയപ്പെടുത്താറുമുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് കണ്ടക ശനി, ഏഴര ശനി എന്ന് പറയുന്നവയൊക്കെ.

shaniissuesnew

നല്ലതാണെങ്കിൽ വളരെ നല്ലത് ചീത്തയാണെങ്കിൽ അതിനപ്പുറം ചീത്ത എന്ന് പറയുന്നൊരു രീതിയാണ് ശനിയുടേത്. അതിനാൽ ശനിയുടെ ദുഷിച്ച കണ്ണ് ഒരാളുടെ മേൽ പതിച്ചാൽ അവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കുമെന്നാണ് പറയാറുള്ളത്. ഒരു വ്യക്തിയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാൻ നേരത്തെ പറഞ്ഞ ഈ ഏഴര ശനി, കണ്ടകശനി അല്ലെങ്കിൽ ശനിയുടെ മഹാദശ എല്ലാം പ്രവർത്തിക്കുമെന്ന് നിങ്ങൾ ഓർക്കണം.

ഗ്രഹങ്ങളുടെ ചലനത്തിൽ സമയോചിതമായ മാറ്റങ്ങൾ സംഭവിക്കുക പതിവാണ്. അത്തരത്തിൽ ഏപ്രിൽ 28ന് ശനിയുടെ സ്ഥാനത്തും സമാനമായ മാറ്റങ്ങളാണ് വരിക. ശനി ഉത്തര ഭാദ്രപദ നക്ഷത്രത്തിൽ അതായത് ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുന്നതാണ് ഈ മാറ്റം. ആ കാരണങ്ങളാൽ തന്നെ ശനിയുടെ മാറ്റം ചില രാശിക്കാരെ മോശമായും നല്ല രീതിയിലും സ്വാധീനിക്കുക സ്വാഭാവികമാണ്. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് നോക്കാം.

കർക്കിടക രാശി: ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇവർക്ക് പുതിയ വെല്ലുവിളികൾ ഉയർന്നുവരും, ജോലിയിലും മറ്റും വിചാരിച്ചത് പോലെയുള്ള മുന്നേറ്റം ഉണ്ടാവില്ല, എങ്കിലും ചില നേട്ടങ്ങൾ ഉണ്ടാകും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാവും. ദാമ്പത്യത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടുകയും ബന്ധം മെച്ചപ്പെടുകയും ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് പ്രധാന വിഷയം.

ചിങ്ങം രാശി: ചിങ്ങ രാശിക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. വിട്ടുമാറാത്ത അസുഖങ്ങൾ അവരെ തേടിയെത്തിയേക്കും. അതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധിക്കണം. ഇത്രയൊക്കെ ആണെങ്കിലും ശനിയുടെ കൃപയാൽ കുടിശ്ശികയുള്ള കടം വീട്ടാൻ ശ്രമിക്കണം. ചെലവുകൾ എത്രത്തോളം നിയന്ത്രിക്കുന്നുവോ അത്രത്തോളം ജീവിതം മെച്ചപ്പെടുകയും ചെയ്യും.

ഇടവം രാശി: ശനിയുടെ ഈ മാറ്റം ഇടവം രാശിക്കാരെയും വലയ്ക്കും. ബന്ധങ്ങളിൽ കലഹങ്ങൾ കൂടിയേക്കും. എങ്കിലും ഇവ ഉടൻ ശരിയാകും. വിദ്യാഭ്യാസത്തിലും ജോലിയിലും നിങ്ങൾക്ക് ചില തടസങ്ങൾ നേരിടാനുള്ള സാധ്യത ഉണ്ട്. കഠിനാധ്വാനം ചെയ്‌താൽ നിങ്ങൾക്ക് തീർച്ചയായും ബിസിനസിൽ അതിന്റെ ഫലം ലഭിക്കും.

കന്നി രാശി: ശനിയുടെ മാറ്റം ഇവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാവും. ഒരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മംഗളകരമായ ഫലങ്ങൾ ലഭിക്കാനിടയുണ്ട്, അവരുടെ ബന്ധം വിവാഹത്തിൽ ചെന്ന് കലാശിക്കും. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവം ചിന്തിക്കേണ്ടതുണ്ട്. മാനസിക സമാധാനത്തിന് പ്രാധാന്യം നൽകി ഒരു യാത്ര പോകാൻ സാധ്യത. നിങ്ങളുട കുടുംബാന്തരീക്ഷം വഷളായേക്കും, അതിനാൽ ജാഗ്രത വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+