Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരെ തേടി ഭാഗ്യം എത്തും, അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ ഉണ്ടാവും; നിങ്ങൾ ആരോഗ്യം ശ്രദ്ധിക്കണം..!

ശനി എന്ന ഗ്രഹം ചില്ലറക്കാരനല്ല. വേദ ജ്യോതിഷത്തിൽ, ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഗ്രഹമായി തന്നെയാണ് ശനിയെ കണക്കാക്കുന്നത്. വേദ ജ്യോതിഷത്തിൽ ശനിയെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ അറിഞ്ഞാൽ ആരും അമ്പരന്ന് പോവും.
ശനി അച്ചടക്കം, ഉത്തരവാദിത്തം, കടമ എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഇത് സമയം, കാലതാമസം, ക്ഷമ എന്നിവയെ സൂചിപ്പിക്കുന്നു. ശനി പരിമിതി, നിയന്ത്രണം, തടസ്സങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹം കൂടിയാണ്. ഇത് വാർദ്ധക്യം, ദീർഘായുസ്സ്, ജീവിതത്തിന്റെ അവസാന ഘട്ടങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. ശനിയെ പലപ്പോഴും ഒരു ക്രൂര ഗ്രഹമായി കണക്കാക്കുന്നു.

astronews

ശനി ഒരു പാപഗ്രഹമായി കണക്കാക്കപ്പെടുന്നു, എന്നാൽ ജനന ചാർട്ടിൽ നല്ല സ്ഥാനത്ത് സ്ഥിതിചെയ്യുമ്പോൾ അത് ജാതകകാരന് ഗുണകരവുമാകും എന്ന പ്രത്യേകത കൂടിയുണ്ട്. മറ്റ് ഗ്രഹങ്ങളുമായുള്ള ശനിയുടെ കൂടിച്ചേരൽ ജീവിതത്തിന്റെ വിവിധ മേഖലകളിലെ അച്ചടക്കം, ഉത്തരവാദിത്തം, പരിമിതികൾ എന്നിവയെ സ്വാധീനിക്കും.

അങ്ങനെയുള്ള ആളുകൾക്ക് ഏറ്റവും ഗുണകരമായി ശനിയുടെ നേട്ടങ്ങൾ ലഭ്യമാക്കുന്ന ഒരു യോഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ശനിപുഷ്യയോഗമാണ് ഇത്. ഇന്നലെ മുതലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭ്യമാവും. ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ശനിപുഷ്യയോഗത്തിന്റെ ഫലങ്ങൾ ലഭിക്കുന്നതെന്ന് അറിയാം.

മേടം രാശി: ഇവരുടെ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഇക്കൂട്ടരുടെ മാനസികാരോഗ്യം മെച്ചപ്പെടും. ഇവർക്ക് ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം മികച്ചതാകും എന്നുറപ്പാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. ജീവിതത്തിൽ നന്നായി മുന്നേറാൻ സാധിക്കും. കൂടാതെ ഇക്കൂട്ടർക്ക് നല്ല ഫലങ്ങൾ ജീവിത്തിൽ ഉണ്ടാവുകയും സന്തോഷവും സമാധാനവും കൈവരുകയും ചെയ്യും.

ഇടവം രാശി: ഇവർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ശനിപുഷ്യയോഗത്തിലൂടെ ഉണ്ടാവുക. ഇവരുടെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കപ്പെടും എന്നതാണ് മറ്റൊരു കാര്യം. പ്രയാസകരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കും. മാത്രമല്ല നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയും അങ്ങനെ നിങ്ങൾക്ക് റിലാക്‌സ് ചെയ്യാൻ സാധിക്കുകയും ചെയ്യും. നല്ല കുടുംബജീവിതം എന്ന സ്വപ്‌നം നിറവേറ്റാൻ ഇത് സാധിക്കും.

കർക്കിടകം രാശി: ശനിപുഷ്യയോഗം ഇവർക്ക് മികച്ച ഫലങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകുമെന്നതാണ് മറ്റൊരു കാര്യം.ഇവർ ആരോഗ്യം ശ്രദ്ധിക്കണം. ഇവരുടെ സാമ്പത്തികം മികച്ചതാകും. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യും. മാത്രമല്ല കുടുംബത്തിൽ ഐക്യം വന്നുചേരുകയും സന്തോഷം കളിയാടുകയും ചെയ്യും. ധാരാളം യാത്രകൾ ചെയ്യാനുള്ള അവസരമാണ് ഈ രാശിക്കാർക്ക് ലഭിക്കുക.

വൃശ്ചികം രാശി: ശനിപുഷ്യയോഗത്തിലൂടെ കാര്യമായ നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ഉണ്ടാവുക. സമ്പത്തും സമൃദ്ധിയും സന്തോഷവും ജീവിതത്തിലുണ്ടാവുകയും അത് തുടർന്ന് പോവുകയും ചെയ്യും. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി നല്ല ഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. കൂടാതെ ഇവരെ സംബന്ധിച്ച് ഇനിയുള്ള കാലം വളരെ നല്ല രീതിയിൽ തന്നെ ജീവിക്കാനും സാധിക്കും.

മീനം രാശി: ശനിപുഷ്യയോഗം നൽകുന്ന ഫലങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാവും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാവും എന്നതാണ് പ്രധാന കാര്യം. ജോലിയിൽ ഇക്കൂട്ടർക്ക് ഉയർച്ചയുണ്ടാകും. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. പങ്കാളിയുമൊത്ത് നല്ല നിമിഷങ്ങൾ കൈവരും. ആരോഗ്യം നന്നാവാനുള്ള അവസരവും ഉണ്ടാവും. പ്രധാനമായും കുടുംബത്തിലെ അസ്വാരസ്യങ്ങൾ ഇല്ലാതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+