ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാകും. സമൃദ്ധിയാല്‍ സമ്പത്ത് നിറയും, ഈ രാശിക്കാര്‍ക്ക് ഇനി വിജയങ്ങളുടെ കാലം
ജ്യോതിഷത്തില്‍ രാശിമാറ്റം ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തേക്ക് അതിന്റെ രാശി മാറ്റുന്നത് വലിയ രീതിയില്‍ സ്വാധീനിക്കപ്പെടാം. പന്ത്രണ്ട് രാശികളിലെയും ആളുകളെ ഇത് ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഗുണകരമായി വരികയും ചെയ്യും. പുതുവര്‍ഷം ചില രാശിക്കാരുടെ ഗ്രഹനില ഏറ്റവും മികച്ചായിരിക്കും. ശനി, രാഹു, വ്യാഴം എന്നിവയുടെ സ്ഥാനമാണ് മികച്ച നിലയില്‍ ഉണ്ടാവും.
അതുകൊണ്ട് ഇവരുടെ ജീവിതം ഭാഗ്യം കൊണ്ട് നിറയും, സമൃദ്ധി കൊണ്ട് ഇവര്‍ ആറാടുകയും ചെയ്യും. 2024ല്‍ മാത്രമല്ല, 2025ലും ഈ മൂന്ന് ഭാഗ്യ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും. ശനി, വ്യാഴം, രാഹു എന്നിവരുടെ കൃപാകടാക്ഷം ഏതൊക്കെ രാശിക്കാര്‍ക്കുണ്ടെന്ന് നോക്കാം.

മേടം: വ്യാഴം, ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ ശുഭസ്ഥാനം മേടം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ധാരാളം സമ്പത്തും, വിജയവും, സന്തോഷവും ഇതിലൂടെ ഈ രാശിക്കാരെ തേടിയെത്തും. ഇവരുടെ നേട്ടം കുറച്ച് നാള്‍ നീളും. അതുകൊണ്ട് സമൃദ്ധി മേടം രാശിക്കാരില്‍ ഇനി അങ്ങോട്ടുണ്ടാവും. പുതുവത്സരത്തില്‍ വ്യാഴം മേടം രാശിയില്‍ നിന്ന് നീങ്ങുകയും, അത് ഇടവത്തില്‍ പ്രവേശിക്കുകയും ചെയ്യും.
ഭാഗ്യത്തിന്റെ കടാക്ഷം ഈ രാശിക്കാര്‍ക്ക് ഒപ്പം എപ്പോഴുമുണ്ടാവും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. പുതിയ അവസരങ്ങള്‍ ധനനേട്ടത്തിനായി ഉണ്ടാവും. ബിസിനസ് ഉള്ളവരാണെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഈ ഘട്ടത്തില്‍ ശത്രുക്കളെ സൂക്ഷിക്കുന്നതും ഇവര്‍ക്ക് നല്ലതായിരിക്കും.
ഇടവം: ഈ രാശിക്കാര്‍ക്ക് ഇനി പുരോഗതിയുടെ നാളുകളാണ് വരാന്‍ പോകുന്നത്. പുതുവത്സരവും 2025ും എല്ലാം ഇവര്‍ക്ക് ഭാഗ്യത്തിന്റെ കാലമായിരിക്കും. 2025ാടെ ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ശനിയുടെ സാന്നിധ്യമാണ് കരിയറില്‍ ഈ രാശിക്കാര്‍ക്ക് പുരോഗതി നല്‍കുന്നത്. ഒന്നിന് പുറകെ ഒന്നായി പുരോഗതി വന്നുകൊണ്ടേയിരിക്കും.
ജോലിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ തേടിയെത്തും. എല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ കൊണ്ട് സാധിക്കും. വരുമാന മാര്‍ഗങ്ങള്‍ വികസിക്കും. പലവിധത്തില്‍ വരുമാനങ്ങള്‍ തേടിയെത്താനുള്ള വഴിയുണ്ടാവും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും.ഏത് മേഖലയില്‍ ആയിരുന്നാലും ഇടവം രാശിക്കാര്‍ക്കിത് നേട്ടങ്ങളുടെ മാത്രം സമയമാണ്.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് 2024ല്‍ മാത്രമല്ല 2025ലും നേട്ടങ്ങളുടെ കാലമായിരിക്കും. ബിസിനസില്‍ വന്‍ വിജയം നേടാന്‍ കഴിയും. ജോലി സ്ഥലത്ത് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കപ്പെടും. കൈയ്യിലെ വരുമാനം വര്‍ധിക്കാനുള്ള അവസരവും ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും.
കടബാധ്യതകളെല്ലാം ഇല്ലാതാവും. നിങ്ങളുടെ കഠിനാധ്വാനമെല്ലാം ഗുണം ചെയ്യും. അതിന്റെ പൂര്‍ണമായ ഫലവും ലഭിക്കും. വിദേശയാത്രകള്‍ക്കുള്ള അവസരവും ലഭിക്കും. അവിവാഹിതരാണെങ്കില്‍ വിവാഹാലോചനകളും വന്നേക്കാം.












Click it and Unblock the Notifications